Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202029Sunday

പാക്കിസ്ഥാനും ഇന്ത്യയും ഒരേ ഗ്രൂപ്പിലില്ല; ട്വന്റി20 ലോകകപ്പിന്റെ ഫിക്സ്ചർ പ്രഖ്യാപിച്ചു; 2020 ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്ന് വരെ വനിതാ ലോകകപ്പ്; ഒക്ടോബർ 24 മുതൽ നവംബർ എട്ടുവരെ മെൻസും; മത്സരങ്ങൾ ഓസ്ട്രേലിയയിലെ എട്ട് നഗരങ്ങളിലായി 13 വേദികളിൽ

പാക്കിസ്ഥാനും ഇന്ത്യയും ഒരേ ഗ്രൂപ്പിലില്ല; ട്വന്റി20 ലോകകപ്പിന്റെ ഫിക്സ്ചർ പ്രഖ്യാപിച്ചു; 2020 ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്ന് വരെ വനിതാ ലോകകപ്പ്; ഒക്ടോബർ 24 മുതൽ നവംബർ എട്ടുവരെ മെൻസും; മത്സരങ്ങൾ ഓസ്ട്രേലിയയിലെ എട്ട് നഗരങ്ങളിലായി 13 വേദികളിൽ

മറുനാടൻ ഡെസ്‌ക്‌

ദുബായ്: അടുത്തവർഷം ഓസ്‌ട്രേലിയയിൽ നടക്കുന്ന ട്വന്റി-20 പുരുഷ-വനിതാ ലോകകപ്പിന്റെ മത്സരക്രമം ഐസിസി പ്രഖ്യാപിച്ചു. 2020 ഫെബ്രുവരി 21 മുതൽ മാർച്ച് മൂന്ന് വരെയാണ് വനിതാ ലോകകപ്പ്. ഒക്ടോബർ 24 മുതൽ നവംബർ എട്ടുവരെ പുരുഷ ലോകകപ്പ് മത്സരങ്ങൾ നടക്കും.ഗ്രൂപ്പ് മത്സരങ്ങളിൽ ഇന്ത്യയെയും പാക്കിസ്ഥാനെയും രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ടൂർണമെന്റ് നടക്കുന്നത് ഒക്ടോബർ 18 മുതൽ നവംബർ 15 വരെയാണ്. ഓസ്ട്രേലിയയിലെ എട്ട് നഗരങ്ങളിലായി 13 വേദികളിലാണ് മത്സരം നടക്കുന്നത്. ടൂർണ്ണമെന്റ് മത്സരങ്ങൾക്ക് എത്തുന്നത് 16 ടീമുകളാണ്.

വനിതാ ലോകകപ്പിൽ ഗ്രൂപ്പ് എയിലാണ് ഇന്ത്യ. ഓസ്‌ട്രേലിയ, ന്യൂസിലൻഡ്, ശ്രീലങ്ക, യോഗ്യത നേടിയെത്തുന്ന ടീം എന്നിവരാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ, യോഗ്യത നേടുന്ന രണ്ടാമത്തെ ടീം എന്നിവരും കളിക്കും. നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഓസ്‌ട്രേലിയയുമാണ് ഇന്ത്യയുടെ ആദ്യ മത്സരം. മാർച്ച് അഞ്ചിന് സെമിയും എട്ടിന് ലോക വനിതാ ദിനത്തിൽ ഫൈനലും നടക്കും.

പുരുഷ ലോകകപ്പിൽ ഒക്ടോബർ 18 മുതൽ 23 വരെ യോഗ്യതാ മത്സരങ്ങൾ നടക്കും. 24 മുതൽ തുടങ്ങുന്ന ലോകകപ്പിൽ ഗ്രൂപ്പ് രണ്ടിലാണ് ഇന്ത്യ. ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, അഫ്ഗാനിസ്ഥാൻ, യോഗ്യത നേടിയെത്തുന്ന രണ്ട് ടീമുകളുമാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ളത്. പാക്കിസ്ഥാൻ, ഓസ്‌ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, യോഗ്യത നേടുന്ന രണ്ട് ടീമുകളുമാണ് ആദ്യ ഗ്രൂപ്പിലുള്ളത്. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. നവംബർ 11നും 12നും സെമി ഫൈനലും നവംബർ 15ന് ഫൈനലും നടക്കും.പുരുഷന്മാരുടെയും വനിതകളുടെയും ലോകകപ്പ് മത്സരങ്ങൾ ചരിത്രത്തിൽ ആദ്യമായാണ് ഒരേ വേദിയിൽ ഒരേ വർഷമാണ് നടക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP