Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ട്വന്റി 20 ലോകകപ്പ്: തുടക്കത്തിൽ ആഞ്ഞടിച്ച് ഹേസൽവുഡ്; ഓസ്‌ട്രേലിയയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച; ആറ് വിക്കറ്റ് നഷ്ടമായി

ട്വന്റി 20 ലോകകപ്പ്: തുടക്കത്തിൽ ആഞ്ഞടിച്ച് ഹേസൽവുഡ്; ഓസ്‌ട്രേലിയയ്ക്ക് എതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച; ആറ് വിക്കറ്റ് നഷ്ടമായി

സ്പോർട്സ് ഡെസ്ക്

അബുദാബി: 2021 ട്വന്റി 20 ലോകകപ്പ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരേ ആദ്യം ബാറ്റ് ചെയ്യുന്ന ദക്ഷിണാഫ്രിക്ക പതറുന്നു. പതിനാല് ഓവർ പൂർത്തിയാകുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 82 റൺസെന്ന നിലയിലാണ് പ്രോട്ടീസ്. നായകൻ ടെമ്പ ബാവുമ (12), ക്വിന്റൺ ഡിക്കോക്ക് (7), റാസ്സി വാൻഡെർ ദസ്സൻ (2), ഹെയ്ന്റിച്ച് ക്ലാസെൻ (13), ഡേവിഡ് മില്ലർ (16) ഡ്വെയ്ൻ പ്രിട്ടോറിയൂസ് (1)എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നേരത്തെ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ജോഷ് ഹേസൽവുഡ് ആദം സാമ്പ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഗ്ലെൻ മാക്സ്വെല്ലും പാറ്റ് കമ്മിൻസും ഒരു വിക്കറ്റ് വീതം വീഴ്‌ത്തി. രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ മടങ്ങി. മിച്ചൽ സ്റ്റാർക്കിനെതിരെ രണ്ട് ഫോർ നേടി ആത്മവിശ്വാസത്തിലായിരുന്നു ബവൂമ. എയ്ഡൻ മാർക്രം, കേശവ് മഹാരാജ് എന്നിവരാണ് ക്രീസിൽ.

എന്നാൽ രണ്ടാം ഓവർ എറിയാനെത്തിയ മാക്സ്വെല്ലിന്റെ പന്തിൽ ബൗൾഡായി. തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ ഡസ്സൺ മടങ്ങി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ മാത്യുവെയ്ഡിന് ക്യാച്ച്. ഡി കോക്കിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. രണ്ടാം ഓവർ എറിയാനെത്തിയ ഹേസൽവുഡിന്റെ പന്തിൽ ബൗൾഡായി.

മോശം ഫോമിലുള്ള ഡേവിഡ് വാർണറെ ഉൾപ്പെടുത്തിയാണ് ഓസീസ് ഇറങ്ങുന്നത്. അഷ്ടൺ അഗർ, കെയ്ൻ റിച്ചാർഡ്സൺ, ജോഷ് ഇൻഗ്ലിഷ്, മിച്ചൽ സ്വെപ്സൺ എന്നിവർ പുറത്തിരിക്കും. പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, മിച്ചൽ സ്റ്റാർക്ക് എ്നിവരാണ് പേസർമാർ. ദക്ഷിണാഫ്രിക്കൻ ടീമിൽ കഗിസോ റബാദ, ആന്റിച്ച് നോർക്യ എന്നിവർ പേസ് വകുപ്പിലുണ്ട്.

ഓസ്ട്രേലിയൻ ടീം: ആരോൺ ഫിഞ്ച്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, സ്റ്റീവൻ സ്മിത്ത്, മാർകസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ആഡം സാംപ, ജോഷ് ഹേസൽവുഡ്.

ദക്ഷിണാഫ്രിക്ക: ക്വിന്റൺ ഡി കോക്ക്, തെംബ ബവൂമ, എയ്ഡൻ മാർക്രം, റാസ്സി വാൻ ഡർ ഡസ്സൻ, ഡേവിഡ് മില്ലർ, ഹെന്റിച്ച് ക്ലാസൻ, ഡ്വെയ്ൻ പ്രിട്ടോറിയൂസ്, കേശവ് മഹാരാജ്, കഗിസോ റബാദ, ആന്റിച്ച് നോർക്യ, തംബ്രൈസ് ഷംസി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP