Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അക്രമണോത്സുകതയും ആവേശവും ഏത് ടീമിനെതിരെ കളിച്ചാലും കോഹ്ലിക്കുണ്ടാകും; നേർക്കുനേർ ഉരസിയ സംഭവത്തിന് പിന്നാലെ അടുത്തെത്തി പഞ്ഞത്; വെളിപ്പെടുത്തി സൂര്യകുമാർ യാദവ്  

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ഐപിഎൽ 13-ാം സീസണിൽ മുംബൈ ഇന്ത്യൻസിനായി തിളങ്ങിയ താരങ്ങളിലൊന്നാണ് യുവതാരം സൂര്യകുമാർ യാദവ്. സൂര്യ കുമാർ യാദവിന്റെ ബാറ്റിങ്ങിലെ മിന്നും പ്രകടനം മുൻ താരങ്ങൾ ഉൾപ്പെടെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം തന്നെ മറ്റ് ചില കാരണങ്ങളിലും സൂര്യകുമാർ യാദവിന്റെ പേര് ഉയർന്നിരുന്നു.

ഐപിഎല്ലിനു ശേഷമുള്ള ഓസീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സൂര്യകുമാർ യാദവ് ഇടംപടിക്കാഞ്ഞതാണ് വിവാദമായ വിഷയങ്ങളിലൊന്ന്. മറ്റൊന്ന്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ- മുംബൈ ഇന്ത്യൻസ് പോരാട്ടത്തിനിടെ ബെംഗളുരു നായകൻ വിരാട് കോഹ്ലിയുമായി സൂര്യകുമാർ യാദവ് 'നേർക്കു നേർ ഉരസിയ' സംഭവവും.

ബാറ്റിങ്ങിനിടെ സൂര്യകുമാർ യാദവിനെ കോഹ്ലി കണ്ണുരുട്ടി പ്രകോപിപ്പിക്കുന്നതും തുറപ്പിച്ച് നോക്കിയ ശേഷം മൈൻഡ് ചെയ്യാതെ യാദവ് നടന്ന് നീങ്ങുന്നതിന്റെയും വീഡിയോ സോഷ്യൽമീഡിയയിലും വൈറലായിരുന്നു. അതേക്കുറിച്ച് ഇതുവരെ പ്രതികരിക്കാതിരുന്ന യാദവ്, ഒടുവിൽ മൗനം വെടിഞ്ഞിരിക്കുകയാണ്. മത്സരശേഷം കോഹ്ലിയുമായി നടന്ന സംഭാഷണമാണ് യാദവ് വെളിപ്പെടുത്തിയിരിക്കുന്നത്.

കോഹ്ലി പ്രകോപിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും സൂര്യകുമാർ അതൊന്നും വകവെയ്ക്കാത്തത് ആരാധകരും പ്രശംസിച്ചിരുന്നു. മത്സരശേഷം കോഹ്ലി തന്റെ അടുത്തെത്തി നന്നായി കളിച്ചതിൽ അഭിനന്ദിക്കുകയാണ് ചെയ്തത്. എല്ലാ മത്സരങ്ങളിലും കോഹ്ലിയുടെ ആവേശം ഞാൻ കാണാറുണ്ട്. അത് മുംബൈ ഇന്ത്യൻസിനെതിരെ കളിക്കുമ്പോൾ മാത്രമായിരുന്നില്ല.

ഇന്ത്യയ്ക്കായി കളിക്കുമ്പോഴും അതേസമയം തന്നെ ബെംഗളുരുവിനായി കളിക്കുമ്പോഴും കോഹ്ലിയിൽ ആ ആവേശം കാണാറുണ്ട്. അക്രമണോത്സുകതയും ആവേശവും ഏത് ടീമിനെതിരെ കളിച്ചാലും കോഹ്ലിക്കുണ്ടാകും. അവരെ സംബന്ധിച്ചിടത്തോളം അത് നിർണായക മത്സരമായിരുന്നു. എന്നാൽ മത്സരശേഷം അദേഹം സാധാരണ ഗനിലയിൽ തിരിച്ചെത്തി, നന്നായി കളിച്ചു.. എന്ന് തന്നോട് അഭിനന്ദിച്ചു.. സൂര്യകുമാർ യാദവ് യൂട്യൂബ് വീഡിയോയിൽ വെളിപ്പെടുത്തി.

അതിൽ പ്രത്യേകിച്ച് ഒന്നുമില്ല, അത് ആ ചൂടേറിയ നിമിഷങ്ങഴിശലാന്ന് മാത്രമാണ്. അത് അത്രയ്ക്ക് വൈറലായതിൽ താനും അതിശയിച്ചുപോയി, സൂര്യകുമാർ യാദവ് കൂട്ടിച്ചേർത്തു. ബെംഗളുരുവിനെതിരായ ആ മത്സരത്തിൽ സൂര്യകുമാർ 43 പന്തിൽ 79 റൺസെടുത്ത് മുംബൈയുടെ വിജയശിൽപിയുമായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP