ബാബർ അസമും മുഹമ്മദ് റിസ്വാനും ഉൾപ്പെട്ട ബാറ്റിങ് നിര; തീയുണ്ട വർഷിക്കുന്ന ഷഹീൻ അഫ്രീദിയും ഹാരിസ് റൗഫും; ഫേവറിറ്റുകളായി ലോകകപ്പിനെത്തി ആദ്യ രണ്ട് മത്സരവും തോറ്റ് പാക്കിസ്ഥാൻ; ഇന്ത്യയോടും സിംബാബ്വെയോടും തോറ്റതോടെ ആരാധകർ കലിപ്പിൽ

സ്പോർട്സ് ഡെസ്ക്
സിഡ്നി: ഐസിസി റാങ്കിംഗിൽ മുൻനിരയിലുള്ള, റൺവേട്ടയിൽ മുന്നിൽ കുതിക്കുന്ന ബാബർ അസമും മുഹമ്മദ് റിസ്വാനും ഉൾപ്പെട്ട ബാറ്റിങ് നിര. തീയുണ്ട വർഷിക്കുന്ന ഷഹീൻ അഫ്രീദിയടെ നേതൃത്വത്തിലുള്ള ലോകോത്തരമായ പേസ് ബൗളിങ് നിര, ഒപ്പം സ്പിന്നർ ഷദാബ് ഖാൻ..... ലോകകപ്പിൽ ഫേവറിറ്റുകളായി എത്തിയ പാക്കിസ്ഥാൻ ആദ്യ രണ്ട് മത്സരങ്ങളും തോറ്റതോടെ സെമി സാധ്യത തന്നെ തുലാസിലായി പ്രതിസന്ധിയിലാണ്.
വമ്പൻ പ്രതീക്ഷകളുടെ ട്വന്റി 20 ലോകകപ്പിനെത്തിയ പാക്കിസ്ഥാൻ ആദ്യ മത്സരത്തിൽ ഇന്ത്യയോടും രണ്ടാം മത്സരത്തിൽ സിംബാബ്വെയോടും തോറ്റതോടെ സെമിലെത്താനുള്ള സാധ്യതകളിൽ വളരെ പിന്നിലായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് ഇഞ്ചോടിഞ്ച് പൊരുതി പാക്കിസ്ഥാൻ വീണപ്പോൾ രണ്ടാം മത്സരത്തിൽ പാക് സംഘത്തെ അട്ടിമറിച്ചത് സിംബാബ്വെയാണ്. ഗ്രൂപ്പ് രണ്ടിൽ ഒരു വിജയവും നേടാതെ അഞ്ചാം സ്ഥാനത്താണ് നിലവിൽ പാക്കിസ്ഥാനുള്ളത്.
— Guess Karo (@KuchNahiUkhada) October 27, 2022
രണ്ട് മത്സരങ്ങളും തോറ്റ നെതർലാൻഡ്സ് മാത്രമാണ് റൺ റേറ്റിന്റെ വ്യത്യാസത്തിൽ പാക്കിസ്ഥാന് പിന്നിലുള്ളത്. ഇനി പാക്കിസ്ഥാന് നേരിടാനുള്ളത് ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, നെതർലാൻഡ്സ് എന്നിവരെയാണ്. അതിൽ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവരുമായുള്ള മത്സരങ്ങൾ ഏറെ നിർണായകമാകും. മൂന്ന് മത്സരങ്ങളും വിജയിച്ചാലും മഴ കൂടെ കളിക്കുന്ന ലോകകപ്പിൽ പാക്കിസ്ഥാന്റെ മുന്നോട്ടുള്ള കുതിപ്പിന് ഭാഗ്യം കൂടെ തുണയ്ക്കേണ്ടി വരുമെന്നുറപ്പാണ്.
ുഎഇയിൽ നടന്ന കഴിഞ്ഞ ലോകകപ്പിൽ സെമിയിൽ തോറ്റതിന്റെ ക്ഷീണം മാറ്റുക എന്ന ലക്ഷ്യം മാത്രമാണ് ടീമിന് ഉണ്ടായിരുന്നത്. എന്നാൽ, വന്യമായ പേസ് ആക്രമണത്തിൽ ഇന്ത്യയെ തോൽപ്പിക്കാമെന്ന പ്രതീക്ഷകൾ അസ്ഥാനത്ത് ആയത് പാക് സംഘത്തിന് തുടക്കത്തിലേ തിരിച്ചടിയായി.
ഇപ്പോൾ സിംബാബ്വെയോട് അപ്രതീക്ഷിതമായി തോറ്റ് ലോകകപ്പിൽ നിന്ന് പുറത്തേക്കുള്ള വാതിലിന് അടുത്ത് എത്തിയിരിക്കുകയാണ് ബാബറും സംഘവും. ബാറ്റിങ് നിര അമ്പേ പരാജയപ്പെടുന്നതാണ് പാക്കിസ്ഥാനെ വലയ്ക്കുന്നത്. ഓപ്പണർമാരായ ബാബറും റിസ്വാനും താളം കണ്ടെത്താത്ത് ടീമിനെ ഒന്നാകെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സൂപ്പർ സ്റ്റാറായി ലോകകപ്പിന് എത്തിയ ഷഹീൻ അഫ്രീദിക്ക് ഇതുവരെ ഒരു വിക്കറ്റ് പോലും നേടാനും സാധിച്ചിട്ടില്ല എന്നതും പാക് ടീമിനെ വലയ്ക്കുന്നു.
സിംബാബ്വെക്കെതിരെ 131 റൺസ് പോലും പിന്തുടർന്ന് വിജയിക്കാനാകാത്തത് ബാബറിനും സംഘത്തിനും വലിയ ക്ഷീണമാണ് ഉണ്ടാക്കിയിട്ടുള്ളത്. അവസാന പന്തുവരെ ആവേശം നീണ്ടുനിന്ന മത്സരത്തിലാണ് സിംബാബ്വെ ഒരു റണ്ണിന് ജയിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ സിംബാബ്വെ നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് നേടിയത്. മറുപടി ബാറ്റിംഗിൽ പാക്കിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുക്കാനാണ് സാധിച്ചത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ പാക്കിസ്ഥാന്റെ സെമി ഫൈനൽ സാധ്യതകൾ തുലാസിലായി.
അവസാന രണ്ട് ഓവറിൽ 22 റൺസാണ് പാക്കിസ്ഥാന് ജയിക്കാൻ വേണ്ടിയിരുന്നത്. മുഹമ്മദ് വസിം, മുഹമ്മദ് നവാസ് എന്നിവരായിരുന്നു ക്രീസിൽ. പന്തെറിയുന്നത് സിംബാബ്വെ പേസർ റിച്ചാർഡ് ഗവാര. ആദ്യ പന്തിൽ നവാസ് രണ്ട് റൺ നേടി. രണ്ടാം പന്ത് റൺസ് നേടാനായില്ല. മൂന്നാം പന്തിൽ വീണ്ടും രണ്ട് റൺ. നാലാം പന്തിൽ സിക്സ്. പാക്കിസ്ഥാൻ വിജയിക്കുമെന്ന് തോന്നിച്ചു. അഞ്ചാം പന്തിൽ ഒരു റൺ. അവസാന പന്തിൽ റൺസെടുക്കാനായില്ല.
Won’t call the result an upset, if you watched the match you know Zimbabwe played top cricket from ball #1 and showed how to defend a low total on a batting pitch. Congratulations @ZimCricketv on the win, your passion and hard work shows #PAKvsZIM
— Shahid Afridi (@SAfridiOfficial) October 27, 2022
അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 11 റൺസ്. പന്തെറിയുന്നത് ബ്രാഡ് ഇവാൻസ്. ഒന്നാം പന്തിൽ നവാസ് മൂന്ന് റൺസ് ഓടിയെടുത്തു. അടുത്ത പന്ത് നവാസ് ബൗണ്ടറിയിലേക്ക് പായിച്ചു. മൂന്നാം പന്തിൽ സിംഗിൾ. അവസാന മൂന്ന് പന്തിൽ ജയിക്കാൻ മൂന്ന് റൺസ്. നാലാം പന്തിൽ നവാസിന് റൺസ് നേടാനായില്ല. അഞ്ചാം പന്തിൽ പാക്കിസ്ഥാന് നവാസിന്റെ വിക്കറ്റ് നഷ്ടമായി. അവസാന പന്തിൽ ജയിക്കാൻ മൂന്ന് റൺസ്. ഷഹീൻ അഫ്രീദി ലോംഗ് ഓണിലേക്ക് ഷോട്ട് പായിച്ചെങ്കിലും രണ്ട് ഓടുന്നതിനിടെ റണ്ണൗട്ടായി.
ചെറിയ വിജയലക്ഷ്യത്തിലേക്ക് മോശം തുടക്കമാണ് പാക്കിസ്ഥാന് ലഭിച്ചത്. സ്കോർബോർഡിൽ 23 റൺസ് മാത്രമുള്ളപ്പോൾ ബാബർ അസം (4), മുഹമ്മദ് റിസ്വാൻ (14) എന്നിവരെ പാക്കിസ്ഥാന് നഷ്ടമായി. മൂന്നാമനായി ക്രീസിലെത്തിയ ഷാൻ മസൂദ് (44) മാത്രമാണ് പിടിച്ചുനിന്നത്. മുഹമ്മദ് നവാസ് (22) പരമാവധി ശ്രമിച്ചെങ്കിലും അവസാന ഓവറിൽ വീണതോടെ കാര്യങ്ങൾ സിംബാബ്വെയ്ക്ക് അനുകൂലമായി.
ഇഫ്തികർ അഹമ്മദ് (5), ഷദാബ് ഖാൻ (17), ഹൈദർ അലി (0), ഷഹീൻ അഫ്രീദി (1) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങൾ. മൂന്ന് വിക്കറ്റ് വീഴ്ത്തിയ സിക്കന്ദർ റാസയാണ് പാക്കിസ്ഥാനെ തകർത്തത്. ബ്രാഡ് ഇവാൻസിന് രണ്ട് വിക്കറ്റുണ്ട്. നേരത്തെ, സിംബാബ്വെയെ മുഹമ്മദ് വസിം, ഷദാബ് ഖാൻ എന്നിവരാണ് എറിഞ്ഞൊതുക്കിയത്. വസിം നാലും ഷദാബ് മൂന്നും വിക്കറ്റ് നേടി. 31 റൺസ് നേടിയ സീൻ വില്യംസാണ് സിംബാബ്വെയുടെ ടോപ് സ്കോറർ.
Stories you may Like
- സഞ്ജുവിനെ തളർത്തി തകർക്കാൻ 'ശത്രു'വിനെ അയയ്ക്കാൻ അണിയറ നീക്കം
- സഞ്ജുവില്ലാത്ത ടീമിലേക്ക് രജിത്ത് രാജേന്ദ്രൻ എത്തുമ്പോൾ
- ഭാരതത്തോട് മുട്ടിയപ്പോഴൊക്കെ തകർന്ന് തരിപ്പണമായി പാക്കിസ്ഥാൻ!
- ഇന്ത്യയെ പരാജയപ്പെടുത്തിയാൽ സിംബാബ്വെക്കാരനെ വിവാഹം കഴിക്കാം; പാക് നടി
- ഇന്ത്യ തോറ്റാൽ സിംബാബ്വെക്കാരനെ വിവാഹം കഴിക്കുമെന്ന് പാക് നടി
- TODAY
- LAST WEEK
- LAST MONTH
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു; നടനും കൂട്ടരും സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചു അപകടം; ഗുരുതരമായി പരിക്കേറ്റ സുധിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല; നടൻ ബിനു അടിമാലിക്കും ഉല്ലാസ് അരൂരിനും പരിക്ക്
- 'കാറിൽ നിന്ന് കൊല്ലം സുധിയെ പുറത്തെടുത്തത് എയർബാഗ് മുറിച്ചുമാറ്റി; സുധി സൈഡ് സീറ്റിലായിരുന്നു; ആകെ രക്തമായിരുന്നു; അദ്ദേഹത്തെ പുറത്തെടുക്കാൻ കുറച്ച് പ്രയാസപ്പെട്ടു': പുലർച്ചെ ഉണ്ടായ അപകടത്തിൽ ആദ്യം ഓടിയെത്തിയത് സമീപത്ത് ചായക്കട നടത്തുന്ന സുനിൽ; പനമ്പിക്കുന്നിലെ ഈ ഭാഗം സ്ഥിരം അപകടമേഖലയെന്നും ദൃക്സാക്ഷി
- വിവാദങ്ങൾ കുടുംബത്തിൽ കയറിയതോടെ പിണറായിക്കായി മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രതിരോധം; മന്ത്രിമാർ പ്രതിച്ഛായയുടെ തടവറയിൽ ആവാതെ മുഖ്യമന്ത്രിയെ സംരക്ഷിക്കണമെന്ന് മുന്നറിയിപ്പ്; സിപിഎമ്മിൽ ചർച്ചയായി റിയാസിന്റെ നിർദ്ദേശം; പാർട്ടിയുടെ പ്രതിച്ഛായയാണ് കമ്മ്യൂണിസ്റ്റുകാരുടെ പ്രതിച്ഛായ എന്ന് ഓർമ്മിപ്പിച്ച് എം ബി രാജേഷും
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- സുധിയും സംഘവും പങ്കെടുത്ത പരിപാടിയിൽ ഞാനും പങ്കെടുക്കേണ്ടതായിരുന്നു; ഡേറ്റിന്റെ പ്രശ്നം വന്നതുകൊണ്ട് ഒഴിവായതാണ്; അവന്റെ കുഞ്ഞുങ്ങളെ ഓർത്ത് സങ്കടം വരുന്നു; സ്വന്തമായി ഒരു വീട് എന്നതായിരുന്നു സുധിയുടെ വലിയ ആഗ്രഹമെന്ന് ഉല്ലാസ് പന്തളം; പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച കൊല്ലം സുധിയുടെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി സഹപ്രവർത്തകർ
- എച്ച്.ഒ.ഡിയുടെ ഓഫീസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ശ്രദ്ധ തൂങ്ങിയത്; ആശുപത്രിയിൽ എത്തിച്ചപ്പോൾ കോളേജ് അധികൃതർ തൂങ്ങിയ കാര്യം മറച്ചുവെച്ചു, പറഞ്ഞത് കുഴഞ്ഞു വീണുവെന്ന്; സത്യം പറയാത്തതു കൊണ്ട് കൃത്യമായി ചികിത്സ കിട്ടിയില്ല; അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിനിയുടെ മരണത്തിൽ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണം; വിദ്യാർത്ഥികൾ സമരത്തിൽ
- പുതിയ പള്ളി നിർമ്മിച്ചത് അഞ്ചര കോടിയോളം രൂപ വിശ്വാസികളിൽ നിന്ന് പിരിച്ചെടുത്ത്; കണക്ക് അവതരിപ്പിക്കാൻ വികാരി കൂട്ടാക്കിയില്ല; തർക്കത്തിന് പിന്നാലെ ഇടവകക്കാരെല്ലാം മരിച്ചെന്ന് പറഞ്ഞ് 'മരണക്കുർബാന'; വികാരിയുടെ നടപടിയിൽ പ്രതിഷേധിച്ച് ഏഴാം ചരമദിന ചടങ്ങ് നടത്തി വിശ്വാസികൾ
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- 'ഒരു ദിവസമെങ്കിൽ ഒരു ദിവസം.. നീ ഞെളിഞ്ഞിരുന്ന് വീഡിയോ തള്ളുന്ന ഓഫീസ് ഞാൻ പൂട്ടിക്കും.. പണ്ടേ പറഞ്ഞിട്ടുണ്ട്.. 'തരുന്നതിനും മുൻപ്, പറഞ്ഞിട്ട് തരുന്നതാണ് ഈ കമ്പനിയുടെ പ്രത്യേകത'; ഫേസ്ബുക്ക് പോസ്റ്റുമായി പി വി അൻവർ എംഎൽഎ; 'മരണ മാസ്സെന്ന്' പറഞ്ഞ് കയ്യടികളോടെ സൈബർ സഖാക്കൾ!
- സിനിമ രംഗത്തെ പ്രമുഖനായ ബിജെപി നേതാവ് സി പി എമ്മിലേക്ക്; രണ്ടു ദിവസത്തിനകം ഏ കെ ജി സെന്ററിലെത്തി ചർച്ച നടത്തും; കലാകാരന്മാർക്ക് അർഹിക്കുന്ന പരിഗണന ബിജെപി നൽകാത്തത് കാരണമെന്ന് സൂചന; മധ്യസ്ഥരെ മുന്നിൽ നിർത്തി ആദ്യവട്ട ചർച്ച പൂർത്തിയായെന്നും വിവരം
- അച്ഛന്റെ പ്രായക്കാരനെ തേൻകെണിയിൽ വീഴ്ത്തി അരും കൊല ചെയ്തത് 18വയസ്സും എട്ടു ദിവസവും മാത്രം പ്രായമുള്ളപ്പോൾ; ദുർഗുണ പാഠശാലയിലേക്കു മാറ്റാതെ ജയിലിലായ്ക്കാൻ കാരണം ആ എട്ടു ദിവസത്തെ വ്യത്യാസം; ഫർഹാന എല്ലാം ചെയ്തത് എംഡിഎംഎയുടെ ബലത്തിൽ; നിർണ്ണായകമായത് ഔദ്യോഗിക പ്രായ പരിശോധന; ഫർഹാനയെ കുടുക്കിയത് പ്ലാനിലെ പിഴവുകൾ
- പ്രതിഭയെ തേടി മരണമെത്തിയത് ഇന്ന് നാട്ടിലേക്ക് പോകാൻ ടിക്കറ്റ് ബുക്ക് ചെയ്തിരിക്കെ; അമ്മയ്ക്കൊപ്പം യുകെയിലേക്ക് പറക്കുന്നതു സ്വപ്നം കണ്ടിരുന്ന മക്കളെ തേടിയെത്തിയത് മരണ വാർത്ത; സംഭവം പുറത്തറിഞ്ഞത് ലണ്ടനിലെ സഹോദരി വിളിച്ചിട്ടും ഫോൺ എടുക്കാതിരുന്നതോടെ; അന്വേഷിച്ചെത്തിയ സുഹൃത്ത് തിരിച്ചറിഞ്ഞത് വിയോഗം
- വിവാഹത്തലേന്ന് കാമുകനൊപ്പം ഒളിച്ചോടി; വാഹനാപകടത്തിൽ കമിതാക്കളടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം
- സ്വബോധം നഷ്ടപ്പെട്ട് ഹൊറർ സിനിമകളിൽ കാണുന്നതുപോലെ ഇഴഞ്ഞു നീങ്ങുന്ന ജനം; ചർമം അഴുകൽ ഉൾപ്പെടെയുള്ള മാരകമായ ശാരീരിക അവസ്ഥകളും ഉണ്ടാക്കുന്നു; ഫിലാഡെൽഫിയയിലെ ഒരു തെരുവിൽ മുഴുവൻ സോംബികളെപ്പോലെയുള്ള മനുഷ്യർ; സോംബി ഡ്രഗ് എന്ന മയക്കുമരുന്ന് അമേരിക്കയെ ഞെട്ടിക്കുമ്പോൾ
- നിർത്തിയിട്ട ബസിൽ യുവതി എത്തിയപ്പോൾ തുടങ്ങിയ ഞരമ്പ് രോഗം; പത്രം പൊത്തിപിടിച്ച് വേണ്ടാത്തത് ചെയ്തത് ചെറുപുഴ സ്റ്റാൻഡിൽ ബസ് കിടക്കുമ്പോൾ; വീഡിയോ എടുക്കുന്നത് കണ്ടിട്ടും കുലുക്കമില്ല; ഒടുവിൽ മാനക്കേട് കാരണം ബസിൽ നിന്ന് ഇറങ്ങിയ 22 കാരി; വീഡിയോ വൈറലാക്കുമ്പോൾ പൊലീസ് അന്വേഷണം; ബസ് യാത്ര വൈകൃതക്കാരുടേതാകുമ്പോൾ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- പൃഥ്വിരാജ് അടച്ചത് 25 കോടിയുടെ പിഴ; ബാക്കി നാലു പേർക്കെതിരെ ഇഡി അന്വേഷണം വരും; വിദേശത്തുള്ള സാമ്പത്തിക സ്രോതസുകളിൽ നിന്നുള്ള കള്ളപ്പണം കേരളത്തിലേക്ക് എത്തുന്നത് സിനിമയിലൂടെയെന്ന് സംശയം; വിദേശത്ത് പണം കൈപ്പറ്റിയവരെ എല്ലാം കുടുക്കും; മൂന്ന് നിർമ്മാതാക്കൾക്കെതിരെ അന്വേഷണം തുടരുന്നു; മലയാളത്തിൽ 'പ്രൊപഗാൻഡ' സിനിമകളോ?
- മലയാളത്തിലെ പ്രൊപ്പഗൻഡാ സിനിമകൾക്ക് പണമെത്തിക്കുന്നത് ഖത്തർ മാഫിയ; ഇടനിലക്കാരാകുന്നത് 'സലിം' അടക്കമുള്ളവർ; ലിസ്റ്റൺ സ്റ്റീഫനെ ചോദ്യം ചെയ്യുന്നത് 'ജനഗണമന'യിൽ തുടങ്ങുന്ന സംശയം; പൃഥ്വിരാജ് പിഴയടച്ച് തലയൂരുന്നത് 'വാരിയംകുന്നത്തെ' രക്ഷപ്പെടലിന് സമാനം; മലയാളത്തിന്റെ 'ഭാഗ്യ നിർമ്മാതാവിനെ' ഇഡി വളയുമ്പോൾ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ആന്റണി പെപ്പേയെന്ന ആൾ സാധാരണക്കാരനാണ്; അവൻ കാണിച്ച വൃത്തികേടൊന്നും ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല; കഞ്ചാവും മയക്കു മരുന്നുമൊന്നുമല്ല പ്രശ്നം നന്ദി ഇല്ലായ്മ; ഷെയ്ൻ നിഗമും ഭാസിയും അല്ല പ്രശ്നക്കാർ; യഥാർത്ഥ നായകൻ ആന്റണി പെപ്പെയെന്ന് ജൂഡ് അന്തോണി ജോസഫ്; സിനിമയിലെ ചതി വീണ്ടും ചർച്ചകളിൽ
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍