Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മത്സരങ്ങൾക്ക് വേദിയാകേണ്ട ഓസ്ട്രേലിയയിലെ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്നു; ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു

മത്സരങ്ങൾക്ക് വേദിയാകേണ്ട ഓസ്ട്രേലിയയിലെ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്നു; ഈ വർഷത്തെ ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു

മറുനാടൻ ഡെസ്‌ക്‌

ദുബായ്: ഈ വർഷം നടക്കേണ്ടിയിരുന്ന ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചു. മത്സരത്തിന് വേദിയാകേണ്ട ഓസ്ട്രേലിയയിലെ സിഡ്നിയിലും മെൽബണിലും കോവിഡ് രോഗികൾ കൂടിവരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് ചേർന്ന ഐ.സി.സി ബോർഡ് മീറ്റിങ്ങിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. ഈ വർഷം അവസാനം ഓസ്ട്രേലിയയിലായിരുന്നു ട്വന്റി-20 ലോകകപ്പ് നടക്കേണ്ടിയിരുന്നത്. ഒക്ടോബർ 18 മുതൽ നവംബർ 15 വരെ മത്സരങ്ങൾ നടത്താനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

ഇപ്പോഴത്തെ സാഹചര്യത്തിൽ ട്വന്റി-20 ലോകകപ്പിന് ആതിഥേയരാകാൻ ബുദ്ധിമുട്ടുണ്ടെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെതന്നെ ഐ.സി.സിയെ അറിയിച്ചിരുന്നു. ഇതോടെ ഈ വർഷത്തെ ലോകകപ്പ് ഇന്ത്യയിൽ നടത്താനും ഐ.സി.സി ആലോചിച്ചിരുന്നു. എന്നാൽ ഇന്ത്യയിലും കോവിഡ് കേസുകൾ വർദ്ധിച്ചതോടെ ഐ.സി.സി തീരുമാനം മാറ്റുകയായിരുന്നു. അതേസമയം 2021-ലെ ട്വന്റി-20 ലോകകപ്പ് 2021 നവംബർ മുതൽ ആരംഭിക്കും. നവംബർ 14-നാകും ഫൈനൽ. 2022-ലെ ട്വന്റി-20 ലോകകപ്പും ആ വർഷം നവംബറിൽ നടക്കും. നവംബർ 13-നാകും ഫൈനൽ. 2023-ലെ ഏകദിന ലോകകപ്പിന് ഇന്ത്യ വേദിയാകും. 2023 ഒക്ടോബർ-നവംബർ മാസങ്ങളിലായി നടക്കുന്ന ഏകദിന ലോകകപ്പിന്റെ ഫൈനൽ നവംബർ 26-നാണ്.

ട്വന്റി-20 ലോകകപ്പ് മാറ്റിവെച്ചതോടെ ഈ വർഷം ഐ.പി.എൽ നടക്കാനുള്ള സാധ്യതയേറി. ട്വന്റി-20 ലോകകപ്പ് മാറ്റിവച്ചാൽ ഐ.പി.എൽ നടക്കുമെന്ന് ബി.സി.സിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ വർഷം സെപ്റ്റംബർ 26 മുതൽ നവംബർ ഏഴു വരെ യു.എ.ഇയിലാകും ഐ.പി.എൽ നടക്കുക.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തെ ഏറ്റവും പ്രധാന ഫുട്ബോൾ പുരസ്‌കാരമായ ബാലൻ ഡി ഓർ പുരസ്കാര വിതരണവും ഈ വർഷം റദ്ദ് ചെയ്തിരുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പുരസ്കാര വിതരണം നടത്തേണ്ടെന്ന് സംഘാടകർ തീരുമാനിച്ചത്. കോവിഡ് വ്യാപനത്തെ തുടർന്ന് 2020ലെ ബാലൻ ഡി ഓർ പുരസ്‌കാരമില്ലെന്ന് സംഘാടകരായ ഫ്രാൻസ് ഫുട്ബോൾ മാഗസിൻ ഔദ്യോഗികമായി അറിയിച്ചു. 2019ലെ ജേതാവായ നേടിയ മെസ്സിയുടെ കൈയിലായിരിക്കും അടുത്ത ഒരു വർഷം കൂടി പുരസ്‌കാരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP