Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോഹ്ലിക്ക് ടീമിലെ സ്ഥാനം നിലനിർത്തിയത് ജെയ്ഷയുടെ ഇടപെടൽ; കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെടാനിരുന്ന ഗാംഗൂലിയെ വിലക്കിയത് ബിസിസിഐ സെക്രട്ടറി; നീക്കം ദക്ഷിണാഫ്രിക്കൻ പര്യടനത്തെ ബാധിക്കാതിരിക്കാൻ; കോഹ്ലി ബിസിസിഐ പോരിലെ കുടുതൽ വിവരങ്ങൾ പുറത്ത്

കോഹ്ലിക്ക് ടീമിലെ സ്ഥാനം നിലനിർത്തിയത് ജെയ്ഷയുടെ ഇടപെടൽ; കാരണം കാണിക്കൽ നോട്ടീസ് ആവശ്യപ്പെടാനിരുന്ന ഗാംഗൂലിയെ വിലക്കിയത് ബിസിസിഐ സെക്രട്ടറി; നീക്കം ദക്ഷിണാഫ്രിക്കൻ പര്യടനത്തെ ബാധിക്കാതിരിക്കാൻ;  കോഹ്ലി ബിസിസിഐ പോരിലെ കുടുതൽ വിവരങ്ങൾ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനവും രാജിവെച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് വിരാട് കോഹ്ലി.സഹതാരങ്ങളും മുതിർന്ന താരങ്ങളും കിങ്ങ് കോഹ്ലിയുടെ തീരുമാനത്തോട് വൈകാരികമായി പ്രതികരിച്ചപ്പോൾ ബോർഡ് നേതൃത്വം ഒരു സാധാരണ വിഷയമായി മാത്രമാണ് കോഹ്ലിയുടെ തീരുമാനത്തെ പരിഗണിച്ചത്.

അദ്ദേഹത്തിന്റെത് വ്യക്തിപരമായ തീരുമാനമെന്നാണ് ഗാംഗൂലി വിഷയത്തിൽ പ്രതികരിച്ചത്. ജെയ്ഷയാകട്ടെ അദ്ദേഹത്തിന് ഇനി സമ്മർദ്ദങ്ങളില്ലാതെ കളിക്കാൻ കഴിയട്ടെ എന്നും ആശംസിച്ചു.എന്നാൽ ടീമിലെ കോഹ്ലിയുടെ സ്ഥാനത്തെപ്പോലും ചോദ്യം ചെയ്യാനുതകുന്ന വിധത്തിൽ കാര്യങ്ങൾ വഷളായിരുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി കോഹ്ലി നടത്തിയ മാധ്യമ സമ്മേളനമാണ് കാര്യങ്ങൾ കൂടുതൽ വഷളാക്കിയത്.

ഇതിന് പിന്നാലെ കോഹ്ലിക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ഗാംഗൂലി തീരുമാനിച്ചിരുന്നതായാണ് വിവരം.എന്നാൽ പ്രസിഡന്റ് ജയ്ഷയുടെ ഇടപെടലാണ് താരത്തിന് തുണയായതെന്നും പറയുന്നു.നോട്ടിസ് നൽകുകയും മറുപടി കൃത്യമല്ലെങ്കിൽ കോഹ്ലിക്കെതിരെ അച്ചടക്ക നടപടിക്ക് വരെ സാധ്യതയുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ഡിസംബറിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിന് മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിൽ കോലി, താനും ബോർഡും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ കുറിച്ച് തുറന്നടിച്ചിരുന്നു. ട്വന്റി 20 ക്യാപ്റ്റൻസി ഒഴിയാനുള്ള തന്റെ തീരുമാനത്തെ കുറിച്ചും അപ്രതീക്ഷിതമായി തന്നെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് നീക്കിയതിനെ കുറിച്ചുമെല്ലാം കോലി വാർത്താസമ്മേളനത്തിനിടെ തുറന്നടിച്ചിരുന്നു.

അന്ന് കോലി നടത്തിയ ആരോപണങ്ങളിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഗാംഗുലി, താരത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാനൊരുങ്ങിയതെന്ന് ഇന്ത്യാ ടുഡെ റിപ്പോർട്ട് ചെയ്തു. എന്നാൽ സെക്രട്ടറി ജയ് ഷാ ഇടപെട്ട് ഗാംഗുലിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിയ ശേഷം ഈ നീക്കം തടയുകയായിരുന്നു.

ബോർഡിന്റെ നീക്കം ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ടീമിനെ മോശമായി ബാധിക്കാതിരിക്കാനാണ് ജയ് ഷാ ഈ വിഷയത്തിൽ ഇടപെട്ടത്.ചീഫ് സെലക്ടറും മറ്റു സെലക്ഷൻ കമ്മിറ്റി അംഗങ്ങളും ചേർന്ന് രോഹിത് ശർമയെ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്ത ശേഷമാണ് അക്കാര്യം തന്നെ അറിയിച്ചതെന്നും അതിന് മുമ്പ് താനുമായി ചർച്ച പോലും നടത്തിയില്ലെന്നുമായിരുന്നു കോലി ഡിസംബറിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

ടെസ്റ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പ് മാത്രമാണ് ചീഫ് സെലക്ടർ തന്നെ വിളിച്ചത്. ടെസ്റ്റ് ടീമുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിച്ചു. അതിനുശേഷം ഫോൺ കോൾ അവസാനിക്കുന്നതിന് തൊട്ടു മുമ്പ് ഇനി ഏകദിന ടീമിന്റെ ക്യാപ്റ്റൻ താൻ ആയിരിക്കില്ല എന്ന് പറഞ്ഞു. അഞ്ച് സെലക്ടർമാരും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും ചീഫ് സെലക്ടർ അറിയിച്ചു.

താനും രോഹിതും തമ്മിൽ പ്രശ്‌നങ്ങളൊന്നുമില്ല. കഴിഞ്ഞ രണ്ടു വർഷമായി ഇക്കാര്യം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഇനിയും വയ്യ. ടീമിനെ തളർത്തുന്ന ഒരു പ്രവൃത്തിയും തന്റെ ഭാഗത്തു നിന്നുണ്ടാകില്ലെന്നും കോലി പറഞ്ഞിരുന്നു.

ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ചപ്പോൾ തന്നോട് ആരും സ്ഥാനമൊഴിയരുതെന്ന് ആവശ്യപ്പെട്ടില്ലെന്നും വാർത്താ സമ്മേളനത്തിനിടെ കോലി വ്യക്തമാക്കിയിരുന്നു. കോലിയുടെ ഈ പ്രസ്താവന ഈ വിഷയവുമായി ബന്ധപ്പെട്ട് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ വാക്കുകളെ തള്ളുന്നതായിരുന്നു.

കോലിയോട് ട്വന്റി 20 ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തു നിന്ന് മാറരുതെന്ന് തങ്ങൾ അഭ്യർത്ഥിച്ചുവെന്നും താരം അത് കേട്ടില്ലെന്നുമായിരുന്നു ഗാംഗുലി അതിന് മുമ്പ് പറഞ്ഞിരുന്നത്.ഇതിനു പിന്നാലെ ദക്ഷിണാഫ്രിക്കൻ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം കോലി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും ഒഴിഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP