Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്തുചുരണ്ടൽ വിവാദത്തിൽ സ്മിത്തിനും വാർണർക്കും ഒരു വർഷം വിലക്ക്; 2019 ലോകകപ്പും ആഷസ് പരമ്പരയും താരങ്ങൾക്ക് നഷ്ടമാകും; ബാൻക്രോഫ്റ്റിന് 9 മാസത്തെ വിലക്ക്; താരങ്ങൾക്ക് ഈ വർഷത്തെ ഐ പി എല്ലും കളിക്കാനാവില്ല; ടീമിന് ശുദ്ധീകരിക്കാനൊരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ

പന്തുചുരണ്ടൽ വിവാദത്തിൽ സ്മിത്തിനും വാർണർക്കും ഒരു വർഷം വിലക്ക്; 2019 ലോകകപ്പും ആഷസ് പരമ്പരയും താരങ്ങൾക്ക് നഷ്ടമാകും; ബാൻക്രോഫ്റ്റിന് 9 മാസത്തെ വിലക്ക്; താരങ്ങൾക്ക് ഈ വർഷത്തെ ഐ പി എല്ലും കളിക്കാനാവില്ല; ടീമിന് ശുദ്ധീകരിക്കാനൊരുങ്ങി ക്രിക്കറ്റ് ഓസ്‌ട്രേലിയ

മെൽബൺ: പന്ത് ചുരണ്ടൽ വിവാദത്തിന്റെ പേരിൽ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തി. ക്രിക്കറ്റ് ഓസ്ട്രിലേയയാണ് ഇരുവരെയും വിലക്കിയത്. ഇതോടെ ഇരുവരുടെയും കരിയറും ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്. ഇതോടെ ഇരു താരങ്ങൾക്കും 2019 ൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റും ആഷസ് പരമ്പരയും നഷ്ടമാകും. ഇനി ഓസ്‌ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനാവാൻ സ്മിത്തിന് ഇനിയൊരിക്കലും സാധിക്കില്ല.

ഓസ്ട്രേലിയൻ ക്രിക്കറ്റിനും രാജ്യത്തിന് കനത്ത നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇരുവർക്കുമെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി ക്രിക്കറ്റ് ഓസ്ട്രേലിയയോടു നേരിട്ട് ആവശ്യപ്പെട്ടിരുന്നു. പെരുമാറ്റച്ചട്ടങ്ങളിലെ ഗുരുതര ലംഘനമാണ് താരങ്ങൾ നടത്തിയിട്ടുള്ളത്. ക്രിക്കറ്റിൽ നിന്നുള്ള ആജീവനാന്ത വിലക്കാണ് ഇത്തരം ലംഘനങ്ങൾക്ക് ഓസീസ് ക്രിക്കറ്റ് നിയമത്തിലുള്ളത്. എന്നാൽ അത് ഒഴിവാക്കിയാണ് താരങ്ങൾക്ക് ഓരോ വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. താരങ്ങൾക്ക് ഇതിനെതിരെ അപ്പീൽ പോവീൻ ഏഴ് ദിവസത്തെ സമയമുണ്ട്. ഈ വർഷം ഇനി ഐ പി എൽ കളിക്കാൻ ഇരുവർക്കും സാധിക്കില്ല.

കുറച്ച് മുമ്പ് ഡേവിഡ് വാർണർ സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചിരുന്നു. അടുത്തിടെ ഉണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡേവിഡ് വാർണർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചതായി ടീമിന്റെ സിഇഒ കെ.ഷൺമുഖമായിരുന്നു മാധ്യമങ്ങളെ അറിയിച്ചത്. പന്ത് ചുരണ്ടൽ വിവാദത്തിൽ പെട്ട് ഐ പി എൽ ക്യാപറ്റൻ സ്ഥാനം രാജി വെക്കുന്ന രണ്ടാമത്തെ ഓസ്ട്രേലിയൻ താരമാണ് ഡേവിഡ് വാർണർ.

ഓസ്‌ട്രേലിയൻ സർക്കാരും മാധ്യമങ്ങളും എല്ലാം താരങ്ങൾക്കെതിരെ തിരിഞ്ഞതോടെയാണ് ഓസ്ട്രേലിയൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ഡേവിഡ് വാർണറും തന്റെ ക്യാപ്റ്റൻ സ്ഥാനം രാജി വെച്ചത്. ഇതോടെ പുതിയൊരു ക്യാപ്റ്റനെ തേടേണ്ട സ്ഥിതിയിലാണ് സൺ റൈസേഴ്സ്. ഇന്ത്യൻ ഓപ്പണർ ശിഖർ ധവാനാണ് ക്യാപ്റ്റൻ ആകാൻ കൂടുതൽ സാധ്യതയുള്ള താരം. ഉടൻ തന്നെ ക്യാപ്റ്റനെ സൺറൈസേഴ്സ് പ്രഖ്യാപിക്കും എന്നാണ് സൂചന.

കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് നായക സ്ഥാനം ഓസ്ട്രേലിയയുടെ നായകനായിരുന്ന സ്റ്റീവൻ സ്മിത്ത് രാജി വെച്ചിരുന്നു. ഓസ്ട്രേലിയൻ നായക സ്ഥാനം രാജി വെച്ചതിന് പുറമെയാണ് സ്മിത്ത് രാജസ്ഥാന്റെ നായക സ്ഥാനത്തിൽ നിന്നും ഒഴിഞ്ഞത്. അതേ സമയം വിവാദത്തിൽ അകപ്പെട്ട മൂന്ന് താരങ്ങളേയും ദക്ഷിണാഫ്രിക്കയിൽ നിന്ന് നാട്ടിലേക്ക് തിരിച്ചയച്ചു. ഇവർക്ക് പകരക്കാരായി ഗ്ലെൻ മാക്‌സ് വെൽ, മാത്യൂ റെൻഷാ, ജോ ബേൺസ് എന്നിവരാണ് ടീമിനൊപ്പം ചേരുന്നത്.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ ചീഫ് എക്‌സിക്യൂട്ടീവ് ജെയിംസ് സതർലൻഡാണ് ഇക്കാര്യം അറിയിച്ചത്. ക്രിക്കറ്റ് ഓസ്‌ട്രേലിയ നടത്തിയ പ്രഥമ അന്വേഷണത്തിൽ സ്മിത്ത്, വാർണർ, ബാങ്ക്രോഫ്റ്റ് എന്നിവരെ മാത്രമാണ് കുറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. ഇതിൽ പരിശീലകൻ ഡാരൻ ലേമാനോ, സപ്പോർട്ട് സ്റ്റാഫിലുള്ളവർക്കോ ഈ കാര്യത്തെക്കുറിച്ച് നേരത്തെ അറിവില്ലായിരുന്നു. അതിനാൽ തന്നെ ടീമിന് ലോക കപ്പ് നേടിക്കൊടുത്ത ലേമാനെ പരിശീലക സ്ഥാനത്ത് നിന്നും പറഞ്ഞ് വിടില്ല.

അഞ്ചുവർഷമായി ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പരിശീലകനായ ലേമാൻ 2013ലാണ് ആസ്‌ട്രേലിയയുടെ പരിശീലകനായി ചുമതലയേറ്റത്. ദക്ഷിണാഫ്രിക്കൻ മുൻ താരം മിക്കി ആർതർ ആയിരുന്നു അതുവരെ ടീമിന്റെ പരിശീലകൻ. വിദേശ കോച്ചിനെ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ലേമാന്റെ നിയമനം

കാമറൂൺ ബാൻക്രോഫ്റ്റ് സാൻഡ്‌പേപ്പർ ഉപയോഗിച്ച് പന്ത് ചുരണ്ടുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് പ്രശ്ങ്ങൾ ആരംഭിച്ചത്. കാമറൂൺ ബാൻക്രോഫ്റ്റ് നടത്തി 'ചുരണ്ടൽ' നേരത്തെ നിശ്ചയിച്ചതാണെന്നും. ടീമിലെ നേതൃനിരയിലെ താരങ്ങൾക്ക് ഇത് അറിയാമായിരുന്നെന്നും സ്റ്റീവ് സ്മിത്ത് പിന്നീട് തുറന്ന് സമ്മതിച്ചിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP