Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മിച്ചൽ സ്റ്റാർക്ക് ലോകകപ്പിലെ ഏറ്റവും മികച്ച താരം; മഗ്രാത്തിന് ശേഷം പ്ലെയർ ഓഫ് ദ സീരിസ് പുരസ്‌കാരം ബൗളറിലേക്ക് എത്തുന്നത് ഇതാദ്യം

മിച്ചൽ സ്റ്റാർക്ക് ലോകകപ്പിലെ ഏറ്റവും മികച്ച താരം; മഗ്രാത്തിന് ശേഷം പ്ലെയർ ഓഫ് ദ സീരിസ് പുരസ്‌കാരം ബൗളറിലേക്ക് എത്തുന്നത് ഇതാദ്യം

മെൽബൺ: ബാറ്റ്‌സ്മാന്മാർക്കും ബൗളർമാർക്കമാർക്കും ഒരുപോലെ അവകാശപ്പെടാൻ പറ്റിയ ലോകകപ്പാണ് ഓസ്‌ട്രേലിയയിലും ന്യൂസിലാൻഡിലുമായി നടന്നത്. നിരവധി കൂറ്റനടികളും സെഞ്ച്വറികളും പിറന്നു ഇത്തവണത്തെ ലോകകപ്പിൽ. എങ്കിലും ഓസീസ് പേസ് ബൗളിംഗിനെ നയിച്ച് മിച്ചൽ സ്റ്റാർക്കാണ് ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. എട്ടു മത്സരങ്ങളിൽ നിന്ന് 22 വിക്കറ്റെടുത്ത സ്റ്റാർക്ക് ഓസീസിന് കപ്പ് സമ്മാനിക്കുന്നതിൽ നിർണ്ണായക റോൾ കരസ്ഥമാക്കുകയും ചെയ്തു. ഇതോടെ പ്ലെയർ ഓഫ് ദ ടൂർണ്ണമെന്റ് പുരസ്‌ക്കാരമാണ് സ്റ്റാർക്കിനെ തേടിയെത്തിയത്. ഓസീസ് താരമായ ഗ്ലെൻ മഗ്രാത്തിന് ശേഷം ഈ നേട്ടം സ്വന്തമാക്കിയ ബൗളറെന്ന ബഹുമതിയാണ് സ്റ്റാർക്കിനെ തേടി എത്തിയത്.

ഫൈനലിൽ അപകടകാരിയായ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലത്തെ റൺസെടുക്കുന്നതിനു മുമ്പ് ക്ലീൻ ബൗൾ ചെയ്താണ് സ്റ്റാർക്ക് ഓസീസിന് മുൻതൂക്കം നൽകിയത്. എട്ട് ഓവർ എറിഞ്ഞ് 20 റൺസ് മാത്രം വിട്ടുകൊടുത്ത സ്റ്റാർക്ക് മൊത്തം രണ്ട് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഈ ലോകകപ്പിൽ സ്റ്റാർക്കിന്റെ ഏറ്റവും മികച്ച പ്രകടനം 28 റൺസ് മാത്രം വിട്ടുകൊടുത്ത് ആറ് വിക്കറ്റെടുത്തതാണ്. ന്യൂസിലാൻഡിനെതിരെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഈ നേട്ടം.

ഒരു ലോകകപ്പിലെ മൊത്തം പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിഗത അവാർഡായി പ്ലെയർ ഓഫ് ദ സീരിസ് ഏർപ്പെടുത്തിയത് 1992 മുതലാണ്. 2007ൽ 11 മത്സരങ്ങളിൽ 26 വിക്കറ്റുകൾ നേടിയ പ്രകടനമാണ് ഗ്ലെൻ മഗ്രാത്തിന് തുല്യമാണ് പ്രകടനമാണ് മിച്ചൽ സ്റ്റാർക്ക് ഇപ്പോൾ സ്വന്തമാക്കിയത്. ഒരു ടൂർണമെന്റിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ എന്ന റെക്കോർഡും ഈ പ്രകടനത്തിന്റെ പിൻബലത്തിൽ ഗ്ലെൻ മഗ്രാത്തിനാണ്. മാർട്ടിൻ ക്രോ, സന്നത് ജയസൂര്യ, ലാൻസ് ക്ലൂസ്‌നർ, സച്ചിൻ ടെൻഡുൽക്കർ, യുവരാജ് സിങ് എന്നിവരാണ് പ്ലെയർ ഓഫ് ദ സീരീസ് അവാർഡ് നേടിയ മറ്റുള്ളവർ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP