Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

സാക്ഷാൽ സച്ചിൻ ആറ് ലോകകപ്പിൽ നിന്ന് നേടിയത് വെറും രണ്ടാം ലോകകപ്പിൽ എത്തിപ്പിടിച്ചു; സച്ചിന്റെ മറ്റൊരു റെക്കോഡിന് ഇനി 26 റൺസ് മാത്രം പിന്നിൽ; ഒരു ലോകകപ്പിലെ ഏറ്റവും അധികം സെഞ്ച്വറി എന്ന കുമാർ സംഗക്കാരയുടെ റെക്കോഡിനെ മറികടന്നു; വീണ്ടും സെഞ്ച്വറി നേടിയ രോഹിത് തകർത്തതതും ഒപ്പമെത്തിയതും നിരവധി റെക്കോഡുകൾ; `നോ ഹിറ്റ്` അല്ലെടാ ഇത് `സൂപ്പർ ഹിറ്റ്` എന്ന് പറയിപ്പിച്ച് രോഹിത് ശർമ്മ

സാക്ഷാൽ സച്ചിൻ ആറ് ലോകകപ്പിൽ നിന്ന് നേടിയത് വെറും രണ്ടാം ലോകകപ്പിൽ എത്തിപ്പിടിച്ചു; സച്ചിന്റെ മറ്റൊരു റെക്കോഡിന് ഇനി 26 റൺസ് മാത്രം പിന്നിൽ; ഒരു ലോകകപ്പിലെ ഏറ്റവും അധികം സെഞ്ച്വറി എന്ന കുമാർ സംഗക്കാരയുടെ റെക്കോഡിനെ മറികടന്നു; വീണ്ടും സെഞ്ച്വറി നേടിയ രോഹിത് തകർത്തതതും ഒപ്പമെത്തിയതും നിരവധി റെക്കോഡുകൾ; `നോ ഹിറ്റ്` അല്ലെടാ ഇത് `സൂപ്പർ ഹിറ്റ്` എന്ന് പറയിപ്പിച്ച് രോഹിത് ശർമ്മ

വേൾഡ് കപ്പ് ഡെസ്‌ക്

ലീഡ്സ്: ഈ ലോകകപ്പിന് എത്തുന്നതിന് മുൻപ് രോഹിത് ശർമ്മ എന്ന ഇന്ത്യൻ ഉപനായകന്റെ അക്കൗണ്ടിൽ ഉണ്ടായിരുന്നത് ഒരു ഒറ്റ സെഞ്ച്വറി മാത്രമാണ്. 2015 ക്രിക്കറ്റ് ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ മെൽബണിൽ ബംഗ്ലാദേശിന് എതിരെ നേടിയത് ആയിരുന്നു അത്. എന്നാൽ തന്റെ രണ്ടാമത്തെ ലോകകപ്പിന് ഇംഗ്ലണ്ടിലെത്തിയ രോഹിത് ശർമ്മ സെമി ഫൈനലിന് മുൻപ് തന്നെ ആറ് ലോകകപ്പ് സെഞ്ച്വറികൾ എന്ന സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറുടെ നേട്ടത്തിന് ഒപ്പം എത്തിയിരിക്കുകയാണ്. അതെ ശ്രീലങ്കയ്ക്കെതിരെയും സെഞ്ച്വറി നേടി ഈ ലോകകപ്പിൽ തന്റെ അഞ്ചാമത്തേയും കരിയറിലെ ആറാമത്തെ ലോകകപ്പ് സെഞ്ച്വറിയും ഏകദിന കരിയറിലെ 27ാമത്തേയും സെഞ്ച്വറി രോഹിത് പൂർത്തിയാക്കിയപ്പോൾ തകർന്നത് നിരവധി റെക്കോഡുകളാണ്.

ഈ ലോകകപ്പിലെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതാണ് രോഹിത്. ഒൻപത് മത്സരങ്ങളിൽ ഒരെണ്ണം മഴ കാരണം ഉപേക്ഷിച്ചപ്പോൾ ബാക്കിയുള്ള എട്ട് ഇന്നിങ്സുകളിൽ നിന്നായി അഞ്ച് സെഞ്ച്വറിയും ഒരു അർധ സെഞ്ച്വറിയും സഹിതം 647 റൺസ്. ഒരു ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടുന്ന താരം എന്ന സച്ചിൻ തെൻഡുൽക്കറുടെ (673 റൺസ്) റെക്കോഡിന് 26 റൺസ് മാത്രം പിന്നിൽ. ഒരു ലേകകപ്പിൽ ഏറ്റവും അധികം സെഞ്ച്വറി എന്ന നാലെണ്ണം അടിച്ച കുമാർ സംഗക്കാരയുടെ റെക്കോഡിനെ മറികടന്നു. ലോകകപ്പ് കരിയറിൽ 1992 മുതൽ 2011 വരെയുള്ള ആറ് ലോകകപ്പുകളിൽ നിന്നാണ് സച്ചിൻ ആറ് സെഞ്ച്വറി തികച്ചത് എങ്കിൽ രോഹിത്തിന് വേണ്ടി വന്നത് വെറും രണ്ട് ലോകകപ്പുകൾ മാത്രമാണ്.

ഒരു ലോകകപ്പിൽ 600 റൺസ് നേടുന്ന നാലാമത്തെ താരമാണ് രോഹിത്. നേരത്തെ സച്ചിൻ ടെൻണ്ടുൽക്കർ, മാത്യു ഹെയ്ഡൻ എന്നിവരുടെ പേരിലായിരുന്ന റെക്കോഡിന് ഒപ്പം കഴിഞ്ഞ ദിവസമാണ് ബംഗ്ലാദേശ് മുൻ നായകൻ ഷക്കീബ് അൽ ഹസൻ എത്തിയത്. ഇന്ന് രോഹിത് അത് മറികടന്നു. പരിക്കറ്റ സഹ ഓപ്പണർ ശിഖർ ധവാൻ കൂടി മടങ്ങിയ സ്ഥാനത്താണ് രോഹിത് ഈ തകർപ്പൻ ഫോമിൽ കളിക്കുന്നത്. ഈ ലോകകപ്പിൽ വിരാട് കോലി സെഞ്ച്വറികളുടെ മഴ പെയ്യിക്കുമെന്നാണ് കരുതിയത് എങ്കിൽ അത് രോഹിത്താണ് ഇപ്പോൾ ചെയ്യുന്നത്.

ഇത് കൂടാതെ ഈ ലോകകപ്പിൽ അഞ്ച് സെഞ്ച്വറി എന്ന റെക്കോഡിന് പുറമെ തുടർച്ചയായ മൂന്ന് സെഞ്ച്വറികൾ എന്ന റെക്കോഡും രോഹിത് ശർമ്മ സ്വന്തമാക്കി. ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നിവർക്ക് എതിരെയാണ് തുടർച്ചയായ സെഞ്ച്വറി നേടിയത്. നേരത്തെ സൗത്താഫ്രിക്ക പാക്കിസ്ഥാൻ എന്നിവർക്ക് എതിരെയും സെഞ്ച്വറി നേടിയ താരം ഓസ്ട്രേലിയക്ക് എതിരെ അർധ സെഞ്ച്വറിയും നേടിയരുന്നു. അഫ്ഗാനിസ്ഥാന് എതിരെ ഒരു റണ്ണിനും വിൻഡീസിന് എതിരെ 18 റൺസിനും പുറത്തായത് മാത്രമാണ് രോഹിത്തിന്റെ ബാറ്റ് ഈ ലോകകപ്പിൽ ഗർജ്ജിക്കാതെ പോയത്.സെമിയിലും അത് കഴിഞ്ഞ് ഫൈനലിലും രോഹിത് മികച്ച ഫോം തുടരണെ എന്നും ഇന്ത്യ കപ്പ് നേടണേ എ്നും മാത്രമാണ് ഇപ്പോൾ ആരാധകർ പ്രാർത്ഥിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP