Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ'; ധോണിയുടെ വിരമിക്കലിനോട് ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ; വിരമിക്കൽ അല്ല, പുറത്താക്കലാണെന്നും മലയാളി ക്രിക്കറ്റ് താരം

'മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ'; ധോണിയുടെ വിരമിക്കലിനോട് ശ്രീശാന്തിന്റെ പ്രതികരണം ഇങ്ങനെ; വിരമിക്കൽ അല്ല, പുറത്താക്കലാണെന്നും മലയാളി ക്രിക്കറ്റ് താരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ മഹേന്ദ്ര സിങ് ധോണിയുടെ ടെസ്റ്റ് ക്രിക്കറ്റിനെ കുറിച്ചുള്ള വിരമിക്കലിനെ കുറിച്ച് മലയാളിയായ ശ്രീശാന്ത് ഇത്തരത്തിലാകുമോ പ്രതികരിക്കുക? അതെയെന്നാണ് ശ്രീയെ അടുത്തറിയാവുന്നവർ പറയുന്നത്. ധോണിയുമായുള്ള കശപിശ തന്നെയാണ് മലയാളി പേസ് ബൗളറെ പല വിവാദങ്ങളിലും എത്തിച്ചത്. അതുകൊണ്ട് തന്നെ ധോണിയുടെ വിരമിക്കൽ വാർത്തയോട് ശ്രീയുടെ അടുത്ത സുഹൃത്തുക്കളോടുള്ള പ്രതികരണം ജ്ഞാനപ്പാനയിലെ വാചകങ്ങളായിരുന്നു.

ധോണിയുടെ ക്യാപ്ടൻ സ്ഥാനം ഒഴിയിൽ ശ്രീ ആഘോഷിച്ചതായും സൂചനയുണ്ട്. ഹിന്ദി സിനിമയുടെ ഭാഗമാകാനുള്ള തയ്യാറെടുപ്പിലാണ് ശ്രീ. പൂജാ ഭട്ടിന്റെ നിർമ്മാണത്തിലൊരുങ്ങുന്ന സിനിമയുടെ സെറ്റിൽ ജനുവരി 15ഓടെ എത്തണം. അതിൽ എല്ലാം ഉപരി താൻ അച്ഛനാകാനും പോകുന്നു. ശ്രീയുടെ ഭാര്യ അഞ്ച് മാസം ഗർഭിണിയാണ്. ധോണിയുടെ വിരമിക്കലിനൊപ്പം ഇവയെല്ലാം ശ്രീ അഘോഷിച്ചെന്നാണ് സൂചന. തന്റെ ക്രിക്കറ്റ് കരിയർ തകർത്തതിൽ പ്രധാനി ഇന്ത്യൻ നായകനായ ധോണിയാണെന്ന അഭിപ്രായം ശ്രീശാന്തിനുണ്ടത്രേ. ഒരു മലയാളി സിനിമാ നടിയുമായുള്ള വിവാദങ്ങളാണ് ശ്രീയേയും ധോണിയേയും തെറ്റിച്ചതെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനുള്ള പ്രതികാരത്തിന് തന്നെ ശ്രീയെ ധോണി കുടുക്കിയതാണെന്നാണ് ഫാസ്റ്റ് ബൗളറുടെ സുഹൃത്തുക്കളും വിശ്വസിക്കുന്നത്.

ധോണിയുടെ വിരമിക്കൽ പുറത്താക്കൽ തന്നെയെന്നാണ് ശ്രീയുടെ നിലപാട്. മെൽബൺ ടെസ്റ്റിന് ശേഷം ധോണി വാർത്താ സമ്മേളനം നടത്തിയിരുന്നു. അപ്പോഴും വിരമിക്കൽ പ്രഖ്യാപിച്ചില്ല. പിന്നീട് ബിസിസിഐ വിരമിക്കൽ പത്രക്കുറിപ്പ് ഇറക്കി. അതായത് ധോണിയോട് ബിസിസിഐ വിരമിക്കൽ ചോദിച്ചു വാങ്ങിയെന്നാണ് ശ്രീയുടെ നിലപാട്. അല്ലെങ്കിൽ എന്തുകൊണ്ട് വാർത്താ സമ്മേളനത്തിൽ ധോണി വിരമിക്കൽ തീരുമാനം പറഞ്ഞിരുന്നില്ല. ധോണിയെ മാറ്റി  സാഹയെ നാലാം ടെസ്റ്റിൽ കളിപ്പിക്കുമെന്ന് ധോണിയോട് സെലക്ടർമാർ പറഞ്ഞത്രേ. ഇതോടെ വിരമിക്കണമെന്ന ബിസിസിഐയുടെ സമ്മർദ്ദത്തിന് ധോണി വഴങ്ങിയെന്നാണ് വിലയിരുത്തല്ഡ

മലയാളം ചാനലുകൾക്ക് അനുവദിച്ച അഭിമുഖത്തിലും ശ്രീശാന്ത് ധോണിയുടെ വിരമിക്കലിനെ സ്വാഗതെ ചെയ്തിരുന്നു. ഒപ്പം ധോണിയുടെ മോശം ഫോം ഉയർത്തിക്കാട്ടുകയും ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കാനുള്ള മഹേന്ദ്ര സിങ് ധോണിയുടെ തീരുമാനം നൂറുശതമാവും ഉചിതമായെന്നായിരുന്നു ശ്രീശാന്തിന്റെ പ്രതികരണം. ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിന്റെ ഭാവിക്കും ഇതു നല്ലതാണ്. ടെസ്റ്റിൽ കുറച്ചുകാലമായി ധോണി റണ്ണടിക്കുന്നുണ്ടായിരുന്നില്ല. പ്രത്യേകിച്ചും വിദേശത്ത്. ധോണിക്ക് പകരം നല്ല പയ്യന്മാർ വരട്ടെ. പരമ്പരയ്ക്കിടെ വിരമിക്കൽ പ്രഖ്യാപിച്ച ധോണിയുടെ തീരുമാനം തികച്ചും തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും ശ്രീശാന്ത് പ്രതികരിച്ചു.

ധോണി ടെസ്റ്റിൽ നിന്ന് വിരമിക്കാനുള്ള തീരുമാനം നേരത്തെ എടുക്കേണ്ടതായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ സഞ്ജുവിനെപ്പോലെ റൺസടിക്കുന്ന ധാരാളം വിക്കറ്റ് കീപ്പർമാരുണ്ട്. ധോണിയുടെ വിരമിക്കൽ യുവതാരങ്ങൾക്ക് നല്ല അവസരമാണ്. അടുത്ത വിദേശ പരമ്പരയിലെങ്കിലും ജയിക്കണമെങ്കിൽ നല്ലൊരു വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ വരണം. ഗാംഗുലിയെയും ദ്രാവിഡിനെയും കുംബ്ലെയുപോലുള്ള ക്യാപ്റ്റന്മാർ വിദേശ പരമ്പരകളിൽ ധോണിയേക്കാൾ ആക്രമണോത്സുകരായിരുന്നു. ധോണി നാട്ടിലായിരുന്നു കൂടുതൽ അക്രമണോത്സുകനെന്നും ശ്രീ പറയുന്നു.

വിദേശ പരമ്പരകളിൽ എപ്പോഴും സേഫ് സോണിൽ കളിക്കാനാണ് ധോണി താൽപര്യപ്പെട്ടത്. ക്യാപ്റ്റനല്ലായിരുന്നെങ്കിൽ ധോണി കുറച്ചുകൂടി നേരത്തെ ടെസ്റ്റ് ടീമിൽ നിന്ന് പുറത്തുപോവുമായിരുന്നു. ധോണിയുടെ കീഴിൽ വിദേശത്തെ ഇന്ത്യയുടെ പ്രകടനം ദയനീയമാണ്. വിദേശത്ത് ബാറ്റ്‌സ്മാനെന്ന നിലയിലും മോശം പ്രകടനമാണ്. ഇന്ത്യക്കുവേണ്ടി കളിക്കുമ്പോൾ ധോണിയേക്കാൾ കൂടുതൽ പിന്തുണ തന്നിട്ടുള്ളത് സൗരവ് ഗാംഗുലിയും സച്ചിൻ ടെൻഡുൽക്കറുമായിരുന്നു.

ഡർബൻ ടെസ്റ്റിൽ ഞാൻ അഞ്ചുവിക്കറ്റെടുത്തശേഷം എന്നെ നിയന്ത്രിക്കാൻ ബുദ്ധിമുട്ടാണെന്ന് ധോണി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. അത് എന്തെങ്കിലും വ്യക്തിവിരോധംകൊണ്ടാണോ എന്നറിയില്ല. എന്തായാലും അതൊന്നും തന്നെ ബാധിച്ചിട്ടില്ലെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്ത്യൻ ടീമിൽ ഇനിയും തിരിച്ചെത്താൻ ശ്രമിക്കുമെന്നും അതിനുള്ള വാശി തന്നിലുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP