Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202329Wednesday

മീശ പിരിച്ചു ട്രവിസ് ഹെഡ്! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മിന്നുന്ന സെഞ്ച്വറിയുമായി ഓസീസിനെ വിജയത്തിലെത്തിച്ചു; ഇന്ന് മൂന്നാം ലോകകിരീടത്തിൽ മുത്തമിടാനുള്ള മോഹത്തിനും വിലങ്ങു തടിയായി; ജസീക്ക ഡേവിസിന്റെ ഭർത്താവ് എന്നും ഇന്ത്യയ്ക്ക് വില്ലൻ; അഡ്‌ലയ്ഡുകാരൻ 'തല'യുടെ കഥ

മീശ പിരിച്ചു ട്രവിസ് ഹെഡ്! ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ മിന്നുന്ന സെഞ്ച്വറിയുമായി ഓസീസിനെ വിജയത്തിലെത്തിച്ചു; ഇന്ന് മൂന്നാം ലോകകിരീടത്തിൽ മുത്തമിടാനുള്ള മോഹത്തിനും വിലങ്ങു തടിയായി;  ജസീക്ക ഡേവിസിന്റെ ഭർത്താവ് എന്നും ഇന്ത്യയ്ക്ക് വില്ലൻ; അഡ്‌ലയ്ഡുകാരൻ 'തല'യുടെ കഥ

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: ഏകദിന ലോകകപ്പിൽ മൂന്നാം ലോകകിരീടം ലക്ഷ്യമിട്ട ഇന്ത്യയ്ക്ക് വിലങ്ങുതടിയായി നിന്നത് ഓസ്‌ട്രേലിയയിലെ അഡ്‌ലൈയ്ഡിൽ ജനിച്ച ഇടങ്കയ്യൻ ബാറ്റർ ട്രവിസ് ഹെഡായിരുന്നു. ലോകകപ്പ് സെമിയിലും ഫൈനലിലും ഓസീസിനെ ബാറ്റുകൊണ്ടും പന്തുകൊണ്ടും വിജയിപ്പിച്ചതിൽ ട്രവിസ് ഹെഡ് ആയിരുന്നു. മീശ വെച്ച ഓസീസ് കളിക്കാർ കുറവാണ്. എന്നാൽ സുന്ദരമമായി മീശ പരിചരിക്കാൻ ഇഷ്ടമുള്ള ട്രവിൽ പരാജയം അറിയാത്ത ഇന്ത്യൻ ടീമിനെ ശരിക്കും നിലംപരിശാക്കുകയായിരുന്നു. ഇന്ത്യൻ ബാറ്റർമാർ പരാജയപ്പെട്ടിടത്താണ് ട്രവിസ് അനായാസം കളിച്ചത്.

തകർപ്പൻ സെഞ്ച്വറിയുമായി കളം നിറഞ്ഞ് കളിച്ച ഓപണർ ട്രാവിസ് ഹെഡാണ് (137) റൺാസണ് എടുത്തത്. നരന്ദ്രമോദി സ്റ്റേഡിയത്തിൽ ആതിഥേയരുടെ കണ്ണീർ വീഴ്‌ത്തിയത് ഈ ഇന്നിങ്‌സായിരുന്നു. ഇന്ത്യ ഉയർത്തിയ 241 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 43 ഓവറിൽ നാല് വിക്കറ്റ് നഷ്ത്തിൽ ലക്ഷ്യം കണ്ടത് ട്രവിസിന്റെ മികച്ച ഇന്നിങ്‌സിലായിരുന്നു.

ട്രവിസ് ഹെഡ് എന്ന ബാറ്റർ ഇന്ത്യയ്ക്ക് എന്നും വില്ലനായിരുന്നു. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപ്പിച്ചതിൽ മുഖ്യ കണ്ണി ട്രവിസായിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ ചരിത്രത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ബാറ്ററായി മാറിയ ഓസീസ് താരം ട്രാവിസ് ഹെഡ്യിരുന്നു. ഓവലിൽ നടന്ന ഡബ്ല്യുടിസി ഫൈനൽ 2023 ന്റെ ആദ്യ ദിവസത്തെ മൂന്നാം സെഷനിലാണ് ഇന്ത്യയ്ക്കെതിരെ അദ്ദേഹം മൂന്നക്കം കടന്നത്.

മികച്ച ഫോമിലുള്ള ട്രവിസ് ഹെഡ് പതിവുപോലെ ആക്രമണശൈലിയിൽ തന്നെയാണ് ബാറ്റു വീശിയത്. ഇന്ത്യൻ പേസർമാരെ തെരഞ്ഞുപിടിച്ച് ശിക്ഷിക്കുന്ന രീതിയിലായിരുന്നു ഹെഡിന്റെ ബാറ്റിങ്. രണ്ടാം സെഷന്റെ തുടക്കത്തിൽ മുഹമ്മദ് ഷാമി മാർനസ് ലബുഷാഗ്‌നെയെ ക്ലീൻ ബോൾഡാക്കിയതോടെയാണ് ഹെഡ് ക്രീസിലെത്തിയത്. മധ്യനിരയിൽ സ്മിത്തിനൊപ്പം ചേർന്ന് ഇന്ത്യൻ പേസർമാർക്ക് എതിരെ ഹെഡ് ആഞ്ഞടിച്ചതോടെ രോഹിത് ശർമ്മയും കൂട്ടരും സമ്മർദ്ദത്തിലായി. അന്ന് ട്രവിലായിരുന്നു ഇന്ത്യയെ തോൽപ്പിച്ചതിൽ നിർണായക കളി പുറത്തെടുത്തത്.

സമാനമായ അവസ്ഥയായിരുന്നു ഇന്ന് അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ നടന്നത്. തുടക്കം മുതൽ ഇന്ത്യൻ ബൗളർമാരെ ആക്രമിച്ച ട്രെവിസ് എന്നാൽ വിക്കറ്റുകൾ വീണതോടെ കരുതലെടുത്തു. പിന്നാലെ ആക്രമണ ലൈൻ പുറത്തെടുക്കേണ്ട വേളയിൽ അതിനും ട്രവിസ് തയ്യാറായി. ഇതോടെ ഇന്ത്യയുടെ ചാമ്പ്യൻ ബൗളർമാരും എറിഞ്ഞഉ തളർന്നു.

പാറ്റ് കമ്മിൻസ് നയിക്കുന്ന ഓസ്ട്രേലിയ ആദ്യത്തെ രണ്ട് മത്സരങ്ങൾ തോറ്റശേഷമാണ് തുടർ ജയങ്ങളോടെ ഫൈനലിനെത്തുന്നത്. സെമിയിൽ കരുത്തരായ ദക്ഷിണാഫ്രിക്കയെയാണ് ഓസീസ് തോൽപ്പിച്ചത്. അന്ന് പ്ലെയർ ഓഫ് ദ മാച്ചായത് ട്രവിലായിരുന്നു. ഫൈനലിലും ട്രവിസ് തന്നെയായിരുന്നു ഓസീസിന് നിർണായകമായത്. തുടക്കത്തിൽ തകർപ്പൻ അടികളുമായി മുന്നോട്ടു പോയ രോഹിതിനെ വീഴ്‌ത്തിയ ഉജ്ജ്വല ക്യാച്ചുമായും ഹെഡ് കളം നിറഞ്ഞു. പത്താം ഓവറിൽ മാക്‌സ്വെല്ലിന്റെ രണ്ടാം പന്ത് സിക്‌സും മൂന്നാം പന്ത് ഫോറുമടിച്ച രോഹിതിനെ നാലാം പന്തിൽ ട്രാവിസ് ഹെഡ് പിറകിലേക്കോടി അത്യുജ്വലമായാണ് പിടികൂടിയത്.

ഏകദിന ലോകകപ്പ് ഫൈനലിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ മാത്രം ബാറ്റരായും ഡ്രവിസ് ഹെഡ് മാറി. അഡ്‌ലൈയ്ഡ് കാരനായ ഹെഡ് കുറച്ചുകാലമായി തന്നെ ഓസീസിന്റെ മികച്ച കളിക്കാരനാണ്. മോഡലും ബിസിനസുകാരിയുമായി ജസീക്ക ഡേവിസാണ് ട്രവിസ് ഹെഡിന്റെ ഭാര്യ. ദ്വീർഘകാല പ്രണയത്തിനൊടുവിൽ കാമുകിയെ ട്രവിസ് വിവാഹം കഴിക്കുകയായിരുന്നു. രണ്ടു വയസുകാരായിയ മില പേജ് ഹെഡ് മകളാണ്. കളിക്കളത്തിൽ ട്രവിസിനെ പ്രോത്സാഹിപ്പിക്കുന്നതിലും ഭാര്യ ജെസീക്കയ്ക്ക് പങ്കുണ്ട്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP