Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ക്രിക്കറ്റ് പിച്ചിലെ ശ്രീശാന്തിന്റെ വനവാസം അവസാനിക്കുന്നു; ആജീവനാന്ത വിലക്ക് ഏഴ് വർഷമായി കുറച്ച് ബിസിസിഐ; ഉത്തരവ് പുറത്തിറക്കി ഓംബുഡ്‌സ്മാൻ ഡികെ ജെയിൻ; അടുത്ത സെപ്റ്റംബറിൽ മടങ്ങിയെത്താനൊരുങ്ങി താരം; എല്ലാം ദൈവാനുഗ്രഹമെന്നും പ്രാർത്ഥിച്ചവർക്ക് നന്ദിയെന്നും താരം; ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുക ലക്ഷ്യമെന്നും മലയാളി പേസർ; നടപടി സ്വാഗതം ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ

ക്രിക്കറ്റ് പിച്ചിലെ ശ്രീശാന്തിന്റെ വനവാസം അവസാനിക്കുന്നു; ആജീവനാന്ത വിലക്ക് ഏഴ് വർഷമായി കുറച്ച് ബിസിസിഐ; ഉത്തരവ് പുറത്തിറക്കി ഓംബുഡ്‌സ്മാൻ ഡികെ ജെയിൻ; അടുത്ത സെപ്റ്റംബറിൽ മടങ്ങിയെത്താനൊരുങ്ങി താരം; എല്ലാം ദൈവാനുഗ്രഹമെന്നും പ്രാർത്ഥിച്ചവർക്ക് നന്ദിയെന്നും താരം; ടെസ്റ്റിൽ 100 വിക്കറ്റ് തികയ്ക്കുക ലക്ഷ്യമെന്നും മലയാളി പേസർ; നടപടി സ്വാഗതം ചെയ്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴ് വർഷമായി കുറച്ചു. ബിസിസിഐ ഓംബുഡ്‌സ്മാൻ ഡി.കെ ജെയിൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് ഇറക്കിയത്. ആജീവനാന്ത വിലക്കിനെതിരെ സുപ്രീം കോടതി തന്നെ നിലപാട് എടുക്കുകയും സംഭവം പുനപരിശോധിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അടുത്ത വർഷം സെപ്റ്റംബറിൽ താരത്തിന്റെ വിലക്ക് അവസാനിക്കും. ദൈവാനുഗ്രഹമാണ് ഇതിന് കാരണമെന്നും തനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യക്ക് വേണ്ടി വീണ്ടും കളിക്കാൻ കഴിയുമെന്നും ടെസ്റ്റിൽ 100 വിക്കറ്റ് നേട്ടം കൈവരിക്കണമെന്നതാണ് ആഗ്രഹമെന്നും ശ്രീ പ്രതികരിച്ചു.

2013ൽ ഐപിഎൽ ആറാം സീസണിൽ കളിക്കവെയാണ് അന്ന് രാജസ്ഥാൻ റോയൽസ് താരമായ ശ്രീശാന്തും, അജിത് ചാന്ദില, അങ്കിത് ചവാൻ എന്നീ മൂന്ന് പേരെ ഒത്തുകളിയുടെ പേരിൽ പൊലീസ് പിടികൂടിയതും. പിന്നീട് വിലക്ക് വന്നതും. കിങ്‌സ് ഇലവൻ പഞ്ചാബിനെതിരായ മത്സരത്തിൽ എറിഞ്ഞ ഓവറിൽ ഇത്ര റൺസ് വഴങ്ങുമെന്ന് ശ്രീശാന്ത് വാദുവെപ്പുകാരുമായി സമ്മതിച്ചിരുന്നുവെന്നാണ് കേസ്.കിങ്‌സ് ഇലവൻ പഞ്ചാബിനെതിരെ 14 റൺസ് ഓവറിൽ മനഃപൂർവ്വം വഴങ്ങി 10 ലക്ഷം രൂപ ശ്രീശാന്ത് കൈപ്പറ്റി എന്നായിരുന്നു ആരോപണം

പിന്നീട് കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയെങ്കിലും വിലക്ക് പിൻവലിക്കാൻ ബി.സി.സിഐ തയ്യാറായിരുന്നില്ല. ഒടുവിൽ ശ്രീശാന്തിന്റെ ഹർജിയിൽ ഇടപെട്ട സുപ്രീം കോടതി ആജീവനാന്ത വിലക്ക് നീക്കി അന്തിമ തീരുമാനം ബി.സി.സിഐയ്ക്ക് വിടുകയായിരുന്നു. എന്തു നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ തീരുമാനമെടുക്കാൻ ബി.സി.സിഐയ്ക്ക് സുപ്രീം കോടതി മൂന്നു മാസത്തെ സമയവും അനുവദിച്ചു. ഈ മൂന്നു മാസം അവസാനിച്ചതോടെയാണ് ബി.സി.സിഐ തീരുമാനം വ്യക്തമാക്കിയത്.

വിലക്ക് അടുത്ത വർഷം അവസാനിക്കുമെങ്കിലും ശ്രീശാനതിനെ സംബന്ധിച്ചിടത്തോളെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് ഇനി ഒരു തിരിച്ചവരവ് അസാധ്യമാണ്. ഇപ്പോൾ 36 കാരനായ ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കുമ്പോൾ പ്രായം 37 കടക്കും. ഒരു ഫാസ്റ്റ് ബൗളറെ സംബന്ധിച്ചിടത്തോളം പ്രായം നിർണായകമായ ഒരു ഘടകം തന്നെയാണ്. പ്രത്യേകിച്ച് ശ്രീശ്‌നതിനെ പോലെ സ്വിങ് ചെയ്യിപ്പിക്കാൻ കഴിവുള്ള 145 കിലോമീറ്ററിന് മുകളിൽ പന്തെറിഞ്ഞിരുന്ന ആ വേഗതയും ശ്രീക്ക് ഇനി ഈ പ്രായത്തിൽ കൈവരിക്കാനാകുമോ എന്നതും സംശയമാണ്. യുവാക്കൾക്ക് കൂടുതൽ അവസരം എന്ന തീരുമാനത്തിൽ ബിസിസിഐയും നായകൻ വിരാട് കോലിയും ഉറച്ച് നിൽക്കുമ്പോൾ അവിടെ ശ്രീശാന്ത് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ പോലും എത്തിയേക്കില്ല.

പരിക്കിന് ശേഷം തിരിച്ചെത്തിയ ഐപിഎൽ സീസണിലായിരുന്നു അപ്രതീക്ഷിതമായി താരം വാദുവയ്‌പ്പ് വിവാദത്തിൽ കുടുങ്ങിയത്. 2013 സെപ്റ്റംബർ 13 മുതലായിരുന്നു ശ്രീശാന്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. ശ്രീശാന്തിന് ആജീവനാന്ത വിലക്ക് നൽകിയതിനെ കുറിച്ച് കോടതി ആരാഞ്ഞപ്പോൾ നിയമപരമായി നിലനിൽക്കുന്ന വിലക്കാണ് എന്നും മത്സരഫലത്തെ സ്വാധീനിക്കുന്ന നീക്കമാണ് ശ്രീശ്‌നത് നടത്തിയത് എന്നുമായിരുന്നു ബിസിസിഐ കോടതിയെ അറിയിച്ചത്. ഈ വർഷം ഫെബ്രുവരി 28ന് ആയിരുന്നു ഇത്. എന്നാൽ ശ്രീശാന്തിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങൾ തെളിയക്കപ്പെട്ടത് അല്ലെന്നായിരുന്നു ശ്രീശാന്തിന്റെ അഭിഭാഷകൻ വാദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP