Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പാക്കിസ്ഥാനെതിരെ ആദ്യ 20-20 പരമ്പര നേടി ശ്രീലങ്ക; പ്രധാന ടീമുകൾ എല്ലാം പാക്കിസ്ഥാനിൽ എത്താതെ മാറി നിൽക്കുമ്പോൾ രണ്ടും കൽപിച്ചെത്തിയ ശ്രീലങ്കൻ ബി ടീം നേടിയത് രണ്ടാമത്തെ വിജയം; ഒന്നാം റാങ്കുകാരായ പാക്കിസ്ഥാൻ കുഞ്ഞൻ ശ്രീലങ്കയോട് തോറ്റ് തൊപ്പി ഇടുമ്പോൾ

പാക്കിസ്ഥാനെതിരെ ആദ്യ 20-20 പരമ്പര നേടി ശ്രീലങ്ക; പ്രധാന ടീമുകൾ എല്ലാം പാക്കിസ്ഥാനിൽ എത്താതെ മാറി നിൽക്കുമ്പോൾ രണ്ടും കൽപിച്ചെത്തിയ ശ്രീലങ്കൻ ബി ടീം നേടിയത് രണ്ടാമത്തെ വിജയം; ഒന്നാം റാങ്കുകാരായ പാക്കിസ്ഥാൻ കുഞ്ഞൻ ശ്രീലങ്കയോട് തോറ്റ് തൊപ്പി ഇടുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലഹോർ: ട്വന്റി20 ക്രിക്കറ്റിന്റെ ചരിത്രത്തിൽ പാക്കിസ്ഥാനെതിരെ ആദ്യ പരമ്പര നേടി റെക്കോർഡിട്ട് ശ്രീലങ്ക ബി ടീം. മുഖ്യധാരാ ടീമുകൾ പാക്കിസ്ഥാനിൽ പര്യടനം നടത്താൻ താൽപര്യം പ്രകടിപ്പിക്കാത്തതിനിടെ ശ്രീലങ്കൻ ബി' ടീം തുടർച്ചയായ രണ്ടാം ട്വന്റി20 മൽസരത്തിലും ആതിഥേയരെ തകർത്തു. 35 റൺസിനാണ് ശ്രീലങ്ക ഈ ചരിത്ര വിജയം നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 182 റൺസാണെടുത്തത്. പാക്കിസ്ഥാന്റെ മറുപടി 147 റൺസിൽ അവസാനിക്കുകയും ചെയ്തു. പാകിസ്ാതൃഥാന്റെ തോൽവിയോടെ ആകെ മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ശ്രീലങ്ക 20ന് മുന്നിലെത്തുകയും ചെയ്തു. അർധ സെഞ്ച്വറി നേടി ഭാനുക രജപക്ഷെയാണ് കളിയിലെ താരമായത്.

ഏകദിന പരമ്പരയിലെ ഒരു മൽസരം മഴമൂലം ഉപേക്ഷിച്ചിരുന്നു. കൂടാതെ ടീമിന്റെ സ്ഥിരം ക്യാപ്റ്റൻ ലസിത് മലിംഗ ഉൾപ്പൈടയുള്ള പത്തോളം പ്രമുഖ താരങ്ങൾ സുരക്ഷാ കാരണങ്ങൾ കാരണം പരമ്പരയിൽനിന്ന് പിന്മാറിയിട്ടും ലോക ഒന്നാം നമ്പർ ടീമിനെതിരെ വിജയം നേടാൻ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് ശ്രീലങ്കൻ ടീം. ആദ്യ മൽസരത്തിൽ 64 റൺസിനാണ് ശ്രീലങ്ക പാക്കിസ്ഥാനെ തകർത്തത്. മൂന്നാം മത്സരം ഇതേ സ്റ്റേഡിയത്തിൽ ബുധനാഴ്ച ആയിരിക്കും നടക്കുക.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് മധ്യനിരയുടെ മികച്ച പ്രകടനമാണ് ഉയർന്ന സ്‌കോർ സമ്മാനിച്ചത്. 41 റൺസിനിടെ ഓപ്പണർമാരെ നഷ്ടമാക്കിയ ലങ്കയെ്, ഭാനുക രജപക്ഷെയാണ് കൈ പിടിച്ചുയർത്തിയത്. 48 പന്തിൽ നാലു ഫോറും ആറു സിക്‌സും സഹിതം രജപക്ഷെ 77 റൺസെടുത്തു. മുൻനിര താരങ്ങൾ പിന്മാറിയതുകൊണ്ടു മാത്രം പരമ്പരയിൽ അവസരം ലഭിച്ച രജപക്ഷെ, ആദ്യ ട്വന്റി20യിലാണ് രാജ്യാന്തര അരങ്ങേറ്റം കുറിച്ചത് പോലും. ശേഷൻ ജയസൂര്യയ്‌ക്കൊപ്പം രജപക്ഷെ മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്ത 94 റൺസ് കൂട്ടുകെട്ടാണ് ശ്രീലങ്കൻ ഇന്നിങ്‌സിന് മുതൽക്കൂട്ടായത്. ജയസൂര്യ 28 പന്തിൽ നാലു ഫോർ സഹിതം 34 റൺസെടുത്തു. 15 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം പുറത്താകാതെ നിന്ന ക്യാപ്റ്റൻ ദസൂൻ ഷനകയും മികച്ച ജയത്തിന് മികച്ച സംഭാവന നൽകി.

പാക്കിസ്ഥാന്റെ തുടക്കം തന്നെ തകർച്ചയിലായിരുന്നു. സ്‌കോർ ബോർഡിൽ 11 റൺസുള്ളപ്പോൾ ഓപ്പണർമാരായ ഫഖർ സമാനും ബാബർ അസമും പുറത്ത്. നാലു പന്തിൽ ആറു റൺസെടുത്ത സമാനെ രജിതയും 10 പന്തിൽ മൂന്നു റൺസെടുത്ത അസമിനെ നുവാൻ പ്രദീപും പുറത്താക്കി. ആകെ രണ്ടക്കം കണ്ട് പിടിച്ച് നിൽക്കാനുള്ള ശ്രമം നടത്തിയത് നാല് പേർ മാത്രമാണ്. രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ഉമർ അക്മൽ വീണ്ടും നിരാശപ്പെടുത്തുകയാണ് ചെയ്തത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP