Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫോണിൽ ദ്രാവിഡിനോട് ഒരു പയ്യനെ കുറിച്ച് പറഞ്ഞ ശ്രീ; നമാൻ ഓജയെ എടുത്തോളാം മറ്റൊരു കീപ്പറെ വേണ്ടെന്ന് വാശി പിടിച്ച വൻ മതിൽ; സ്വന്തം കാശിന് ടിക്കറ്റെടുത്ത് നാലു കളിക്കാരെ സെലക്ഷൻ ട്രയൽസിന് എത്തിച്ച ശ്രീ എല്ലാം മാറ്റി മറിച്ചു; ശ്രീശാന്തിന്റെ കഥ പറഞ്ഞ് രാജീവ് പിള്ള

ഫോണിൽ ദ്രാവിഡിനോട് ഒരു പയ്യനെ കുറിച്ച് പറഞ്ഞ ശ്രീ; നമാൻ ഓജയെ എടുത്തോളാം മറ്റൊരു കീപ്പറെ വേണ്ടെന്ന് വാശി പിടിച്ച വൻ മതിൽ; സ്വന്തം കാശിന് ടിക്കറ്റെടുത്ത് നാലു കളിക്കാരെ സെലക്ഷൻ ട്രയൽസിന് എത്തിച്ച ശ്രീ എല്ലാം മാറ്റി മറിച്ചു; ശ്രീശാന്തിന്റെ കഥ പറഞ്ഞ് രാജീവ് പിള്ള

സ്പോർട്സ് ഡെസ്ക്

കൊച്ചി: ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് വിരമിച്ചു. 39-ാം വയസ്സിൽ. ഈ പ്രഖ്യാപനത്തിന് ശേഷം ശ്രീശാന്ത് അഭിമുഖം നൽകിയത് മാതൃഭൂമി ന്യൂസിനായിരുന്നു. ആ അഭിമുഖത്തിൽ താരം ഉയർത്തിയതെല്ലാം കേരളാ ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ചാണ്. ഭാവി താരങ്ങൾക്ക് വേണ്ടി പടിയിറങ്ങുന്നുവെന്ന് ശ്രീ പ്രഖ്യാപിച്ച് വിവാദങ്ങൾ ഉണ്ടാക്കുന്ന ഒരു വാക്കും പറഞ്ഞില്ല. എന്നാൽ അഭിമുഖം എടുക്കുമ്പോൾ ആ വീട്ടിൽ മറ്റൊരാളുണ്ടായിരുന്നു. സിനിമാ താരമായിരുന്ന രാജീവ് പിള്ള. മാതൃഭൂമിയിലെ അഭിമുഖത്തിനിടെ ഒരാളുടെ പേര് പറയാതെ ചില കഥകൾ രാജീവ് പിള്ള പറഞ്ഞു. അത് ഒരു ക്രിക്കറ്റ് താരത്തിനുള്ള പരോക്ഷ വിമർശനമായിരുന്നു.

ശ്രീശാന്തുമായി തനിക്ക് അന്നും ഇന്നും അടുപ്പമുണ്ട്. ഒരു ദിവസം രാഹുൽ ദ്രാവിഡുമായി ശ്രീ ഫോണിൽ സംസാരിക്കുന്നു. അന്ന് രാജസ്ഥാൻ റോയൽസിന്റെ നായകനാണ് ദ്രാവിഡ്. കേരളത്തിലെ ഒരു വിക്കറ്റ്് കീപ്പറെ കുറിച്ചായിരുന്നു സംസാരം. ആ കളിക്കാരന്റെ പ്രതിഭയെ കുറിച്ച് ശ്രീശാന്ത് വാചലനായി. അവസാനം ഫോൺ കട്ടായപ്പോൾ കാര്യം താൻ തിരിക്കി. ഒരു വിക്കറ്റ് കീപ്പറുടെ ആവശ്യമില്ലെന്നും നമൻ ഓജെ പരിഗണിക്കുന്നുണ്ടെന്നുമായിരുന്നു ദ്രാവിഡ് ശ്രീയെ അറിയിച്ചത്. ശ്രീയുടെ നിർബന്ധത്തെ ദ്രാവിഡ് തള്ളി കളഞ്ഞു. അതിന് ശേഷം നാലു പേരെ സ്വന്തം കാശിന് ടിക്കറ്റെടുത്ത് രാജസ്ഥാൻ റോൽസിന്റെ സെലക്ഷൻ ട്രയൽസിന് ശ്രീ കൊണ്ടു പോയെന്നും രാജീവ് പിള്ള മാതൃഭൂമിയോട് പറഞ്ഞു.

അന്നാണ് ആ കളിക്കാരനെ ദ്രാവിഡ് തിരിച്ചറിഞ്ഞതെന്നും രാജീവ് പിള്ള പറയുന്നു. അന്ന് ശ്രീ ട്രയൽസിന് കൊണ്ടു പോയതിൽ വിക്കറ്റ് കീപ്പറായ ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അത് സഞ്ജു വി സാംസണായിരുന്നുവെന്നതാണ് വസ്തുത. ശ്രീയെ പോലെയാകണം എല്ലാവരും എന്നും രാജീവ് പിള്ള പറഞ്ഞു വയ്ക്കുന്നു. ഇപ്പോൾ യുവതാരങ്ങൾക്ക് വഴിയൊരുക്കാനാണ് ശ്രീശാന്ത് വിരമിക്കുന്നത്. അങ്ങനെ കേരളത്തിലെ യുവാക്കൾക്ക് വേണ്ടി എന്നും ചിന്തിച്ച താരമായിരുന്നു ശ്രീശാന്ത് എന്നും രാജീവ് പിള്ള കൂട്ടിചേർത്തു. ഇന്ന് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്ടനാണ് സഞ്ജു. എന്നിട്ടും ഒരു മലയാളിയെ പോലും സഞ്ജു ടീമിലേക്ക് കൊണ്ടു പോയില്ലെന്ന വിമർശനം സജീവമാണ്. ഈ സാഹചര്യത്തിലാണ് ശ്രീയുടെ വിരമിക്കലിനിടെയുള്ള അഭിമുഖത്തിലെ രാജീവ് പിള്ളയുടെ കഥ പറച്ചിലും ചർച്ചയാകുന്നത്.

രാജീവ് പിള്ള ഇങ്ങനെയൊക്കെ പറയുമ്പോഴും വിവാദമൊഴിവാക്കാൻ ശ്രീശാന്ത് ശ്രദ്ധിച്ചു. കേരള താരം ഇന്ത്യക്ക് വേണ്ടി ലോകകപ്പ് വിജയത്തിൽ പങ്കാളിയാകുന്നതാണ് തന്റെ സ്വപ്നമെന്നും ശ്രീശാന്ത് വിശദീകരിച്ചു. നടക്കാത്ത സ്വപ്നങ്ങളെ പിന്തുടർന്നതിനാലാണ് താൻ ഇന്ത്യൻ ടീമിൽ കളിച്ചത്. ദൈവാനുഗ്രഹത്തിനൊപ്പം കഠിനാധ്വാനവും അതിന് കാരണമായി. ഈ വഴിയിലൂടെ കേരളത്തിലെ യുവ ക്രിക്കറ്റർമാരും നടക്കണമെന്ന സന്ദേശമാണ് ശ്രീശാന്ത് നൽകിയത്. മുമ്പോട്ട് കുതിക്കുന്ന ഓരോ താരവും തന്നെ പോലെ കേരളത്തിലെ യുവാക്കൾക്കായി നിലകൊള്ളണമെന്ന സന്ദേശവും ശ്രീ നൽകിയിട്ടുണ്ട്.

ദ്രാവിഡ് വിസമിതിച്ചെങ്കിലും ശ്രീ വഴങ്ങിയില്ല. ടീം മാനേജ്മെന്റിനെ സ്വാധീനിച്ച് നാല് കളിക്കാരെ സെലക്ഷൻ ട്രയൽസിൽ എത്തിച്ചു. ഇതിൽ രണ്ടു പേർ നന്നായി കളിച്ചു. ഒരു പരിശീലന മത്സരത്തിനിടെയാണ് ആ കളിക്കാരനെ ദ്രാവിഡും ശ്രദ്ധിക്കുന്നത്-ഇതാണ് രാജീവ് പിള്ളയുടെ വെളിപ്പെടുത്തൽ. തനിക്ക് 16 ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെന്നും താനൊരു അഹങ്കാരിയല്ലെന്നും എല്ലാം ക്രിക്കറ്റിന് വേണ്ടിയായിരുന്നുവെന്നും ശ്രീശാന്ത് പറയുന്നു.

ഇത്തവണ രഞ്ജി ട്രോഫിയിൽ കേരളത്തിനായി ആദ്യ മത്സരത്തിൽ കളിച്ച ശ്രീശാന്തിന് പിന്നീട് പരിശീലനത്തിനിടെ സംഭവിച്ച പരിക്ക് കാരണം ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നിരുന്നു. ഇതോടെ താരത്തിന് സീസണിലെ ബാക്കി മത്സരങ്ങൾ നഷ്ടമാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ താരത്തിന്റെ വിരമിക്കൽ പ്രഖ്യാപനം. പുതിയ തലമുറയ്ക്ക് വേണ്ടി ഫസ്റ്റ്ക്ലാസ് കരിയർ അവസാനിപ്പിക്കുകയാണെന്നാണ് ശ്രീ ട്വീറ്റ് ചെയ്തത്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ സാധിച്ചത് അഭിമാനത്തോടെ കാണുന്നുവെന്നും ഏറെ വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നതെന്നും താരം കൂട്ടിച്ചേർത്തു. വിരമിക്കൽ പ്രഖ്യാപിച്ചതോടെ താരത്തിന് ഇനി ഇന്ത്യയ്ക്ക് പുറത്തുള്ള ലീഗുകളിൽ കളിക്കാനാകും. നേരത്തെ മുൻ ഇന്ത്യൻ താരം യുവ്രാജ് സിങ് ഇത്തരത്തിൽ വിരമിക്കൽ പ്രഖ്യാപിച്ച് കാനഡയിലെ ട്വന്റി 20 ലീഗിൽ കളിച്ചിരുന്നു.

ഇന്ത്യൻ ടീമിനൊപ്പം രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ ശ്രീശാന്ത് മികച്ച ഫാസ്റ്റ് ബൗളറെന്ന് പേരെടുത്ത താരമായിരുന്നു. 2005-ൽ അരങ്ങേറ്റം കുറിച്ച അദ്ദേഹം 27 ടെസ്റ്റുകളും 53 ഏകദിനങ്ങളും 10 ട്വന്റി 20-കളും ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. എം.എസ് ധോനി നയിച്ച ട്വന്റി 20 ടീം 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ജേതാക്കളായപ്പോൾ ഫൈനലിൽ പാക്കിസ്ഥാൻ താരം മിസ്ബാഹ് ഉൾ ഹഖിന്റെ നിർണായകമായ ക്യാച്ചെടുത്തത് ശ്രീശാന്തായിരുന്നു. തുടർന്ന് 2011-ലെ ഏകദിന ലോകകപ്പ് നേടിയ ടീമിലും കളിച്ചു. 2011-ലാണ് ശ്രീശാന്ത് അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്.

2013-ലെ ഐപിഎല്ലിനിടെ വാതുവെയ്‌പ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായതോടെയാണ് ശ്രീശാന്തിന്റെ കരിയർ അനിശ്ചിതത്വത്തിലായത്. പിന്നാലെ ബിസിസിഐയുടെ ആജീവനാന്ത വിലക്കും വന്നു. ഒടുവിൽ ദീർഘ നാളത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിലക്ക് ഏഴ് വർഷമായി കുറയ്ക്കാൻ താരത്തിനായി. പിന്നാലെ 2020-ൽ കേരള ടീമിലൂടെ ശ്രീശാന്ത് തിരികെ കളത്തിലെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP