Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'ഏകദിന പരമ്പരയിലെ ഒരു പന്തുപോലും കണ്ടിട്ടില്ല; ഒരു ടീമിനും എല്ലാ കളികളും ജയിക്കാനാകില്ല; ഈ തോൽവിയോടെ ഇന്ത്യൻ ടീം തകർന്നടിഞ്ഞുവെന്ന് വിശ്വസിക്കുന്നില്ല'; വിമർശനങ്ങളിൽ പ്രതികരിച്ച് രവി ശാസ്ത്രി

'ഏകദിന പരമ്പരയിലെ ഒരു പന്തുപോലും കണ്ടിട്ടില്ല; ഒരു ടീമിനും എല്ലാ കളികളും ജയിക്കാനാകില്ല; ഈ തോൽവിയോടെ ഇന്ത്യൻ ടീം തകർന്നടിഞ്ഞുവെന്ന് വിശ്വസിക്കുന്നില്ല'; വിമർശനങ്ങളിൽ പ്രതികരിച്ച് രവി ശാസ്ത്രി

സ്പോർട്സ് ഡെസ്ക്

മസ്‌കത്ത്: ഇന്ത്യ - ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയിൽ ഒരു പന്തുപോലും എറിയുന്നത് കണ്ടിരുന്നില്ലെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ മുൻ പരിശീലകൻ രവി ശാസ്ത്രി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ഇന്ത്യയുടെ തോൽവിയെക്കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോഴാണ് കളികളൊന്നും കണ്ടില്ലെന്ന് ശാസ്ത്രി പ്രതികരിച്ചത്. ഒമാനിൽ നടക്കുന്ന ലെജൻഡ്സ് ലീഗ് ക്രിക്കറ്റിനിടെ വാർത്താ ഏജൻസിയായ പിടിഐയോടായിരുന്നു ശാസ്ത്രിയുടെ പ്രതികരണം. കളിയാകുമ്പോൾ ജയവും തോൽവിയുമെല്ലാം ഉണ്ടാകുമെന്നും എല്ലാ മത്സരവും ജയിക്കാനാകില്ലെന്നും ശാസ്ത്രി പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിൽ സമ്പൂർണ തോൽവി വഴങ്ങിയെങ്കിലും അതുകൊണ്ട് എല്ലാം അവസാനിക്കുന്നില്ലെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. ഈ തോൽവി ഒരു താൽക്കാലിക പ്രതിഭാസമാണെന്നും ഇന്ത്യ ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നായകസ്ഥാനത്തുനിന്ന് മാറിയ ശേഷം വിരാട് കോഹ്ലിയുടെ ശരീരഭാഷ മാറിയോ എന്നു ചോദിച്ചപ്പോഴായിരുന്നു പരമ്പരയിലെ ഒറ്റ കളിയു കണ്ടില്ലെന്ന ശാസ്ത്രിയുടെ വെളിപ്പെടുത്തൽ. ''പരമ്പരയിലെ ഒറ്റ പന്ത് പോലും ഞാൻ കണ്ടിട്ടില്ല. പക്ഷെ, വിരാട് കോഹ്ലിക്ക് വലിയ മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. നായകസ്ഥാനമൊഴിഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ബഹുമാനിക്കണം. എല്ലാത്തിനും ഓരോ സമയമുണ്ട്. മുൻപും ബാറ്റിങ്ങിലും ക്രിക്കറ്റിലുമൊക്കെ കൂടുതൽ ശ്രദ്ധിക്കണമെന്ന് ആലോചിക്കുമ്പോൾ നായകസ്ഥാനം ഒഴിഞ്ഞ വലിയ താരങ്ങൾ മുൻപുമുണ്ടായിട്ടണ്ട്...'' ശാസ്ത്രി ചൂണ്ടിക്കാട്ടി.

ദക്ഷിണാഫ്രിക്കയിലെ ഇന്ത്യയുടെ മോശം പ്രകടനത്തെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ''ടീം ഒരു പരമ്പര തോറ്റാൽ ആളുകളെല്ലാം വിമർശിക്കാൻ തുടങ്ങും. എല്ലാ കളിയും ജയിക്കാനാകണമെന്നില്ല. ജയവും തോൽവിയുമെല്ലാമുണ്ടാകും. അഞ്ചുവർഷത്തോളമായി ഇന്ത്യ ലോകത്തെ ഒന്നാം നമ്പർ ടീമാണ്. ആ നിലവാരം എങ്ങനെയാണ് പെട്ടെന്നൊരു ദിവസം താഴെപ്പോകുന്നത്? കഴിഞ്ഞ അഞ്ചുവർഷമായി ടീമിന്റെ ജയശരാശരി 65 ആണ്...'' രവി ശാസ്ത്രി കൂട്ടിച്ചേർത്തു.

'ഒരു ടീമിന്റെ നിലവാരം എങ്ങനെയാണ് ഒറ്റയടിക്ക് മോശമാകുക? കഴിഞ്ഞ അഞ്ച് വർഷത്തോളമായി ലോകത്തെ ഏറ്റവും മികച്ച ടീമാണ് ഇന്ത്യ. ഇക്കാലമത്രയും 65 ശതമാനം വിജയനിരക്കുള്ള ഒരു ടീമെന്ന നിലയിൽ ഇത്ര ആശങ്കപ്പെടാൻ എന്തിരിക്കുന്നു? നമ്മുടെ എതിർ ടീമുകളാണ് സത്യത്തിൽ ആശങ്കപ്പെടേണ്ടത്' ശാസ്ത്രി പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ നായകസ്ഥാനം ഒഴിയാനുള്ള വിരാട് കോലിയുടെ തീരുമാനം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമെന്ന നിലയിൽ ബഹുമാനിക്കപ്പെടേണ്ടതാണെന്ന് ശാസ്ത്രി അഭിപ്രായപ്പെട്ടു.

'അത് കോലിയുടെ തീരുമാനമാണ്. അതിനെ നാം ബഹുമാനിച്ചേ തീരൂ. എല്ലാറ്റിനും ഒരു സമയമുണ്ട്. ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നു തോന്നിയപ്പോൾ നായകസ്ഥാനം ഉപേക്ഷിച്ച എത്രയോ താരങ്ങളുണ്ട്. സച്ചിൻ തെൻഡുൽക്കറും സുനിൽ ഗാവസ്‌കറും മഹേന്ദ്രസിങ് ധോണിയുമെല്ലാം അക്കൂട്ടത്തിലുണ്ട്. ഇപ്പോൾ അവർക്കൊപ്പം കോലിയും ചേർന്നിരിക്കുന്നു' ശാസ്ത്രി പറഞ്ഞു.

ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞശേഷം കളത്തിൽ വിരാട് കോലിയുടെ ശരീരഭാഷയ്ക്ക് മാറ്റം സംഭവിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ശാസ്ത്രിയുെട മറുപടി ഇങ്ങനെ: 'ഞാൻ മുൻപു പറഞ്ഞതുപോലെ ഈ പരമ്പരയിൽ ഒരു പന്ത് എറിയുന്നതുപോലും ഞാൻ കണ്ടിട്ടില്ല. പക്ഷേ, വിരാട് കോലിയിൽ അത്തരത്തിൽ ഒരു മാറ്റമുണ്ടാകുമെന്ന് ഞാൻ കരുതുന്നുമില്ല.'

'ഏഴു വർഷത്തോളം ടീമിനൊപ്പം തുടർന്ന ശേഷമാണ് ഞാൻ ഒരു ഇടവേള എടുത്തത്. അതുവരെ ടീമിനൊപ്പമുണ്ടായിരുന്നു. ഒരു കാര്യം പറയാം, വായിൽ തോന്നുന്നതെല്ലാം പൊതുജനമധ്യത്തിൽ വിളിച്ചുകൂവാൻ ഞാനില്ല. ടീമിനൊപ്പമുള്ള സേവനം അവസാനിപ്പിച്ചശേഷം ഞാൻ പൂർണമായും മാറിനിൽക്കുകയാണ്. എന്റെ കളിക്കാരേക്കുറിച്ച് പൊതുസമൂഹത്തിനു മുൻപാകെ ചർച്ച നടത്താൻ താൽപര്യമില്ല' ശാസ്ത്രി വ്യക്തമാക്കി.

യുഎഇയിൽ നടന്ന ട്വന്റി 20 ലോകകപ്പിനു പിന്നാലെയാണ് കരാർ അവസാനിച്ച് ശാസ്ത്രി ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തുനിന്ന് മാറുന്നത്. എന്നാൽ, മുൻ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ് ടീം പരിശീലകസ്ഥാനം ഏറ്റെടുത്തതിനു പിറകെ നടന്ന ദക്ഷിണാഫ്രിൻ പര്യടനത്തിൽ ഏകദിന, ടെസ്റ്റ് പരമ്പരകൾ ഇന്ത്യയ്ക്ക് നഷ്ടമായിരുന്നു. ടെസ്റ്റ് പരമ്പരയിൽ 1-2നായിരുന്നു ഇന്ത്യയുടെ തോൽവിയെങ്കിൽ ഏകദിനം ദക്ഷിണാഫ്രിക്ക തൂത്തുവാരുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP