Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202030Monday

ആരാധകനെന്ന നിലയിൽ സച്ചിൻ പാജിയുടെ ടീമായ മുംബൈ ഇന്ത്യൻസിനോട് ഇഷ്ടക്കൂടുതലുണ്ട്; സച്ചിൻ പാജിയെ കാണുന്നതിനു വേണ്ടി ക്രിക്കറ്റ് കളിച്ച ആളാണ് ഞാൻ; അദ്ദേഹത്തിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും മുംബൈയ്ക്കു വേണ്ടി കളിക്കും; കൊറോണയിലെ സാധ്യത തിരിച്ചറിഞ്ഞ് തിരിച്ചുവരവ് മനസ്സിൽ കണ്ട് ശ്രീശാന്ത്; വിലക്ക് നീങ്ങുമ്പോൾ ഐപിഎല്ലിൽ സജീവമാകാൻ മലയാളി താരം

ആരാധകനെന്ന നിലയിൽ സച്ചിൻ പാജിയുടെ ടീമായ മുംബൈ ഇന്ത്യൻസിനോട് ഇഷ്ടക്കൂടുതലുണ്ട്; സച്ചിൻ പാജിയെ കാണുന്നതിനു വേണ്ടി ക്രിക്കറ്റ് കളിച്ച ആളാണ് ഞാൻ;  അദ്ദേഹത്തിൽ നിന്ന് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും മുംബൈയ്ക്കു വേണ്ടി കളിക്കും; കൊറോണയിലെ സാധ്യത തിരിച്ചറിഞ്ഞ് തിരിച്ചുവരവ് മനസ്സിൽ കണ്ട് ശ്രീശാന്ത്; വിലക്ക് നീങ്ങുമ്പോൾ ഐപിഎല്ലിൽ സജീവമാകാൻ മലയാളി താരം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ഐപിഎല്ലിൽ തിരിച്ചു വരവിന് സാധ്യത തേടുകയാണ് മലയാളി താരം ശ്രീശാന്ത്. മുംബൈ ഇന്ത്യൻസാണ് ഇഷ്ട ടീം. ഈ വർഷം ഐപിഎൽ നടന്നാൽ താൻ കളത്തിലിറങ്ങാൻ സാധ്യതയുണ്ടെന്ന് ശ്രീശാന്ത് പറയുന്നു. താരലേലത്തിലൂടെ ടീമിലെത്തിയ വിദേശ താരങ്ങൾക്ക് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇക്കുറി കളിക്കാൻ സാധിക്കാതെ വരുന്ന സാഹചര്യമുണ്ട്. ഇതാണ് ശ്രീശാന്തിന് പ്രതീക്ഷയാകുന്നത്. കോവിഡ് ഭീതിയിൽ വിദേശ താരങ്ങൾ കളിക്കാൻ വരാതിരുന്നാൽ സ്വാഭാവികമായും ഇന്ത്യൻ താരങ്ങൾക്ക് ആവശ്യക്കാർ ഏറുമെന്ന് ശ്രീശാന്ത് ചൂണ്ടിക്കാട്ടി

അടുത്ത വർഷത്തെ ഐപിഎൽ താരലേലത്തിന് തന്റെ പേരും ഉണ്ടാകുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് ഈ വർഷം ഐപിഎൽ നടന്നാൽ താൻ കളിക്കാനുള്ള സാധ്യതയെക്കുറിച്ച് ശ്രീശാന്ത് മനസ്സു തുറന്നത്. 'ഈ ഐപിഎൽ സീസണിൽ ചില വിദേശ താരങ്ങൾക്ക് കളിക്കാൻ സാധിച്ചേക്കില്ല. സ്വാഭാവികമായും കൂടുതൽ ഇന്ത്യൻ താരങ്ങൾക്ക് വിവിധ ടീമുകളിൽ അവസരം ലഭിക്കും. അങ്ങനെ വരുമ്പോൾ എനിക്കും കളിക്കാൻ അവസരം കിട്ടാനിടയുണ്ട്' ശ്രീശാന്ത് പറഞ്ഞു. 'ക്രിക്ട്രാക്കറി'നായി നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ശ്രീശാന്ത് ഐപിഎൽ സാധ്യതകളെക്കുറിച്ച് വെളിപ്പെടുത്തിയത്.

സച്ചിൻ തെൻഡുൽക്കർ മെന്ററായ ടീമെന്ന നിലയിൽ മുംബൈ ഇന്ത്യൻസിൽ കളിക്കാനാണ് കൂടുതൽ ഇഷ്ടം. സച്ചിനുമായി സംസാരിച്ച് കൂടുതൽ കാര്യങ്ങൾ പഠിക്കാനും അദ്ദേഹവുമായി ഡ്രസിങ് റൂം പങ്കിടാനും അവസരവും ലഭിക്കും. എങ്കിലും ഏതു ടീം തന്നെ സ്വന്തമാക്കിയാലും സന്തോഷത്തോടെ അവർക്കായി കളിക്കുമെന്ന് ശ്രീശാന്ത് പറഞ്ഞു.

'2021ലെ ഐപിഎൽ ലേലത്തിന് തീർച്ചയായും എന്റെ പേരുമുണ്ടാകും. ഏതു ടീം എന്നെ വാങ്ങിയാലും സന്തോഷത്തോടെ അവർക്കായി കളിക്കും. എങ്കിലും ഒരു ആരാധകനെന്ന നിലയിൽ സച്ചിൻ പാജിയുടെ ടീമായ മുംബൈ ഇന്ത്യൻസിനോട് ഇഷ്ടക്കൂടുതലുണ്ട്. സച്ചിൻ പാജിയെ കാണുന്നതിനു വേണ്ടി ക്രിക്കറ്റ് കളിച്ച ആളാണ് ഞാൻ. അദ്ദേഹത്തിൽനിന്ന് നേരിട്ട് കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുമെങ്കിൽ തീർച്ചയായും മുംബൈയ്ക്കു വേണ്ടി കളിക്കും' ശ്രീശാന്ത് പറഞ്ഞു.

മഹേന്ദ്രസിങ് ധോണിക്കു കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സിലോ വിരാട് കോലിക്കു കീഴിൽ ആർസിബിയിലോ അവസരം ലഭിച്ചാലും വളരെ സന്തോഷമെന്ന് ശ്രീശാന്ത് പ്രതികരിച്ചു. ഏഴു വർഷത്തെ വിലക്ക് അവസാനിക്കുന്നതോടെ കൂടുതൽ മത്സരപരിചയം ലഭിക്കാനുള്ള എല്ലാ അവസരവും വിനിയോഗിക്കാനാണു ലക്ഷ്യമെന്ന് ശ്രീശാന്ത് നേരത്തെ പറഞ്ഞിരുന്നു. ചെന്നൈയിൽ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ഡിവിഷൻ ലീഗിൽ കളിക്കുന്നതടക്കമുള്ള ഓഫറുകൾ ഉണ്ട്.കേരളത്തിനായി രഞ്ജി കളിക്കും മുൻപു പരമാവധി മത്സരങ്ങൾ കളിക്കണം.

രണ്ടു സ്ഥലത്തു ലീഗ് കളിക്കാനുള്ള ആനുകൂല്യത്തിനായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അനുമതി തേടും. മുൻപു ചെന്നൈ ലീഗിൽ ഗ്ലോബ് ട്രോട്ടേഴ്സിനായി കളിച്ചിട്ടുള്ള ശ്രീ കൂട്ടിച്ചേർത്തു.ജ്യേഷ്ഠ സഹോദരനെപ്പോലെ കരുതുന്ന ടിനു യോഹന്നാനാണു കേരള ടീം കോച്ചെന്നത് സന്തോഷം തരുന്ന കാര്യമാണ്. അദ്ദേഹം മിക്കപ്പോഴും നെറ്റ്സിൽ പരിശീലനം വന്നു കാണാറുണ്ട്. ഫാസ്റ്റ് ബോളർതന്നെ പരിശീലകനാകുന്നത് അനുഗ്രഹമാണ്. ബിസിസിഐ ജോയിന്റ് സെക്രട്ടറി ജയേഷ് ജോർജും കെസിഎ ഭാരവാഹികളും ക്രിക്കറ്റ് ഡയറക്ടർ രമേഷുമെല്ലാം മിക്കപ്പോഴും വിളിക്കാറുണ്ട്. മുൻ ഇന്ത്യൻ ട്രെയിനറായ രാംജി ശ്രീനിവാസൻ തനിക്ക് ഫിറ്റ്നസ് മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതി തയാറാക്കിയിട്ടുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.

സപ്തംബറിലാണ് അദ്ദേഹത്തിന്റെ വിലക്കിന്റെ കാലാവധി തീരുന്നത്. അതിനു ശേഷം രഞ്ജി ട്രോഫിക്കുള്ള കേരള ടീമിൽ ശ്രീശാന്തിനെ ഉൾപ്പെടുത്തുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കിക്കഴിഞ്ഞു. രഞ്ജി ടീമിലെ തന്റെ സഹതാരങ്ങൾക്കൊപ്പമാണ് ശ്രീശാന്ത് പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിനൊപ്പം മികച്ച പ്രകടനം നടത്താൻ കഴിഞ്ഞാൽ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്റെ സീനിയർ ലീഗിലും കളിക്കാൻ അവസരം ലഭിക്കുമെന്നാണ് ശ്രീശാന്ത് പ്രതീക്ഷിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ച് ടിഎൻസിഎയുടെ ലീഗിൽ കളിക്കുകയെന്നത് പുതിയ കാര്യമല്ല.നേരത്തേ ചെന്നൈയിലെ എംആർഎഫ് പേസ് ഫൗണ്ടേഷനിൽ ശ്രീശാന്ത് പരിശീലനം നടത്തിയിട്ടുണ്ട്. കൂടാകെ ടിഎൻസിഎയുടെ ലീഗിൽ വർഷങ്ങളോളം താരം കളിക്കുകയും ചെയ്തിരുന്നു.

ചെന്നൈയുമായി ബന്ധപ്പെട്ട് ഒരുപാട് നല്ല ഓർമകൾ തനിക്കുണ്ട്. എംആർഎഫ് പേസ് ഫൗണ്ടേഷനിൽ വച്ച് ഡെന്നിസ് ലില്ലി, ടിഎ ശേഖർ എന്നിവരിൽ നിന്നാണ് പേസ് ബൗളിങിൽ പടവുകൾ കയറിയത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡവുമായി ബന്ധപ്പെട്ട് മനോഹരമായ ഓർമകളുണ്ട്. ഇവിടുത്തെ വിക്കറ്റും സാഹചര്യങ്ങളും ബാറ്റ്സ്മാന്റെ മികവുമെല്ലാം ബാറ്റ്സ്മാന്മാർക്കു വെല്ലുവിളിയുയർത്തുന്നതാണ്. ടിഎൻസിഎ ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നതായും ശ്രീശാന്ത് വ്യക്തമാക്കി.

നല്ല പാഷനോടെയാണ് ഇപ്പോൾ പരിശീനത്തിനിടെ ബൗൾ ചെയ്യുന്നത്. പതിയ താളം വീണ്ടെടുത്തു കൊണ്ടിരിക്കുകയാണ്. ആസ്വദിച്ചാണ് ഇപ്പോൾ ബൗൾ ചെയ്യുന്നത്. രഞ്ജി ട്രോഫിയിൽ കളിക്കാനുള്ള ഒരു ഫസ്റ്റ് ക്ലാസ് ക്രിക്കറ്ററുടെ തലത്തിലേക്ക് ഉയരാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ശ്രീശാന്ത് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP