Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202029Thursday

'അടുത്ത ധോനിയൊന്നുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ 'ദി' സഞ്ജു സാംസൺ'; സഞ്ജു അടുത്ത ധോണിയാകും എന്നു പറഞ്ഞ തരൂരിനെ കൊട്ടി ഗൗതം ഗംഭീറിന്റെ ട്വീറ്റ്

'അടുത്ത ധോനിയൊന്നുമല്ല, ഇന്ത്യൻ ക്രിക്കറ്റിലെ 'ദി' സഞ്ജു സാംസൺ'; സഞ്ജു അടുത്ത ധോണിയാകും എന്നു പറഞ്ഞ തരൂരിനെ കൊട്ടി ഗൗതം ഗംഭീറിന്റെ ട്വീറ്റ്

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെ ഇന്നലെ വിജയത്തിലേക്ക് നയിച്ചത് സഞ്ജു സാംസന്റെ ഉജ്ജ്വല പ്രകടനമായിരുന്നു. കിങ്സ് ഇലവൻ പഞ്ചാബിനെതിരായ പോരാട്ടത്തിൽ റൺ ചേസ് ചെയ്ത് ടീം റെക്കോർഡ് വിജയം പിടിച്ചെടുത്തപ്പോൾ 42 പന്തിൽ 85 റൺസുമായി സഞ്ജുവാണ് കളം നിറഞ്ഞത്. തുടർച്ചയായി രണ്ടാം മത്സരത്തിലാണ് താരം ടീമിനായി അർധ സെഞ്ച്വറിയുമായി നിറഞ്ഞാടിയത്.

ഇതോടെ ഇന്നലെ സൈബർ ലോകത്ത് സഞ്ജുവിനെ പുകഴ്‌ത്തികൊണ്ട് നിരവധി പേർ രംഗത്തെത്തുകയുമുണ്ടായി. ഇപ്പോഴിതാ താരത്തെ പുകഴ്‌ത്തിയ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിനെ കൊട്ടി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ബിജെപി നേതാവും എംപിയുമായി ഗൗതം ഗംഭീർ. രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ സഞ്ജുവിനെ അഭിനന്ദിച്ച് തരൂർ ട്വിറ്ററിൽ കുറിപ്പിട്ടിരുന്നു. ഈ കുറിപ്പിനുള്ള മറുപടിയാണ് ഗംഭീർ ട്വിറ്ററിലിട്ട മറ്റൊരു കുറിപ്പിലൂടെ നൽകിയത്.

സഞ്ജുവിന് 14 വയസുള്ളപ്പോൾ, ഇന്ത്യൻ ടീമിലെ അടുത്ത ധോനിയാകും എന്ന് അഭിനന്ദിച്ചിരുന്നു. ആ ദിവസം ഇതാ ഇപ്പോൾ എത്തിയിരിക്കുന്നു. രണ്ട് ഉജ്ജ്വലമായ ഇന്നിങ്സുകളിലൂടെ സഞ്ജു തന്റെ ലോകോത്തര നിലവാരം പ്രകടിപ്പിച്ചതായും തരൂർ കുറിച്ചു.

എന്നാൽ തരൂരിന്റെ ധോനിയുമായുള്ള ചേർത്തു നിർത്തലിനെ ഗംഭീർ ചോദ്യം ചെയ്തു. സഞ്ജു സാംസനെ അടുത്ത ആരുമായി താരതമ്യം ചെയ്യേണ്ടതില്ല. അവൻ ഇന്ത്യൻ ക്രിക്കറ്റിലെ ദി സഞ്ജു സാംസണാണ് എന്നായിരുന്നു ഗംഭീറിന്റെ മറുപടി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP