Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202031Saturday

ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് ന്യൂസിലൻഡിനു മുന്നിൽ തകർന്നടിഞ്ഞു; അപരാജിതരായി കിവികൾ സെമിയിൽ

ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് ന്യൂസിലൻഡിനു മുന്നിൽ തകർന്നടിഞ്ഞു; അപരാജിതരായി കിവികൾ സെമിയിൽ

കൊൽക്കത്ത: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയെ വിറപ്പിച്ച ബംഗ്ലാദേശ് ന്യൂസിലൻഡിനു മുന്നിൽ തകർന്നടിഞ്ഞു. 75 റൺസിനു ബംഗ്ലാദേശിനെ തോൽപ്പിച്ച ന്യൂസിലൻഡ് ഗ്രൂപ്പ് രണ്ടിൽ നിന്ന് അപരാജിതരായി സെമിയിലെത്തി.

സൂപ്പർ ടെന്നിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ ജയമാണു ന്യൂസിലൻഡ് നേടിയത്. 146 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് വെറും 70 റൺസിനു പുറത്താകുകയായിരുന്നു.

മുൻനിര വിക്കറ്റുകൾ നഷ്ടമായി. 44 റൺസെടുക്കുന്നതിനിടെ 6 മുൻനിര വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്. 12 റൺസെടുത്ത സബ്ബിർ റഹ്മാനാണ് ബംഗ്ലാനിരയിൽ ടോപ് സ്‌കോറർ. ന്യൂസിലൻഡിനായി ഗ്രാന്റ് എലിയട്ടും ഇഷ് സോധിയും മൂന്നു വിക്കറ്റു വീതം വീഴ്‌ത്തി.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ന്യൂസിലാൻഡ് കെയിൻ വില്യംസന്റെ(42)യും കോളിൻ മൺറോ(35)യുടെയും റോസ് ടെയ്‌ലറുടെ(28)യും ബാറ്റിങ് മികവിലാണ് 145 റൺസ് അടിച്ചത്. ഇവർ ഒഴികെ മറ്റാരും കിവി നിരയിൽ രണ്ടക്കം കടന്നില്ല. വില്യംസണാണു മാൻ ഓഫ് ദ മാച്ച്.

ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ അഞ്ചുവിക്കറ്റു വീഴ്‌ത്തി. 4 ഓവറിൽ 22 റൺസ് മാത്രം വിട്ടുകൊടുത്താണ് മുസ്തഫിസുർ 5 വിക്കറ്റ് വീഴ്‌ത്തിയത്. അൽ അമിൻ ഹൊസൈൻ 2 വിക്കറ്റ് വീഴ്‌ത്തി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP