Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സയ്യിദ് മുഷ്താഖ് അലി കിരീടം തമിഴ്‌നാടിന്; ഫൈനലിൽ ബറോഡയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; 121 റൺസ് വിജയലക്ഷ്യം മറികടന്നത് 12 പന്തുകൾ ശേഷിക്കെ; മണിമാരൻ സിദ്ധാർഥ് കളിയിലെ താരം

സയ്യിദ് മുഷ്താഖ് അലി കിരീടം തമിഴ്‌നാടിന്; ഫൈനലിൽ ബറോഡയെ കീഴടക്കിയത് ഏഴ് വിക്കറ്റിന്; 121 റൺസ് വിജയലക്ഷ്യം മറികടന്നത് 12 പന്തുകൾ ശേഷിക്കെ; മണിമാരൻ സിദ്ധാർഥ് കളിയിലെ താരം

സ്പോർട്സ് ഡെസ്ക്

അഹമ്മദാബാദ്: സയ്യിദ് മുഷ്താഖ് അലി ട്രോഫി ഫൈനലിൽ ബറോഡയെ തകർത്ത് തമിഴ്‌നാട് കിരീടം സ്വന്തമാക്കി. ബറോഡ ഉയർത്തിയ 121 റൺസ് വിജയലക്ഷ്യം 18 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി തമിഴ്‌നാട് മറികടന്നു. ഏഴു വിക്കറ്റിനായിരുന്നു തമിഴ്‌നാടിന്റെ ജയം.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബറോഡയ്ക്ക് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 120 റൺസെടുക്കാനേ സാധിച്ചുള്ളൂ.

നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ മണിമാരൻ സിദ്ധാർഥാണ് ബറോഡയെ തകർത്തത്. 49 റൺസെടുത്ത വിക്രം സോളങ്കിയും 29 റൺസെടുത്ത അതിത് ഷേദും മാത്രമാണ് ബറോഡയ്ക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ആറ് ബാറ്റ്‌സ്മാന്മാർ ബറോഡ നിരയിൽ രണ്ടക്കം കാണാതെ പുറത്തായി. 

മറുപടി ബാറ്റിങ്ങിൽ ഹരി നിഷാന്ത് (35), ബാബാ അപരാജിത് (29), ദിനേഷ് കാർത്തിക്ക് (22) എന്നിവർ തമിഴ്‌നാടിനായി തിളങ്ങി. 18-ാം ഓവറിൽ തകർത്തടിച്ച് 17 റൺസ് നേടിയ ഷാരൂഖ് ഖാൻ 12 പന്തുകൾ ബാക്കിനിൽക്കേ തമിഴ്‌നായിനെ വിജയത്തിലെത്തിച്ചു. മണിമാരൻ സിദ്ധാർത്ഥാണ് കളിയിലെ താരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP