Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'സെന്റർ വിക്കറ്റിൽ ബോൾ ചെയ്യാൻ പറഞ്ഞു; എന്നിട്ട് നീ നാളെ കളിക്കുമെന്ന് പറഞ്ഞു; പിന്നെ ഒക്കെ അത്ഭുതമായിരുന്നു'; ഏകദിന ലോകകപ്പ് ഫൈനലിൽ താൻ കളിക്കാൻ കാരണം സച്ചിനെന്ന് ശ്രീശാന്ത്

'സെന്റർ വിക്കറ്റിൽ ബോൾ ചെയ്യാൻ പറഞ്ഞു; എന്നിട്ട് നീ നാളെ കളിക്കുമെന്ന് പറഞ്ഞു; പിന്നെ ഒക്കെ അത്ഭുതമായിരുന്നു'; ഏകദിന ലോകകപ്പ് ഫൈനലിൽ താൻ കളിക്കാൻ കാരണം സച്ചിനെന്ന് ശ്രീശാന്ത്

സ്പോർട്സ് ഡെസ്ക്

കൊച്ചി: ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ താൻ കളിക്കാൻ കാരണം ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറെന്ന് മലയാളിയായ ഇന്ത്യൻ ഫാസ്റ്റ് ബൗളർ എസ് ശ്രീശാന്ത്. ഫൈനലിൽ കളിക്കുമെന്ന കാര്യം സച്ചിൻ ആദ്യം പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. വീണ്ടും ഉറപ്പു പറഞ്ഞെന്നും ശ്രീശാന്ത് പറയുന്നു.

'2011ൽ ലോകകപ്പ് നേടി ടീം സ്റ്റേഡിയം വലം വെക്കുമ്പോൾ ഞാനായിരുന്നു പിന്നിൽ ഇന്ത്യയുടെ കൊടി വീശിയിരുന്നത്. സച്ചിൻ ചേട്ടനാണ് എന്നെ ആ ഫൈനൽ കളിപ്പിച്ചത്. ഏപ്രിൽ 2നായിരുന്നു ഫൈനൽ. ഏപ്രിൽ ഒന്നിന് ഏപ്രിൽ ഫൂൾ എന്നൊക്കെ പറഞ്ഞതു പോലെ സെന്റർ വിക്കറ്റിൽ ബോൾ ചെയ്യാൻ പറഞ്ഞു. എന്നിട്ട് ഞാൻ നാളെ കളിക്കുമെന്ന് പറഞ്ഞു.

ഞാനപ്പോൾ ചേട്ടാ ഉറപ്പാണോ, ശരിക്കും കളിപ്പിക്കുമോ എന്ന അവസ്ഥയിലായിരുന്നു. സെമി ഫെനലിലും ഇങ്ങനെ പറഞ്ഞിരുന്നു. ക്വാർട്ടർ ഫൈനലിലും പറഞ്ഞിരുന്നു. പക്ഷേ കളിപ്പിച്ചില്ല എന്നൊക്കെ ഞാൻ പറയുമ്പോൾ, ഇല്ല നീ നാളെ കളിക്കും എന്ന് എന്നോട് ഉറപ്പിച്ച് പറയുകയായിരുന്നു.



പിന്നെ ഒക്കെ അത്ഭുതമായിരുന്നു. ഇന്ത്യ ലോകകപ്പ് ജയിക്കുന്നു, ഞാനും അതിന്റെ ഭാഗമാകുന്നു. ആകെ ഒരു സങ്കടമുള്ളത് ടെൻഡുൽക്കർ വിരമിക്കുമ്പോൾ ഞാൻ ഉണ്ടായിരുന്നില്ല എന്നതാണ്,' ശ്രീശാന്ത് പറയുന്നു.

2011 മുംബൈ വാങ്കഡെയിലായിരുന്നു ലോകകപ്പ് ഫൈനൽ. ഫൈനലിൽ ശ്രീലങ്കയെ 6 വിക്കറ്റുകൾക്ക് തകർത്താണ് ഇന്ത്യ രണ്ടാമത് ലോകകപ്പ് സ്വന്തമാക്കിയത്. 1983ലായിരുന്നു വിവിയൻ റിച്ചാർഡ്സിന്റെയും ക്ലെവ് ലോയ്ഡിന്റെയും കരീബിയൻ പടയെ മുട്ടു കുത്തിച്ച് കപിലിന്റെ ചെകുത്താന്മാർ ആദ്യമായി ലോകകപ്പിൽ മുത്തമിട്ടത്.

സച്ചിൻ ടെണ്ടുൽക്കർ ഇന്ത്യക്ക് വേണ്ടി കളിച്ച സമയം ജനിക്കാനായതും, സച്ചിനൊപ്പം കളിക്കാനായതുമാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്ന് ശ്രീശാന്ത് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
സച്ചിനൊപ്പം കളിക്കുമ്പോൾ ഇത് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. ഇന്ത്യൻ ക്രിക്കറ്റിനെ ഉയരങ്ങളിലേക്ക് എത്തിച്ച താരമാണ്. സച്ചിനെ കണ്ട് ലക്ഷക്കണക്കിന് യുവാക്കളാണ് ക്രിക്കറ്റിലേക്ക് എത്തിയത്. എനിക്കും ക്രിക്കറ്റിലേക്ക് എത്താൻ പ്രചോദനം സച്ചിൻ തന്നെയായിരുന്നു, ശ്രീശാന്ത് പറഞ്ഞു.


സച്ചിനെ ഒന്ന് നേരിൽ കാണണം എന്നായിരുന്നു എന്റെ വലിയ ആഗ്രഹം. എന്നാൽ സച്ചിനൊപ്പം ലോകകപ്പ് ഫൈനൽ കളിച്ച്, കിരീടം ഉയർത്താൻ എനിക്കായെന്നും ശ്രീശാന്ത് പറയുന്നു. ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തുന്നതിൽ ശ്രീശാന്ത് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. അടുത്ത സീസണിൽ കേരള ടീമിലേക്ക് എത്തുക ലക്ഷ്യമിട്ട് പരിശീലനം നടത്തും. ഇന്ത്യൻ ടീമിലേക്ക് ഒരിക്കൽ കൂടി എത്തുക അസാധ്യമാണെന്ന് കരുതുന്നില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP