Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

`കിൽ ഇന്ത്യൻ ക്രിക്കറ്റേഴ്‌സ്` എന്ന സന്ദേശവുമായി പാക് ക്രിക്കറ്റ് ബോർഡിന് തീവ്രവാദികളുടെ ഇമെയിൽ സന്ദേശം; വിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തീവ്രവാദികൾ ലക്ഷ്യമിടുന്നു? വിവരം ഉടൻ ഐസിസിയെ അറിയിച്ച് പിസിബി; താരങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര മന്ത്രാലയം; അജ്ഞാത സന്ദേശത്തിൽ ഭയം വേണ്ടെന്നും വിവരമറിയിച്ചത് താരങ്ങളുടെ കാര്യമായതിനാലെന്നും പിസിബി

`കിൽ ഇന്ത്യൻ ക്രിക്കറ്റേഴ്‌സ്` എന്ന സന്ദേശവുമായി പാക് ക്രിക്കറ്റ് ബോർഡിന് തീവ്രവാദികളുടെ ഇമെയിൽ സന്ദേശം; വിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ തീവ്രവാദികൾ ലക്ഷ്യമിടുന്നു? വിവരം ഉടൻ ഐസിസിയെ അറിയിച്ച് പിസിബി; താരങ്ങളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദ്ദേശിച്ച് കേന്ദ്ര മന്ത്രാലയം; അജ്ഞാത സന്ദേശത്തിൽ ഭയം വേണ്ടെന്നും വിവരമറിയിച്ചത് താരങ്ങളുടെ കാര്യമായതിനാലെന്നും പിസിബി

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളെ തീവ്രവാദ ആക്രമത്തിലൂടെ ഉടൻ വകവരുത്തുമെന്ന് ഇ മെയിൽ സന്ദേശം. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ഇമെയിൽ അക്കൗണ്ടിലേക്കാണ് അജ്ഞാത സന്ദേശം എത്തിയത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് `Kill Indian Cricketers` എന്ന സന്ദേശം എത്തിയത്. ഉടൻ തന്നെ വിവരം പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ICC) അധികൃതർക്ക് വിവരം കൈമാറി. ഇതിന് പിന്നാലെ ഐസിസി ആണ് ഇന്ത്യയെ വിവരമറിയിച്ചത്. ഉടൻ തന്നെ ഇന്ത്യൻ താരങ്ങൾക്ക് നേരെ അക്രമം ഉണ്ടായേക്കും എന്നാണ് സന്ദേശ്തതിലെ സൂചന.

വിഷയം അതീവ ഗുരുതരമായതുകൊണ്ടാണ് വിവരം ഐസിസിയെ അറിയിച്ചതെന്ന് പിസിബി വൃത്തങ്ങളെ ഉദ്ധരിച്ച് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശനിയാഴ്ച വിഷയമറിഞ്ഞതിന് പിന്നാലെ ബിസിസിഐ കേന്ദ്ര മന്ത്രാലയത്തെ വിവരമറിയിച്ചു. ഇപ്പോൾ വിൻഡീസ് പര്യടനത്തിലുള്ള ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള തയ്യാറെടുപ്പുകളുമായി ആന്റിഗ്വയിലാണ്. വിവരമറിഞ്ഞതിന് പിന്നാലെ കേന്ദ്ര അഭ്യന്തര മന്ത്രാലയം ആന്റിഗ്വയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട് താരങ്ങളുടെ സുരക്ഷ ഉൾപ്പടെയുള്ള കാര്യങ്ങൾ തിരക്കിയിരുന്നു.

കശ്മീർ വിഭജനത്തിനും ആർട്ടിക്കിൾ 370 റദ്ദാക്കലിനും പിന്നാലെ തീവ്രവാദ സംഘടനകൾക്ക് ഇന്ത്യയോടുള്ള ശത്രുത പതിന്മടങ്ങ് വർധിച്ചു എന്നത് സത്യമായ കാര്യമാണ്. വിഭജനത്തിന്റഎ ബിൽ പാർലമെന്റിന്റെ ഇരു സഭകളും പാസാക്കിയതിന് പിന്നാലെ വലിയ രീതിയിൽ രാജ്യത്ത് ശുരക്ഷ വർധിപ്പിച്ചിട്ടുണ്ട്. ഇതിനൊക്കെ പിന്നാലെയാണ് രാജ്യത്തെ പല വിശിഷ്ട വ്യക്തികൾക്കും സുരക്ഷ വർധിപ്പിച്ചിരുന്നു.

ഇന്ത്യൻ താരങ്ങൾക്ക് നേരെ ഭീഷണിയുണ്ടെന്ന കാര്യം മുംബൈ പൊലീസിനേയും അറിയിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ ഇപ്പോൾ വിൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിന്റഎ സുരക്ഷയും വർധിപ്പിച്ചിട്ടുണ്ടെന്ന് ബിസിസിഐ സിഇഒ രാഹുൽ ജോഹ്രി അറിയിച്ചു. താരങ്ങളുടെ സുരക്ഷയിൽ ആശങ്ക വേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേ സമയം ഇമെയിൽ സന്ദേശം കാര്യമാക്കേണ്ടതില്ലെന്നും എന്നാൽ താരങ്ങളുടെ സുരക്ഷയുടെ കാര്യമായത്‌കൊണ്ടാണ് ഇത് ഐസിസിയെ അറിയിച്ചതെന്നും പിസിബി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP