Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം; ഇംഗ്‌ളണ്ടിന്റഎ വിജയം 266 റൺസിന്

മൂന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം; ഇംഗ്‌ളണ്ടിന്റഎ വിജയം 266 റൺസിന്

സതാംപ്ടൺ: സതാംപ്ടൺ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പരാജയം. 266 റൺസിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയത്. നാല് വിക്കറ്റിന് 112 റൺസെന്ന നിലയിൽ അഞ്ചാംദിവസം കളി ആരംഭിച്ച ഇന്ത്യക്ക് നാലാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ടാമിന്നിങ്‌സിൽ നാലിന് 112 റൺസെന്ന നിലയിലയിരുന്നു. ഒന്നാം ഇന്നിങ്‌സിൽ 239 റൺസ് ലീഡ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ഫോളോ ഓൺ ചെയ്യിക്കാതെ, 205 റൺസെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു.

ഇംഗ്ലണ്ടിന്റെ കൂറ്റൻ ലീഡ് മുന്നിൽ കണ്ട് കളിക്കാനിറങ്ങിയ ഇന്ത്യൻ ബാറ്റിങ് നിരയ്ക്ക് തുടക്കത്തിൽ തന്നെ പിടിച്ചുനിൽക്കാനായില്ല. ഇംഗ്ലണ്ടിന്റെ 445 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ നാലാം ദിവസം കളി നിർത്തുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിലായിരുന്നു. എന്നാൽ അഞ്ചാം ദിനം ലഞ്ചിന് മുമ്പെ എല്ലാവരും പുറത്താകുകയായിരുന്നു.

പുറത്താകാതെ 52 റൺസെടുത്ത അജിങ്ക രഹാനെ ഒഴികെ ആരും തന്നെ തിളങ്ങിയില്ല. മുരളി വിജയ് (12), ധവാൻ (37), പൂജാര (2), കോഹ്ലി (28), രോഹിത് ശർമ്മ (6), എം എസ് ധോനി(6) എന്നിവർ പെട്ടെന്ന് പുറത്തായതിനാലാണ് ഇന്ത്യയ്ക്ക് ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടിവന്നത്.

രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിന് വേണ്ടി മോയീൻ അലി ആറും ആൻഡേഴ്‌സൺ രണ്ടും വിക്കറ്റ് നേടി. ഇന്ത്യയ്ക്കുവേണ്ടി ജഡേജ മൂന്നു വിക്കറ്റ് വീഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP