Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മികച്ച തുടക്കമിട്ട് ധവാൻ; അർധ സെഞ്ചുറിയുമായി ഋഷഭ് പന്തും കെ എൽ രാഹുലും; വാലറ്റത്ത് ഷാർദൂൽ; ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് വിജയലക്ഷ്യം

മികച്ച തുടക്കമിട്ട് ധവാൻ; അർധ സെഞ്ചുറിയുമായി ഋഷഭ് പന്തും കെ എൽ രാഹുലും; വാലറ്റത്ത് ഷാർദൂൽ; ഇന്ത്യയ്ക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്ക് 288 റൺസ് വിജയലക്ഷ്യം

സ്പോർട്സ് ഡെസ്ക്

പാൾ: ഇന്ത്യ ദക്ഷിണാഫ്രിക്ക ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ പ്രോട്ടീസിന് 288 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 50 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 287 റൺസെടുത്തു. അർധ സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെയും ക്യാപ്റ്റൻ കെ.എൽ. രാഹുലിന്റെയും വാലറ്റത്ത് ഷാർദൂൽ ഠാക്കൂറിന്റെയും ബാറ്റിങ് മികവാണ് ഇന്ത്യയ്ക്കു കരുത്തായത്.

71 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 85 റൺസെടുത്തു പുറത്തായി. 43 പന്തുകളിൽനിന്ന് താരം അർധസെഞ്ചുറി തികച്ചു. രണ്ട് സിക്‌സും പത്ത് ഫോറുകളും അടങ്ങിയതാണു താരത്തിന്റെ ഇന്നിങ്‌സ്. രാഹുൽ 79 പന്തുകൾ നേരിട്ട് 55 റൺസെടുത്തു. ഓപ്പണർ ശിഖർ ധവാൻ (38 പന്തിൽ 29), വിരാട് കോലി (പൂജ്യം), ശ്രേയസ് അയ്യർ (14 പന്തിൽ 11), വെങ്കടേഷ് അയ്യർ (33 പന്തിൽ 22) എന്നിങ്ങനെയാണു പുറത്തായ മറ്റു താരങ്ങളുടെ പ്രകടനങ്ങൾ. ഷാർദൂൽ ഠാക്കൂർ 38 പന്തിൽ 40 റൺസും ആർ. അശ്വിൻ 24 പന്തിൽ 25 റൺസുമെടുത്തു പുറത്താകാതെ നിന്നു.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് വേണ്ടി ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ശിഖർ ധവാനും കെ.എൽ.രാഹുലും ചേർന്ന് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും 63 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. എന്നാൽ 38 പന്തുകളിൽ നിന്ന് 29 റൺസെടുത്ത ധവാനെ മടക്കി എയ്ഡൻ മാർക്രം ഇന്ത്യയ്ക്ക് തിരിച്ചടി നൽകി. മാർക്രത്തിന്റെ പന്തിൽ സിസാൻഡ മഗാലയ്ക്ക് ക്യാച്ച് സമ്മാനിച്ച് ധവാൻ മടങ്ങി.

ധവാന് പകരം ക്രീസിലെത്തിയ വിരാട് കോലി പെട്ടെന്ന് മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. വൺഡൗണായി ഇറങ്ങിയ കോലി അഞ്ചു പന്തുകൾ മാത്രം നേരിട്ടു പുറത്തായി. സ്പിന്നർ കേശവ് മഹാരാജിന്റെ പന്തിൽ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ തെംബ ബാവുമ ക്യാചെടുത്താണു കോലിയെ പുറത്താക്കിയത്. ഇതോടെ ഇന്ത്യ 64 ന് രണ്ട് എന്ന സ്‌കോറിലേക്ക് വീണു.

ആദ്യ മത്സരത്തിൽ കോലി അർധസഞ്ചുറി (51) നേടിയിരുന്നു. രാഹുൽ ഋഷഭ് പന്ത് സഖ്യം ഇന്ത്യൻ സ്‌കോർ 100 കടത്തി. അർധസെഞ്ചുറി തികച്ചതിനു പിന്നാലെ സിസാൻഡ മഗല രാഹുലിനെ പുറത്താക്കി. സ്‌കോർ 183 ൽ നിൽക്കെ ബൗണ്ടറിക്കു ശ്രമിച്ച ഋഷഭ് പന്ത് എയ്ഡൻ മർക്രാമിന് ക്യാച്ച് നൽകി മടങ്ങി. ശ്രേയസ് അയ്യർക്കു മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.

11 റൺസ് മാത്രമെടുത്ത ശ്രേയസിനെ ഷംസി വിക്കറ്റിന് മുന്നിൽ കുടുക്കിയപ്പോൾ 22 റൺസെടുത്ത വെങ്കടേഷ് അയ്യരെ ഫെലുക്വായോയുടെ പന്തിൽ മിന്നൽ സ്റ്റംപിങ്ങിലൂടെ ഡി കോക്ക് പുറത്താക്കി. ഇതോടെ ഇന്ത്യ 239 ന് ആറ് എന്ന സ്‌കോറിലേക്ക് വീണു. പിന്നീട് ക്രീസിലൊന്നിച്ച ശാർദൂൽ ഠാക്കൂറും രവിചന്ദ്ര അശ്വിനും ചേർന്നാണ് ടീം സ്‌കോർ 280 കടത്തിയത്. ശാർദൂൽ തുടർച്ചായ രണ്ടാം മത്സരത്തിലും ബാറ്റിങ് മികവ് പുലർത്തി. ശാർദൂൽ 38 പന്തുകളിൽ നിന്ന് 40 റൺസെടുത്തും അശ്വിൻ 25 റൺസ് നേടിയും പുറത്താവാതെ നിന്നു.

അവസാന ഓവറുകളിൽ ഷാർദൂൽ ഠാക്കൂറും ആർ. അശ്വിനും സമയോചിതമായ ബാറ്റിങ് പ്രകടനമാണു പുറത്തെടുത്തെടുത്തത്. ഇതോടെ ഇന്ത്യൻ സ്‌കോർ 280 പിന്നിട്ടു. ആദ്യ ഏകദിനത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയാണ് ടീം ഇന്ത്യ രണ്ടാം പോരാട്ടത്തിനിറങ്ങുന്നത്. അതേസമയം ദക്ഷിണാഫ്രിക്കൻ ടീമിൽ ഒരു മാറ്റമുണ്ട്. മാർകോ ജാൻസനു പകരം സിസാൻഡ മഗല ഇന്ന് കളിക്കുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP