Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്ത്യൻ ടീമിലെത്തിയത് ചലഞ്ചർ ട്രോഫിയിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ പുറത്താക്കിയ മികവിൽ; ബൗളിങ് പ്രകടനത്തിൽ വിറപ്പിച്ചത് ഹെയ്ഡൻ, ഗിൽക്രിസ്റ്റ്, പോണ്ടിങ്, ഗ്രെയിം സ്മിത്, കാലിസ് പീറ്റേഴ്‌സൺ തുടങ്ങിയ വമ്പന്മാരെ; ഇന്ത്യയുടെ രണ്ട് ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളിൽ പങ്കാളി; ഐപിഎൽ താരച്ചന്തയിലെ പൊന്നും വിലയുള്ള താരം; കോഴ വിവാദത്തിൽ പെട്ട് വനവാസവും

ഇന്ത്യൻ ടീമിലെത്തിയത് ചലഞ്ചർ ട്രോഫിയിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ പുറത്താക്കിയ മികവിൽ; ബൗളിങ് പ്രകടനത്തിൽ വിറപ്പിച്ചത് ഹെയ്ഡൻ, ഗിൽക്രിസ്റ്റ്, പോണ്ടിങ്, ഗ്രെയിം സ്മിത്, കാലിസ് പീറ്റേഴ്‌സൺ തുടങ്ങിയ വമ്പന്മാരെ; ഇന്ത്യയുടെ രണ്ട് ക്രിക്കറ്റ് ലോകകപ്പ് വിജയങ്ങളിൽ പങ്കാളി; ഐപിഎൽ താരച്ചന്തയിലെ പൊന്നും വിലയുള്ള താരം; കോഴ വിവാദത്തിൽ പെട്ട് വനവാസവും

സ്പോർട്സ് ഡെസ്‌ക്

മുംബൈ: 2005ലെ ചലഞ്ചർ ട്രോഫിയിൽ സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ മികച്ച പന്തിലൂടെ വിക്കറ്റിന് മുന്നിൽ കുടുക്കിയതാണ് ശ്രീശാന്തിന്റെ ക്രിക്കറ്റ് കരിയറിൽ നിർണായകമായത്. ടൂർണമെന്റിൽ 7 വിക്കറ്റ് വീഴ്‌ത്തിയ ശ്രീശാന്തിന് ആ വർഷം ഇന്ത്യയിൽ പര്യടനത്തിനെത്തിയ ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിൽ ഇടം ലഭിച്ചു. ഒക്ടോബറിൽ നാഗ്പൂരിൽ ശ്രീലങ്കയ്ക്ക് എതിരെ അരങ്ങേറിയ ശ്രീശാന്ത് ശ്രീലങ്കൻ താരം ദിൽഹാര ലോകൊഹുട്ടിഗയെ പുറത്താക്കിയാണ് വരവ് അറിയിച്ചത്. മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയ താരം മികച്ച പെയ്‌സിൽ പന്തെറിയുന്ന താരം എന്ന ഖ്യാതിയും നേടി.

ഇൻസ്വിങ്ങറുകൾ എറിയുന്നതിൽ ശ്രീശാന്തിനെ വെല്ലാൻ മറ്റൊരു ബൗളർ ലോക ക്രിക്കറ്റിൽ അന്ന് ഇല്ലായിരുന്നു. തന്റെ വേഗതയും കൃത്യതയും സ്വിങ്ങും കൊണ്ട് ലോക ക്രിക്കറ്റിലെ ആണായി പിറന്ന നിരവധി ബാറ്റ്‌സ്മാന്മാരെ താരം വിറപ്പിച്ചിട്ടുണ്ട്. മാത്യു ഹെയ്ഡൻ, ആദം ഗിൽക്രിസ്റ്റ്, റിക്കി പോണ്ടിങ്, ഗ്രെയിം സ്മിത്, ജാക് കാലിസ് തുടങ്ങിയ മഹാരഥന്മാർ ആ നിരയിലെ വലിയ പേരുകാർ. ഇംഗ്ലണ്ടിലും സൗത്താഫ്രിക്കയിലും ഓസ്‌ട്രേലിയയിലും ഒക്കെ ബാറ്റ്‌സ്മാന്മാരെ വിറപ്പിക്കുന്ന ഒരു ഫാസ്റ്റ് ബൗളർ എന്ന ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെ നീണ്ട നാളത്തെ ആഗ്രഹത്തിന് കിട്ടിയ ഫലമായിരുന്നു കോതമംഗലത്ത് കാരൻ ശാന്തകുമാരൻ ശ്രീശാന്ത്.

2007 ടി20 ലോകകപ്പ് സെമിയിൽ ഹെയ്ഡന്റേയും ഗില്ലിയുടേയും കുറ്റി തെറിപ്പിച്ച ആ പ്രകടനം മലയാളികൾ മറക്കില്ല. നമ്മുടെ കൊച്ചിയിൽ ആൻഡ്രു സൈമൺസിനെ കോട് ആൻഡ് ബൗൾഡ് ആക്കിയ ശേഷം ശ്രീ നടത്തിയ ആ ആഹ്ലാദ പ്രകടനവും ജൊഹനസ്ബർഗിൽ ആേ്രന്ദ നെൽ എന്ന ബൗളർ നിന്റെ ചോര വീഴ്‌ത്തും എന്ന് പറഞ്ഞപ്പോൾ മറുപടി സിക്‌സ് അടിച്ച ശേഷം നൃത്തം ചെയ്ത് കാണിച്ച ആ ചുറുചുറുക്കും കളത്തിലെ എനർജിറ്റിക് ആയ ആ താരത്തിന്റെ ഉദാഹരണങ്ങളാണ്. സൗത്താഫ്രിക്കൻ മണ്ണിൽ ആദ്യമായി ഒരു ടെസ്റ്റ് വിജയം നേടിയ ഇന്ത്യയെ ആ വിജയത്തിലേക്ക് നയിച്ചത് ശ്രീശാന്തിന്റെ മാത്രിക സ്‌പെല്ലുകൾ തന്നെയായിരുന്നു.

2007 ടി20 ലോകകപ്പ് ഫൈനലിൽ പാക് ഓപ്പണർ ഇമ്രാൻ നസീർ ആദ്യ ഓവറിൽ പൊതിരെ തല്ലിയെങ്കിലും രണ്ടാം ഓവർ മെയ്ഡിൻ എറിഞ്ഞായിരുന്നു ശ്രീ തിരിച്ചു വന്നത്. ഇന്ത്യ 5 റൺസിന് മാത്രം വിജയിച്ച മത്സരത്തിൽ ആ മെയ്ഡിന് വലിയ പ്രാധാന്യം തന്നെ ഉണ്ടായിരുന്നു. 1983ന് ശേഷം ഇന്ത്യ നേടിയ രണ്ട് ലോകകപ്പിലും ശ്രീശാന്ത് പങ്കാളിയായിരുന്നു. 2007 ടി20 ലോകകപ്പിൽ അവസാനം പുറത്തായ മിസ്ബാ ഉൾ ഹഖിനെ പുറത്താക്കിയ ക്യാച്ച് എടുത്തത് ഷോട്ട് ഫൈൻ ലെഗിൽ നിന്ന ശ്രീശാന്ത് ആയിരുന്നു. 24 വർഷത്തിന് ശേഷം ഒരു ലോകകിരീടം ഇന്ത്യ നേടിയത് മലയാളിയുടെ കൈകളിലൂടെ.

ക്രിക്കറ്റിൽ മലയാളികൾക്ക് എന്ത് കാര്യം അതൊക്കെ വലിയ നഗരങ്ങളിലെ ചെറുപ്പക്കാർക്കുള്ള കളിയാണ് എന്ന ചിന്ത മലയാളികൾക്ക് മാറിയതിന് പിന്നിൽ ശ്രീശാനത് എന്ന താരം നടത്തിയ പ്രകടനം തന്നെയാണ്. 2011ൽ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലും ശ്രീ അംഗമായിരുന്നു. വിലക്ക് മാറി തിരിച്ചെത്തുന്ന ശ്രീ ഒരു കാലത്ത് ഭാവി ലോക ഒന്നാം നമ്പർ ബൗളർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബൗളറാണ്. ശ്രീയുടെ പന്തിൽ പുറത്തായ ശേഷം ഒരിക്കൽ ജോക് കാലിസ് പറഞ്ഞത് ഞാൻ നേരിട്ട ഏറ്റവും മികച്ച പന്ത് അതായിരുന്നു എന്നാണ്. ഐപിഎല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബ്, കൊച്ചി ടസ്‌കേഴ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവർക്ക് വേണ്ടി കളിച്ചിട്ടുള്ള താരത്തിനായി പല ലേലങ്ങളിലും മിക്ക ടീമുകളും രംഗത്ത് വന്നിരുന്നു.

ഇന്ത്യക്ക് വേണ്ടി 27 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന 87 വിക്കറ്റുകളാണ് താരത്തിന്റെ നേട്ടം. മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച ശ്രീക്ക് നാല് തവണ 4 വിക്കറ്റ് വീതവും ലഭിച്ചു. ഏകദിന ക്രിക്കറ്റിൽ 53 മത്സരങ്ങളിൽ നിന്ന് 75 വിക്കറ്റുകൾ ശ്രീശാന്ത് നേടിയിട്ടുണ്ട്. ടി20 അന്താരാഷ്ട്ര മത്സരങ്ങളിൽ 10 തവണ കളിച്ചപ്പോൾ 7 വിക്കറ്റുകൾ നേടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP