Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ്; സച്ചിന്റെയും വീരുവിന്റെയും റെക്കോഡ് ഇനി പഴങ്കഥ; അപൂർവ നേട്ടത്തിൽ സ്റ്റീവ് സ്മിത്ത്

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ്; സച്ചിന്റെയും വീരുവിന്റെയും റെക്കോഡ് ഇനി പഴങ്കഥ;  അപൂർവ നേട്ടത്തിൽ സ്റ്റീവ് സ്മിത്ത്

സ്പോർട്സ് ഡെസ്ക്

ബ്രിസ്ബെയ്ൻ: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 7500 റൺസ് തികയ്ക്കുന്ന താരമെന്ന നേട്ടം പേരിൽ കുറിച്ച് ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ബ്രിസ്ബെയ്ൻ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് സ്മിത്ത് നേട്ടം പേരിലാക്കിയത്.

139 ഇന്നിങ്സുകളിൽ നിന്നാണ് സ്മിത്ത് 7500 റൺസ് തികച്ചത്. 144 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിൻ തെണ്ടുൽക്കർ, വീരേന്ദർ സെവാഗ് എന്നിവരെയാണ് സ്മിത്ത് മറികടന്നത്. ബ്രിസ്ബെയ്നിൽ രണ്ടാം ഇന്നിങ്സിൽ 55 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം.

147 ഇന്നിങ്സുകളിൽ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിൻഡീസിന്റെ ഗാരി സോബേഴ്സ്, ശ്രീലങ്കയുടെ കുമാർ സംഗക്കാര എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങൾ. രാഹുൽ ദ്രാവിഡ് 148 ഇന്നിങ്സുകളിൽ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. ഇതോടൊപ്പം ടെസ്റ്റിൽ ഓസ്ട്രേലിയയുടെ റൺവേട്ടക്കാരുടെ പട്ടികയിൽ മുൻ ക്യാപ്റ്റൻ മാർക്ക് ടെയ്ലറെ മറികടന്ന് സ്മിത്ത് എട്ടാം സ്ഥാനത്തേക്ക് കയറി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP