Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202029Tuesday

ആ തകർപ്പൻ സെഞ്ച്വറിക്ക് സുരേഷ് റെയ്‌നക്ക് കടപ്പാട് രവി ശാസ്ത്രിയോട്; ശാസ്ത്രിയുടെ ഉപദേശങ്ങൾ പ്രചോദനമായെന്ന് റെയ്‌ന

ആ തകർപ്പൻ സെഞ്ച്വറിക്ക് സുരേഷ് റെയ്‌നക്ക് കടപ്പാട് രവി ശാസ്ത്രിയോട്; ശാസ്ത്രിയുടെ ഉപദേശങ്ങൾ പ്രചോദനമായെന്ന് റെയ്‌ന

കാർഡിഫ്: ടെസ്റ്റിൽ തോറ്റമ്പിയ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് ഊർജ്ജം നൽകുന്നതായിരുന്നു സുരേഷ് റെയ്‌നയുടെ ഉജ്ജ്വല സെഞ്ച്വറിയോടെ ഇംഗ്ലണ്ടിനെ തോല്പിച്ചത്. തകർപ്പൻ അടികളോടെ സെഞ്ച്വറി തികച്ച റെയ്‌ന നന്ദി പറയുന്നത് രവി ശാസ്ത്രിയോടാണ്.ഇന്ത്യൻ ടീമിന്റെ പുതിയ ഡയറക്ടറായ രവി ശാസ്ത്രിയുടെ ഉപദേശങ്ങളാണ് മികച്ച കളി പുറത്തെടുക്കാൻ പ്രചോദനമായതെന്ന് റെയ്‌ന പറഞ്ഞു.

മുംബൈയിൽ സച്ചിൻ ടെൻഡുൽക്കറുടെയും മുൻ ഇന്ത്യൻ താരം പ്രവീൺ അംറെയുടെയും ഒപ്പം പരിശീലനം നടത്തിയതും ഗുണകരമായി. 74 പന്തിൽ 100 തികച്ച റെയ്‌ന നാലുവർഷത്തിനു ശേഷമാണ് ഏകദിനത്തിൽ സെഞ്ചുറി നേടുന്നത്. തുടക്കത്തിൽ തിരിച്ചടി നേരിട്ട ഇന്ത്യയുടെ ബാറ്റിങ്‌നിരയെ ഉണർത്തിയത് അഞ്ചാമനായി ഇറങ്ങിയ റെയ്‌നയുടെ പ്രകടനമാണ്. ഇംഗ്ലീഷ് ബൗളർമാരെ ശക്തമായി പ്രഹരിച്ച റെയ്‌ന ഇന്ത്യയുടെ സ്‌കോർബോർഡ് വേഗത്തിൽ ചലിപ്പിച്ചു. അഞ്ചാംവിക്കറ്റിൽ ക്യാപ്റ്റൻ ധോണിയും റെയ്‌നയുംചേർന്ന് ഉണ്ടാക്കിയ 144 റണ്ണിന്റെ കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്‌കോർ 300 കടത്തിയത്. 12 ബൗണ്ടറികളും മൂന്ന് സിക്‌സറും ഉൾപ്പെടുന്നതാണ് റെയ്‌നയുടെ ഇന്നിങ്‌സ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP