Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

കോലിയും കൂട്ടരും വീണ്ടും കേരളത്തിലേക്ക്; ഡിസംബർ എട്ടിന് അരങ്ങേറുക ടി20 പൂരം; അനുവദിച്ചത് ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്ത്; തുണയായത് മുൻപ് നടന്ന രണ്ട് മത്സരങ്ങൾ വൻ വിജയമായത്

കോലിയും കൂട്ടരും വീണ്ടും കേരളത്തിലേക്ക്; ഡിസംബർ എട്ടിന് അരങ്ങേറുക ടി20 പൂരം; അനുവദിച്ചത് ഇന്ത്യ വിൻഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം തിരുവനന്തപുരത്ത്; തുണയായത് മുൻപ് നടന്ന രണ്ട് മത്സരങ്ങൾ വൻ വിജയമായത്

സ്പോർട്സ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം വിരുന്നെത്തുന്നു. ഈ വർഷം അവസാനം ഇന്ത്യയിൽ പര്യടനത്തിന് എത്തുന്ന വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് മത്സര ടി20 പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിനാണ് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം വേദിയാവുക. ഡിസംബർ എട്ടിനാണ് മത്സരം നടക്കുക. ഇതിന് മുൻപ് രണ്ട് അന്താരാഷ്ട്ര മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. 2017 നവംബറിൽ ന്യൂസിലാൻഡിന് എതിരായ ടി20 മത്സരവും കഴിഞ്ഞ വർഷം കേരളപ്പിറവി ദിനത്തിൽ നടന്ന ഇന്ത്യ വിൻഡീസ് ഏകദിനവുമാണ് ഇതിന് മുൻപ് നടന്ന മത്സരങ്ങൾ.ഈ വർഷത്തെ ഹോം സീസൺ ഫിക്‌സച്ചർ കമ്മിറ്റി ഇന്ന് ചേർന്ന യോഗത്തിലാണ് തിരുവനന്തപുരത്തെ ഒരു മത്സരത്തിനുള്ള വേദിയായി തീരുമാനിച്ചത്

2017ൽ ഇവിടെ നടന്ന ആദ്യ മത്സരത്തോടെ തന്നെ സറ്റേഡിയം ക്രിക്കറ്റ് താരങ്ങളുടെ പ്രീതി പിടിച്ച് പറ്റിയിരുന്നു
ഇന്ത്യയിലെ മഹാ നഗരങ്ങളിലെ സ്റ്റേഡിയം പോലെ അല്ല ഗ്രീൻഫീൽഡ് സ്റ്റേഡിയം എന്ന് വെറുതെ പറയുന്നതല്ലെന്നും ആദ്യ മത്സരത്തോടെ തെളിഞ്ഞിരുന്നു. മണിക്കൂറുകൾ പെയ്ത മഴയിൽ കുതിർന്ന ഔട്ട് ഫീൽഡിൽ പരിശോധന നടത്തിയ അമ്പയറും ഇരു ടീം ക്യാപ്റ്റന്മാരും വലിയ സന്തുഷ്ടി പ്രകടിപ്പിച്ചതോടെയാണ് അന്ന് മത്സരം നടത്താനായത്. സ്റ്റേഡിയത്തിലെ ഡ്രെയിനേജ് സിസ്റ്റം ഏറ്റവും ആധുനികമായതാണെന്നും എത്ര കനത്ത മഴ പെയ്താലും എത്രയും വേഗം ഉണക്കി എടുക്കാൻ പറ്റുമെന്നതും തുണയായി. ഓസ്‌ട്രേലിയയിലേയും ഇംഗ്ലണ്ടിലേയുമൊക്കെ ലോകോത്തര സ്റ്റേഡിയങ്ങളിൽ കളിച്ച് പരിചയമുള്ള ഇന്ത്യൻ താരങ്ങൾ അക്ഷരാർഥത്തിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയം കണ്ട് ഞെട്ടിയിരുന്നു.

സ്റ്റേഡിയം മനോഹരമെന്ന് നിരവധി തവണയാണ് വിരാട് കോലി പറഞ്ഞത്. കനത്ത മഴയെ അവഗണിച്ച് മത്സരം ആരംഭിക്കുന്നത് അക്ഷമയോടെ കാത്തിരുന്ന കാണികൾ മത്സരം കാണാൻ അർഹതയുള്ളവരാണെന്ന് കോലി പറഞ്ഞപ്പോൾ സ്റ്റേഡിയം കൈയടികളാൽ നിറഞ്ഞു.ഉച്ച മുതൽ നഗരത്തിൽ മഴ പെയ്തിട്ടും സ്റ്റേഡിയത്തിലേക്ക് കാണികൾ എത്തുന്നതിന് അത് ഒരു തടസ്സമേ ആയിരുന്നില്ല. രാവിലെ മുതൽ തന്നെ പലരും സ്റ്റേഡിയം പരിസരത്ത് എത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP