Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുരളി വിജയ് എന്റെ ഭാര്യയെ പോലെ; നല്ല സുഹൃത്തായ മുരളിക്കൊപ്പം സമയം ചെലവിടാനായി കാത്തിരിക്കുന്നു: മുരളി വിജയുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവച്ച് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ ശിഖർ ധവാൻ

മുരളി വിജയ് എന്റെ ഭാര്യയെ പോലെ; നല്ല സുഹൃത്തായ മുരളിക്കൊപ്പം സമയം ചെലവിടാനായി കാത്തിരിക്കുന്നു: മുരളി വിജയുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവച്ച് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണർ ശിഖർ ധവാൻ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്രില വൈടിക്കെട്ട് ഓപ്പണർമാരാണ് ശിഖർ ധവാനും മുരളി വിജയും. രണ്ട് പേരും ഒരുമിച്ച് ഇറങ്ങി കളം നിറഞ്ഞാടുന്നത് ക്രിക്കറ്റ് പ്രേമികളുടെ മനസ്സിൽ നിന്ന് പെട്ടന്നൊന്നും മായില്ല. ശിഖർ ധവാൻ ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റ മൽസരത്തിൽ 289 റൺസിന്റെ കൂട്ടുകെട്ടാണ് മുരളി വിജയ്‌ക്കൊപ്പം ഉണ്ടാക്കിയത്. ആ ആവേശത്തിന്റെ ഫോർമുല ഇരുവരും ഇന്നും തുടരുന്നുമുണ്ട്. അതുകൊണ്ിിട് തന്നെ മുരളി വിജയ്‌നെ കുറിച്ച് ചോദിച്ചാൽ ശിഖർ ധവാൻ വാചലനാവുകയും ചെയ്യും.

മുരളി വിജയുമൊത്തുള്ള ക്രിക്കറ്റ് അനുഭവങ്ങൾ പങ്കുവച്ച് എത്തിയിരിക്കുകയാണ് ശിഖർ ധവാൻ. രവിചന്ദ്രൻ അശ്വിനുമായുള്ള ഇൻസ്റ്റഗ്രാം ലൈവിനിടെയാണ് ധവാൻ മുരളിക്കൊപ്പമുള്ള അനുഭവങ്ങൾ പങ്കുവച്ചത്. മുരളി വിജയ്‌ക്കൊപ്പം ഇന്നിങ്‌സ് ഓപ്പൺ ചെയ്യുന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹത്തോടൊപ്പം തമാശകൾ പറയാൻ കാത്തിരിക്കുകയാണെന്നും ധവാൻ പറഞ്ഞു. നല്ല സുഹൃത്താണ് മുരളി. അതുകൊണ്ട് തന്നെ മുരളിക്കൊപ്പം സമയം ചെലവിടാനായി കാത്തിരിക്കുകയാണെന്നും ശിഖർ ധവാൻ പറയുന്നു.

റൺസ് ഓടിയെടുക്കുന്നതിനെച്ചൊല്ലി മുരളി വിജയുമായി തർക്കങ്ങൾ ഉണ്ടാകാറുണ്ടെന്നും എന്നാൽ അതു പെട്ടെന്നു തന്നെ ശരിയാകാറുണ്ട്. എന്റെ ഭാര്യയെപ്പോലെയാണ് മുരളി വിജയെന്ന് അദ്ദേഹത്തോടു പറഞ്ഞിട്ടുണ്ട്. ഒരു പ്രശ്‌നമുണ്ടെങ്കിൽ തന്നെ അതു പെട്ടെന്നു മാറും. മുരളി വിജയെ മനസിലാക്കാൻ ഏറെ ബുദ്ധിമുട്ടാണ്. ക്ഷമയോടെ ഇരുന്നാൽ മാത്രമേ അതു സാധിക്കൂവെന്നും ധവാൻ പറഞ്ഞു. പലപ്പോഴും അദ്ദേഹം പറയുന്ന കാര്യങ്ങൾ മനസ്സിലാവില്ല. ഒന്നു രണ്ട് വർഷം കഴിഞ്ഞ് ആ സംഭവം ഓർത്താൽ അതിന്റെ അർത്ഥം എന്തായിരുന്നെന്ന് മനസ്സിലാകും.

മുരളി വിജയുടെ ഗ്രൗണ്ടിലെയും പുറത്തെയും സ്വഭാവം ആകർഷകമാണ്. എനിക്ക് അദ്ദേഹത്തെ വളരെ അടുത്ത് അറിയാം. മുരളി വിജയ്‌ക്കൊപ്പം ബാറ്റിങ് ഓപ്പൺ ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. ഞങ്ങൾ ഇരുവരും ഒരുമിച്ചു നന്നായി ബാറ്റു ചെയ്യുന്നു. ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. അദ്ദേഹത്തോടൊപ്പം സമയം ചെലവിടാനാണു കാത്തിരിക്കുന്നത്. 24 ടെസ്റ്റുകളിലാണ് ഇരുവരും ഇന്ത്യക്കായി ഇന്നിങ്‌സ് ഓപ്പൺ ചെയ്തിട്ടുള്ളത്.

ക്രിക്കറ്റിൽനിന്നു വിരമിച്ചു കഴിഞ്ഞാൽ ഹിന്ദിയിൽ കമന്ററി പറയുന്നതിന് ആത്മവിശ്വാസമുണ്ടെന്നും ധവാൻ പറഞ്ഞു. വിരമിക്കലിനു ശേഷം പല കാര്യങ്ങളും ഉണ്ട്. ഒരു മോട്ടിവേഷണൽ സ്പീക്കർ ആകണമെന്ന് ആഗ്രഹമുണ്ട്. ഓടക്കുഴൽ പഠനം കൂടുതൽ കാര്യമായി എടുക്കാൻ ആലോചിക്കുന്നു. അഞ്ച് വർഷത്തോളമായി ഓടക്കുഴൽ വായന പഠിക്കുന്നു. അതു വളരെ മികച്ചൊരു അനുഭവമാണ്. റോഡിൽ ആരെങ്കിലും ഓടക്കുഴൽ വായിച്ചാൽ പോലും അതു കേൾക്കാറുണ്ട്. അങ്ങനെ എനിക്കും പഠിക്കണമെന്നു തോന്നി.

ഓൺലൈൻ ക്ലാസുകളിൽ പങ്കെടുത്തു. ഒരു ക്രിക്കറ്റ് താരമെന്ന നിലയിൽ സമയമില്ലെന്ന് നമ്മൾ പറയും. എന്നാൽ ഫ്രീ സമയം കണ്ടെത്തണം. എല്ലാവർക്കും എന്തെങ്കിലും ഹോബി ഉണ്ടാകും. അതു നമ്മുടെ മനസ്സിനെ ശാന്തമാക്കണം. അതാണു പ്രധാനം ധവാൻ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP