Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ഗ്രൗണ്ടിലേക്ക്; കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റസ് കപ്പ് മത്സരത്തിൽ എത്തുന്നത് ടൈഗേഴ്സ് ടീമിന്റെ ഭാഗമായി

ഏഴ് വർഷത്തെ വിലക്കിന് ശേഷം ശ്രീശാന്ത് വീണ്ടും ഗ്രൗണ്ടിലേക്ക്; കേരള ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റസ് കപ്പ് മത്സരത്തിൽ എത്തുന്നത് ടൈഗേഴ്സ് ടീമിന്റെ ഭാഗമായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഏഴ് വർഷത്തെ വിലക്കിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് ഗ്രൗണ്ടിലേക്ക്. കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രസിഡന്റ്സ് കപ്പ് ടി20യിൽ ശ്രീശാന്ത് കളിച്ചാവും മലയാളി പേസറുടെ മടങ്ങി വരവ്.

ശ്രീശാന്ത് കളിക്കുന്ന കാര്യം കെസിഎ വ്യക്തമാക്കി. കെസിഎ ടൈഗേഴ്സ് ടീമിലാണ് ശ്രീശാന്ത് കളിക്കുക. ആറ് ടീമുകളാണ് ടൂർണമെന്റിൽ ഉണ്ടാവുക. ഡിസംബർ 17 മുതൽ ആലപ്പുഴയിലാണ് മത്സരങ്ങൾ. കോവിഡിന്റെ സാഹചര്യത്തിൽ ടൂർണമെന്റ് നടത്തുന്നതിന് അനുമതി തേടി സർക്കാരിനെ സമീപിച്ചതായി കെസിഎ പറഞ്ഞു.

2013ൽ രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎൽ കളിക്കുന്ന സമയമാണ് ശ്രീശാന്തിനെ ഒത്തുകളി ആരോപിച്ച് അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ബിസിസിഐ താരത്തിന് മേൽ ആജിവനാന്ത വിലക്കും ഏർപ്പെടുത്തി. വർഷങ്ങൾ നീണ്ട നിയമ പോരാട്ടങ്ങൾക്കൊടുവിൽ സുപ്രീംകോടതി ഇടപെട്ടതോടെയാണ് ശ്രീശാന്തിന്റെ വിലക്ക് ഏഴ് വർഷമാക്കി ബിസിസിഐ കുറച്ചത്.

2020 സെപ്റ്റംബറിൽ ശ്രീശാന്തിന്റെ വിലക്ക് അവസാനിച്ചെങ്കിലും കോവിഡ് സൃഷ്ടിച്ച ഇടവേള ശ്രീയുടെ ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവും വൈകിപ്പിച്ചു. ഫിറ്റ്നസ് തെളിയിക്കുകയാണ് എങ്കിൽ കേരള രഞ്ജി ടീമിലേക്ക് ശ്രീശാന്തിനെ പരിഗണിക്കും എന്നും കെസിഎ നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP