Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജീവനിൽ പേടി! പാക് പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽനിന്നും 10 താരങ്ങൾ പിന്മാറി; മലിംഗയും മാത്യൂസും കരുണരത്‌നെയും അടക്കം പ്രമുഖരാരും പാക്കിസ്ഥാനിലേക്ക് ഇല്ല; അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും വേദിയാകാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങൾക്ക് ഏറ്റ കനത്ത പ്രഹരം

ജീവനിൽ പേടി! പാക് പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽനിന്നും 10 താരങ്ങൾ പിന്മാറി; മലിംഗയും മാത്യൂസും കരുണരത്‌നെയും അടക്കം പ്രമുഖരാരും പാക്കിസ്ഥാനിലേക്ക് ഇല്ല; അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും വേദിയാകാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങൾക്ക് ഏറ്റ കനത്ത പ്രഹരം

മറുനാടൻ ഡെസ്‌ക്‌

കൊളംബോ: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾക്ക് വീണ്ടും വേദിയാകാമെന്ന പാക്കിസ്ഥാന്റെ മോഹങ്ങൾക്ക് വീണ്ടും തിരച്ചടി. പാക് പര്യടനത്തിനുള്ള ശ്രീലങ്കൻ ക്രിക്കറ്റ് ടീമിൽനിന്നും 10 താരങ്ങൾ പിന്മാറി. സുരക്ഷാ പ്രശ്‌നങ്ങൾ മുൻ നിർത്തിയാണ് താരങ്ങളുടെ പിന്മാറ്റം പ്രമുഖ താരങ്ങളാണ് പിന്മാറിയതിൽ ഏറെയും. അതേസമയം പര്യടനം ഉപേക്ഷിച്ചേക്കുമെന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. ലസിത് മലിംഗ, ടെസ്റ്റ് ടീം നായകൻ കരുണരത്‌നെ, മുൻ നായകൻ എയ്ഞ്ചലോ മാത്യൂസ് എന്നിവരടക്കമാണ് പിന്മാറിയത്.

2009 മാർച്ചിൽ പാക്കിസ്ഥാനിൽ പര്യടനത്തിനെത്തിയ ശ്രീലങ്കൻ ടീം ബസിനുനേരെ ഭീകരർ ആക്രമണം നടത്തിയിരുന്നു. അന്ന് തലനാരിഴയ്ക്കാണ് താരങ്ങൾ രക്ഷപ്പെട്ടത്. ഇതിനുശേഷം കഴിഞ്ഞ 10 വർഷത്തിനിടെ പ്രമുഖ ടീമുകളൊന്നും പാക്കിസ്ഥാനിൽ ക്രിക്കറ്റ് കളിക്കാൻ തയാറായിട്ടില്ല. ഇതിനിടെയാണ് ശ്രീലങ്ക പര്യടനം നടത്തുമെന്ന് അറിയിച്ചത്. എന്നാൽ താരങ്ങൾ പിന്മാറിയതോടെ പാക്കിസ്ഥാന്റെ മോഹങ്ങളും അസ്തമിച്ചു.

തിങ്കളാഴ്ച ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡും താരങ്ങളുമായുള്ള യോഗത്തിനു ശേഷമാണ് തീരുമാനം. യോഗത്തിൽ പാക്കിസ്ഥാനിലെ സുരക്ഷാ സംവിധാനത്തെക്കുറിച്ചും പിസിബി പര്യടനത്തിൽ ശ്രീലങ്കൻ ടീമിന് ഏർപ്പെടുത്തുന്ന സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചും ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് സുരക്ഷാ ഉപദേഷ്ടാവ് മുൻ വ്യോമസേന കമാൻഡർ എയർ മാർഷൽ റോഷൻ ഗുണതിലകെ വിശദീകരിച്ചു. ഇതിനു ശേഷമായിരുന്നു താരങ്ങളുടെ തീരുമാനം.

സീനിയർ താരങ്ങൾക്ക് പുറമെ നിരോഷൻ ഡിക്വെല്ല, കുശാൽ പേരേര, ധനഞ്ജയ ഡിസിൽവ, തിസാര പേരേര, അഖില ധനഞ്ജയ, സുരംഗ ലക്മൽ, ദിനേശ് ചണ്ഡിമൽ എന്നിവരാണ് പരമ്പരയിൽ കളിക്കാൻ താൽപര്യമില്ലെന്ന് ബോർഡിനെ അറിയിച്ചത്. പര്യടനത്തിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി20 മത്സരങ്ങളുമാണ് ഉണ്ടായിരുന്നത്. ഈ മാസം 27നാണ് പരമ്പര ആരംഭിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP