Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

രണ്ടാം ട്വന്റി ട്വന്റിയിൽ കിവിസിനെതിരേ ഇന്ത്യ 40 റൺസിന് തോറ്റു; പരമ്പര സമനിലയിൽ; തിരുവനന്തപുരം ടി -20 നിർണ്ണായകം

രണ്ടാം ട്വന്റി ട്വന്റിയിൽ കിവിസിനെതിരേ ഇന്ത്യ 40 റൺസിന് തോറ്റു; പരമ്പര സമനിലയിൽ; തിരുവനന്തപുരം ടി -20 നിർണ്ണായകം


രാജ്കോട്ട്: ന്യുസീലൻഡിനെതിരായ രണ്ടാം ടി-ട്വന്റിയിൽ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയയ്ക്ക് പിഴച്ചു. നാല്പതു റൺസിന് ന്യൂസിലൻഡിനോട് തോൽവി. ഇതോടെ ഓരോ മത്സരങ്ങൽ വിജയിച്ച് പരമ്പര സമനിലയിലെത്തി. തിരുവനന്തപുരത്തു നടക്കുന്ന മൂന്നാം മത്സരം ഇതോടെ നിർണ്ണായകമായി.

കോളിൻ മൺറോയുടെ സെഞ്ചുറി മികവിൽ കിവീസ് 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി. കിവീസിന്റെ 197 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുക്കാനേ സാധിച്ചുള്ളു. 65 റൺസെടുത്ത നായകൻ വിരാട് കോഹ്ലിയും 49 റൺസെടുത്ത മഹേന്ദ്ര സിങ് ധോണിയും വിജയ പ്രതീക്ഷകൾ നൽകിയെങ്കിലും ഇരുവരുടെയും പുറത്താകൽ ഇന്ത്യയെ നിരാശയിൽ എത്തിച്ചു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കെയ്ൻ വില്ല്യംസണിന്റെ തീരുമാനം ശരിവെയ്ക്കുന്ന രീതിയിലായിരുന്നു കിവീസ് ഓപ്പണർമാരായ മാർട്ടിൻ ഗുപ്റ്റിലും മൺറോയും ബാറ്റിങ് തുടങ്ങിയത്. ഇരുവരും ആദ്യ വിക്കറ്റിൽ 105 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 41 പന്തിൽ 45 റൺസെടുത്ത ഗുപ്റ്റിലിനെ പുറത്താക്കി യുവേന്ദ്ര ചാഹലാണ് ആ കൂട്ടുകെട്ട് പൊളിച്ചത്.

പിന്നീട് 12 റൺസെടുത്ത് നിൽക്കെ കെയ്ൻ വില്ല്യംസണും പുറത്തായി. ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറ്റം നടത്തിയ മുഹമ്മദ് സിറാജിനായിരുന്നു വിക്കറ്റ്. എന്നാൽ വെടിക്കെട്ട് ബാറ്റിങ് തുടർന്ന മൺറോ 58 പന്തിൽ 109 റൺസുമായി പുറത്താവാതെ നിന്നു. ഏഴു വീതം ഫോറും സിക്സുമാണ് മൺറോ അടിച്ചുകൂട്ടിയത്.

ധോണിയെയും കോഹ്ലിയെ കൂടാതെ 23 റൺസെടുത്ത ശ്രേയസ് അയ്യർ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവച്ചത്. കഴിഞ്ഞ കളിയിൽ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് ഈ മത്സരത്തിൽ ഫോമിലായില്ല. ശിഖർ ധവാനും (1) രോഹിത് ശർമ (5) ആദ്യം തന്നെ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. നാലു വിക്കറ്റ് നേടിയ ട്രെന്റ് ബോൾട്ടാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്.

രാജ്യാന്തര ട്വന്റി-20യിൽ ഒരു വർഷം രണ്ടു സെഞ്ചുറി നേടുന്ന ആദ്യത്തെ താരമാണ് കോളിൻ മൺറോ. മൂന്നു മത്സരങ്ങളുടെ ട്വന്റി-20 പരന്പരയിൽ ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തി. ആദ്യ ട്വന്റി-20യിൽ ഇന്ത്യ ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം നവംബർ ഏഴിന് തിരുവനന്തപുരത്ത് നടക്കും. പരമ്പര സമനിലയിലെത്തിയതിനാൽ ഇരു ടീമുകൾക്കും മത്സരം നിർണ്ണായകമാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP