Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202022Thursday

ഏതു വിധേയേനയും ജയിക്കാൻ ശ്രമിച്ചെന്ന വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതു പോലെ; ക്യാപ്ടൻ രാജ്യത്തെ ചതിച്ചെന്ന് ഓസീസ് പ്രധാനമന്ത്രി; സ്റ്റീവ് സ്മിത്തിന് നായകസ്ഥാനവും ലേമാന് പരിശീലക സ്ഥാനവും നഷ്ടമാകും; ഓസ്‌ട്രേലിയൻ ടീമിനെതിരെ നടപടിക്ക് ഐസിസിയും; കൊടിയ വഞ്ചനയെന്ന് പ്രതികരിച്ച് ആരാധകർ; പന്തുചുരണ്ടൽ വിവാദത്തിൽ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ഇരമ്പുന്നു

ഏതു വിധേയേനയും ജയിക്കാൻ ശ്രമിച്ചെന്ന വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതു പോലെ; ക്യാപ്ടൻ രാജ്യത്തെ ചതിച്ചെന്ന് ഓസീസ് പ്രധാനമന്ത്രി; സ്റ്റീവ് സ്മിത്തിന് നായകസ്ഥാനവും ലേമാന് പരിശീലക സ്ഥാനവും നഷ്ടമാകും; ഓസ്‌ട്രേലിയൻ ടീമിനെതിരെ നടപടിക്ക് ഐസിസിയും; കൊടിയ വഞ്ചനയെന്ന് പ്രതികരിച്ച് ആരാധകർ; പന്തുചുരണ്ടൽ വിവാദത്തിൽ ക്രിക്കറ്റ് ലോകത്ത് പ്രതിഷേധം ഇരമ്പുന്നു

കേപ്ടൗൺ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം നായക സ്ഥാനം സ്റ്റീവ് സ്മിത്തിന് തെറിക്കും. ടീമിന്റെ പരിശീലക സ്ഥാനത്ത് നിന്നും ഡാരൻ ലേമാനേയും മാറ്റും. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഉയർന്ന പന്ത് ചുരണ്ടൽ വിവാദമാണ് ഇതിന് കാരണം. ഓസ്‌ട്രേലിയൻ ക്രിക്കറ്റിന് ആകെ നാണക്കേടാവുകയാണ് സംഭവം. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിനെതിരെ നടപടി എടുക്കുന്നത് ഐസിസി. 

സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കിയതിനു പിന്നാലെ, ഓസ്‌ട്രേലിയൻ സർക്കാരും പ്രശ്‌നത്തിൽ ഇടപെട്ടു. പന്തിൽ കൃത്രിമം കാണിച്ച് രാജ്യത്തിന് നാണക്കേടുണ്ടാക്കിയ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് സ്റ്റീവ് സ്മിത്തിനെ നീക്കാൻ സർക്കാർ നിർദ്ദേശം നൽകി. പന്തിൽ കൃത്രിമം കാണിച്ച സംഭവം 'ഞെട്ടിക്കുന്നതും നിരാശപ്പെടുത്തുന്നതു'മാണെന്ന് ഓസീസ് പ്രധാനമന്ത്രി മാൽക്കം ടേൺബുൾ പ്രതികരിച്ചു. കോച്ചിനും സ്ഥാനം നഷ്ടമാകും.

ഓസീസ് ടീം രാജ്യത്തെ ചതിച്ചുവെന്ന വികാരം പങ്കുവച്ച് ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയിരുന്നു. ഓസ്‌ട്രേലിയൻ സ്പോർട്സ് കമ്മിഷൻ (എഎസ്സി) ചെയർമാൻ ജോൺ വിലീയും സംഭവത്തെ അപലപിച്ചു. ഏത് കായിക ഇനത്തിലാണെങ്കിലും വഞ്ചനയെന്നത് അപലപനീയമാണെന്ന് വിലീ ചൂണ്ടിക്കാട്ടി. രാജ്യാന്തര തലത്തിൽ ഓസ്‌ട്രേലിയയെ പ്രതിനിധീകരിക്കുന്ന ടീമുകളും താരങ്ങളും വിശ്വാസ്യത പുലർത്തിയേ തീരൂവെന്നും അദ്ദേഹം വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് വിവാദത്തിന് ആസ്പദമായ സംഭവം അരങ്ങേറിയത്. ഓസിസ് താരം കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ് പേപ്പറുപയോഗിച്ച് പന്തു ചുരണ്ടിയതാണ് വിവാദം ക്ഷണിച്ചുവരുത്തിയത്. സംഭവം ശ്രദ്ധയിൽപ്പെട്ട അംപയർ ദൃശ്യങ്ങൾ പരിശോധിക്കുകയും ബാൻക്രോഫ്റ്റിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. റഫറിയോട് ബാൻക്രോഫ്റ്റ് കുറ്റം സമ്മതിച്ചു. എല്ലാം തനിക്ക് അറിയാമെന്ന് സ്റ്റീവ് സ്മിത്തും വിശദീകരിച്ചു. ഇതോടെ ക്രിക്കറ്റ് ഓസ്‌ട്രേലിയ കടുത്ത സമ്മർദ്ദത്തിലായി. ബാൻക്രോഫ്റ്റ് ടീമിലെ സീനിയർ താരങ്ങളുടെ അറിവോടെയാണ് പന്തിൽ കൃത്രിമം കാണിച്ചതെന്നാണ് സ്റ്റീവ് സ്മിത്ത് വിശദീകരിച്ചത്.

ഇതോടെ സ്മിത്തിനും ടീമിനും നേരെ കടുത്ത വിമർശനമാണ് ഉയർന്നത്. ഏതു വിധേയേനയും ജയിക്കേണ്ട മൽസരമായതിനാലാണ് പന്ത് അനുകൂലമാക്കാൻ ശ്രമിച്ചതെന്ന സ്മിത്തിന്റെ വിശദീകരണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി. ഇതോടെ ഓസ്‌ട്രേലിയൻ ടീമിനെതിരെ അച്ചടക്ക നടപടിയെടുക്കാൻ ഐസിസിയും തയ്യാറെടുക്കുകയാണ്. പന്തിൽ കൃത്രിമം കാട്ടിയതായി ടീം ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് സമ്മതിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ എത്രയും വേഗം ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് എഎസ്സി ആവശ്യപ്പെട്ടിട്ടുണ്ട്.

പന്തിൽ കൃത്രിമം കാണിച്ചതിനെക്കുറിച്ച് നേരത്തെ അറിയാമായിരുന്ന ടീമംഗങ്ങളെയും പരിശീലക സംഘത്തിലെ ആളുകളെയും പുറത്താക്കണം. സംഭവത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം പൂർത്തിയാക്കിയാലുടൻ നടപടി സ്വീകരിക്കണമെന്നും എഎസ്സി ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP