Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പകരം വീട്ടി ഏകദിനത്തിൽ ഓസീസിന് വിജയത്തുടക്കം; 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വീണത് 34 റൺസ് അകലെ; രോഹിത് ശർമ്മയുടെ സെഞ്ച്വറി പാഴായി; മൂന്ന് മത്സര പരമ്പരയിൽ കങ്കാരുക്കൾ മുന്നിൽ; ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തലവേദന തീർത്ത് മധ്യനിര

ടെസ്റ്റ് പരമ്പരയിലെ തോൽവിക്ക് പകരം വീട്ടി ഏകദിനത്തിൽ ഓസീസിന് വിജയത്തുടക്കം; 289 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വീണത് 34 റൺസ് അകലെ; രോഹിത് ശർമ്മയുടെ സെഞ്ച്വറി പാഴായി; മൂന്ന് മത്സര പരമ്പരയിൽ കങ്കാരുക്കൾ മുന്നിൽ; ലോകകപ്പിന് മുൻപ് ഇന്ത്യക്ക് തലവേദന തീർത്ത് മധ്യനിര

സ്പോർട്സ് ഡെസ്‌ക്‌

സിഡ്‌നി: ടെസ്റ്റ് പരമ്പര നേട്ടത്തിന്റെ ആത്മവിശ്വാസത്തിൽ ഓസീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യക്ക് അപ്രതീക്ഷിത തിരിച്ചടി. ആദ്യ ഏകദിന മത്സരത്തിൽ 34 റൺസിനാണ് ഇന്ത്യയെ ലോക ചാമ്പ്യന്മാരായ ഓസീസ് തറപറ്റിച്ചത്. മുൻനിരയും മധ്യനിരയും ഒരുപോലെ ബാറ്റ് വെച്ച് കീഴടങ്ങിയപ്പോൾ 133 റൺസ് നേടി തകർപ്പൻ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മ മാത്രമാണ് ഇന്ത്യൻ നിരയിൽ ഓസീസിനെ ഭയമില്ലാതെ നേരിട്ടത്. ജയ് റിച്ചാർഡമണാണ് കളിയിലെ കേമൻ

മികച്ച ഇന്നിങ്‌സുമായി ക്രീസിൽ നിന്ന രോഹിതിന് യോജിച്ച പങ്കാളിയെ ലഭിക്കാതെ വന്നതാണ് ഇന്ത്യൻ തോൽവിക്ക് കാരണം. ദിനേശ് കാർത്തിക് (12) ജഡേജ (8) എന്നിവരും നിരാശപ്പെടുത്തി. 129 പന്തുകൾ നേരിട്ട് 6 സിക്‌സും 10 ഫോറും ഉൾപ്പടെയാണ് രോഹിത് 133 റൺസ് നേടിയത്. ഒടുവിൽ സ്‌റ്റോയിനിസിന്റെ പന്തിൽ മാക്‌സ്‌വെൽ പിടിച്ച് രോഹിത് മടങ്ങിയതോടെ ഇന്ത്യയുടെ പ്രതീക്ഷകളും അവസാനിച്ചു. 10 ഓവറിൽ 26 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്‌ത്തിയ ജെയ് റിച്ചാഡ്‌സൺ ആണ് ഇന്ത്യയെ തോൽപ്പിക്കുന്നതിൽ മുഖ്യ കാർമികത വഹിച്ചത്.

നാലു റൺസെടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായ ഇന്ത്യയെ രോഹിത് ശർമയും എം.എസ് ധോനിയും ചേർന്ന് മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു. 96 പന്തിൽ നിന്ന് മൂന്നു ബൗണ്ടറിയും ഒരു സിക്സറും സഹിതം 51 റൺസെടുത്ത ധോനി നാലാം വിക്കറ്റിൽ രോഹിത്തിനൊപ്പം 137 റൺസ് കൂട്ടിച്ചേർത്തു. ധോനിയെ പുറത്താക്കി ബെഹ്‌റൻഡോഫ് ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

ആദ്യ ഓവറിൽ തന്നെ അരങ്ങേറ്റ താരം ബെഹ്‌റൻഡോഫ്, ശിഖർ ധവാനെ (0) വിക്കറ്റനു മുന്നിൽ കുടുക്കി. പിന്നാലെ മൂന്നു റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലിയെ റിച്ചാഡ്‌സണും മടക്കി. അതേ ഓവറിൽ തന്നെ റിച്ചാഡ്‌സൺ അമ്പാട്ടി റായിഡുവിനെയും വിക്കറ്റിന് മുന്നിൽ കുടുക്കി.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് തുടക്കത്തിലെ തിരിച്ചടിക്ക് ശേഷം അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തിരുന്നു. ഉസ്മാൻ ഖ്വാജ (59), ഷോൺ മാർഷ് (54), പീറ്റർ ഹാൻഡ്‌സ്‌കോമ്പ് (73), സ്റ്റോയിനിസ് (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്. 61 പന്തിൽ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുകളും പറത്തിയ ഹാൻഡ്‌സ്‌കോമ്പാണ് സ്‌കോറിങ് വേഗത്തിലാക്കിയത്. ഇന്നിങ്‌സിന്റെ അവസാനത്തിൽ തകർത്തടിച്ച സ്റ്റോയിനിസ് സ്‌കോർ 288-ൽ എത്തിക്കുകയായിരുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP