Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളം സൂപ്പർ ലീഗിൽ; യുവരാജും ഹർഭജനും ഉൾപ്പെട്ട കരുത്തരായ പഞ്ചാബിനെ തകർത്തത് സഞ്ജുവിന്റെ 72 റൺസിന്റെ മികവിൽ

സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളം സൂപ്പർ ലീഗിൽ; യുവരാജും ഹർഭജനും ഉൾപ്പെട്ട കരുത്തരായ പഞ്ചാബിനെ തകർത്തത് സഞ്ജുവിന്റെ 72 റൺസിന്റെ മികവിൽ

കൊച്ചി: സയദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20യിൽ കേരളം സൂപ്പർ ലീഗിൽ. സൂപ്പർ താരങ്ങളായ യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും ഉൾപ്പെട്ട കരുത്തരായ പഞ്ചാബിനെ തകർത്താണ് കേരളം സൂപ്പർ ലീഗിൽ കടന്നത്.

നടാടെയാണ് കേരളത്തിന്റെ സൂപ്പർ ലീഗ് പ്രവേശം. ഇതുവരെ കളിച്ച അഞ്ചു മത്സരങ്ങളും ജയിച്ച് ഗ്രൂപ്പിൽ ഒന്നാമതായാണു കേരളത്തിന്റെ സൂപ്പർ ലീഗ് പ്രവേശനം.

കേരളത്തിന്റെ സൂപ്പർ താരം സഞ്ജു സാംസന്റെ മിന്നുന്ന പ്രകടനമാണ് രണ്ടാമതു ബാറ്റ് ചെയ്ത കേരളത്തെ അനായാസം വിജയത്തിലെത്തിച്ചത്. ടോസ് നേടി ആദ്യം പന്തെറിയാൻ കേരളം തീരുമാനിക്കുകയായിരുന്നു കേരളം.

യുവരാജ് സിങ് അർധസെഞ്ച്വറി നേടിയെങ്കിലും ഏഴിന് 135 റൺസെന്ന നിലയിൽ പഞ്ചാബിന്റെ ഇന്നിങ്‌സ് അവസാനിച്ചു. മറുപടിക്കിറങ്ങിയ കേരളം ഒരു പന്തു ശേഷിക്കെ വിജയത്തിലെത്തി.

56 പന്തിൽ മൂന്നു സിക്‌സും നാലു ഫോറും ഉൾപ്പെടെ 72 റൺസെടുത്ത സഞ്ജു സാംസണാണ് കേരളത്തിന്റെ വിജയത്തിനു ചുക്കാൻ പിടിച്ചത്. മുഹമ്മദ് അസ്ഹറുദീൻ 25ഉം വി എ ജഗദീഷ് 16ഉം റൺസെടുത്തു.

നേരത്തെ പഞ്ചാബിനായി യുവരാജ് സിങ് 44 പന്തിൽ 54 റൺസ് നേടിയിരുന്നു. കേരളത്തിനായി പ്രശാന്ത് പത്മനാഭൻ മൂന്നും ബേസിൽ തമ്പി രണ്ടും വി എ ജഗദീഷ് ഒരു വിക്കറ്റും വീഴ്‌ത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP