Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നേട്ടങ്ങളുടെ നെറുകയിൽ സ്‌കൈ! അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവുമധികം റൺസ്; രണ്ട് മിന്നും സെഞ്ചുറിയും; ഐ.സി.സിയുടെ ഏറ്റവും മികച്ച ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി സൂര്യകുമാർ യാദവ്

നേട്ടങ്ങളുടെ നെറുകയിൽ സ്‌കൈ! അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവുമധികം റൺസ്; രണ്ട് മിന്നും സെഞ്ചുറിയും; ഐ.സി.സിയുടെ ഏറ്റവും മികച്ച ട്വന്റി 20 താരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി സൂര്യകുമാർ യാദവ്

സ്പോർട്സ് ഡെസ്ക്

ദുബായ്: കഴിഞ്ഞ വർഷത്തെ ഐസിസിയുടെ മികച്ച ട്വന്റി 20 താരമായി ഇന്ത്യയുടെ സൂര്യകുമാർ യാദവിനെ തെരഞ്ഞെടുത്തു. 2021 മാർച്ചിൽ ഇംഗ്ലണ്ടിനെതിരെ ട്വന്റി 20 ക്രിക്കറ്റിൽ അരങ്ങേറിയ സൂര്യകുമാർ യാദവ് രണ്ട് വർഷത്തിനുള്ളിലാണ് ഐസിസിയുടെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെടുന്നത്. നിലവിൽ ട്വന്റി 20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ് സൂര്യകുമാർ യാദവ്.

പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനെ മറികടന്നാണ് സൂര്യകുമാർ പുരസ്‌കാരം നേടിയത്. 2022-ൽ ആയിരത്തിലധികം റൺസ് നേടിക്കൊണ്ട് സൂര്യകുമാർ ചരിത്രം കുറിച്ചിരുന്നു. ഒരു വർഷം ട്വന്റി 20യിൽ ആയിരത്തിലധികം അന്താരാഷ്ട്ര റൺസ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡും സൂര്യകുമാർ സ്വന്തമാക്കിയിരുന്നു.

2022-ൽ ഇന്ത്യയ്ക്ക് വേണ്ടി 31 മത്സരങ്ങൾ കളിച്ച സൂര്യകുമാർ 46.56 ശരാശരിയിൽ 1164 റൺസ് അടിച്ചുകൂട്ടി. 187.43 ആണ് താരത്തിന്റെ ശരാശരി. കഴിഞ്ഞ വർഷം അന്താരാഷ്ട്ര ട്വന്റി 20യിൽ ഏറ്റവുമധികം റൺസെടുത്ത താരവും സൂര്യകുമാറാണ്. തകർപ്പൻ ഫോമിന്റെ ബലത്തിൽ സൂര്യകുമാർ ട്വന്റി 20 റാങ്കിങ്ങിൽ ബാറ്റർമാരുടെ പട്ടികയിൽ ഒന്നാമതുമെത്തിയിരുന്നു.

രണ്ട് സെഞ്ചുറികളാണ് കഴിഞ്ഞ വർഷം സൂര്യകുമാർ അടിച്ചെടുത്തത്. ഇതുവരെ ഇന്ത്യയ്ക്ക് വേണ്ടി 45 ട്വന്റി 20 മത്സരങ്ങൾ കളിച്ച സൂര്യകുമാർ 1578 റൺസ് നേടിയിട്ടുണ്ട്. അതിൽ 13 അർധസെഞ്ചുറികളും മൂന്ന് സെഞ്ചുറികളും ഉൾപ്പെടും.

കഴിഞ്ഞ വർഷം ഇംഗ്ലണ്ടിനെതിരെ നോട്ടിങ്ഹാമിൽ 55 പന്തിൽ 117 റൺസടിച്ച സൂര്യയുടെ പ്രകടനം ട്വന്റി 20 ക്രിക്കറ്റിൽ സമീപകാലത്തെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്. 216 റൺസ് വിജയലക്ഷ്യം പിന്തുടരവെ 31-3 എന്ന സ്‌കോറിൽ പതറിയ ഇന്ത്യയെ വിജയത്തിന് അടുത്തെത്തിക്കാൻ സൂര്യക്കായി.

അതിന് പിന്നാലെ ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കുമെതിരെ അർധസെഞ്ചുറികൾ നേടി. ട്വന്റി 20 ലോകകപ്പിൽ കളിച്ച ആറ് ഇന്നിങ്‌സുകളിൽ മൂന്ന് അർധസെഞ്ചുറികൾ അടക്കം 60 റൺസ് ശരാശരിയിൽ 189.68 പ്രഹരശേഷിയിലാണ് സൂര്യ റണ്ണടിച്ചു കൂട്ടിയത്.

നെതർലൻഡ്‌സിനെതിരെയും ദക്ഷിണാഫ്രിക്കക്കെതിരെയും സിംബാബ്വെക്കെതിരെയും ആയിരുന്നു സൂര്യ ലോകകപ്പിൽ അർധസെഞ്ചുറികൾ നേടിയത്. കഴിഞ്ഞ വർഷം ആകെ രണ്ട് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും നേടിയ സൂര്യ ഈ വർഷം ആദ്യം ആദ്യം ശ്രീലങ്കക്കെതിരെയും സെഞ്ചുറി നേടിയിരുന്നു.

കഴിഞ്ഞ വർഷം ട്വന്റി 20  ക്രിക്കറ്റിൽ 31 മത്സരങ്ങളിൽ 187.43 പ്രഹരശേഷിയിൽ 1164 റൺസാണ് സൂര്യ അടിച്ചു കൂട്ടിയത്. ട്വന്റി 20  ക്രിക്കറ്റിൽ ഒരു കലണ്ടർ വർഷത്തിൽ 1000 റൺസിലേറെ നേടുന്ന രണ്ടാമത്തെ മാത്രം ബാറ്ററാണ് സൂര്യകുമാർ. പാക് താരം മുഹമ്മദ് റിസ്വാനാണ് ഈ റെക്കോർഡ് ആദ്യം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം 68 സിക്‌സുകളാണ് ടി20യിൽ സൂര്യ അടിച്ചെടുത്തത്. ട്വന്റി 20  ചരിത്രത്തിൽ ഒരുവർഷം ബാറ്റർ നേടുന്ന ഏറ്റവും കൂടുതൽ സിക്‌സുകളെന്ന റെക്കോർഡും ഇതോടെ സൂര്യ സ്വന്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP