Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202121Wednesday

ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു; ശശാങ്ക് മനോഹർ സ്ഥാനം ഒഴിഞ്ഞത് തുടർച്ചയായ രണ്ട് ടേം പൂർത്തിയാക്കിയ ശേഷം: ഇമ്രാൻ ഖ്വാജ ഇടക്കാല ചെയർമാൻ

ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു; ശശാങ്ക് മനോഹർ സ്ഥാനം ഒഴിഞ്ഞത് തുടർച്ചയായ രണ്ട് ടേം പൂർത്തിയാക്കിയ ശേഷം: ഇമ്രാൻ ഖ്വാജ ഇടക്കാല ചെയർമാൻ

സ്വന്തം ലേഖകൻ

ദുബായ്: ശശാങ്ക് മനോഹർ ഐസിസി ചെയർമാൻ സ്ഥാനം ഒഴിഞ്ഞു. തുടർച്ചയായ രണ്ട് ടേം പൂർത്തിയാക്കിയ ശേഷമാണ് ഐസിസിയുടെ ആദ്യ സ്വതന്ത്ര ചെയർമാനായ ശശാങ്ക് മനോഹർ സ്ഥാനം ഒഴിഞ്ഞത്. പുതിയ ചെയർമാനെ തിരഞ്ഞെടുക്കുന്നത് വരെ ഡെപ്യൂട്ടി ചെയർമാനായ ഇമ്രാൻ ഖ്വാജ ഇടക്കാല ചെയർമാനാകും. ഐസിസി ചെയർമാൻ എന്ന നിലയിൽ ശശാങ്ക് മനോഹർ കായിക മേഖലയ്ക്കായി ചെയ്ത സേവനങ്ങൾക്കും അദ്ദേഹത്തിന്റെ നേതൃപാഠവത്തിനും നന്ദി അറിയിക്കുന്നതായി ഐസിസി ചീഫ് എക്സിക്യൂട്ടീവ് മനു സ്വാഹ്നി വ്യക്തമാക്കി.

2015 നവംബറിലാണ് ഐസിസി ചെയർമാനായി ഇന്ത്യക്കാരനായ ശശാങ്ക് മനോഹർ ചുമതലയേറ്റത്. നേരത്തെ രണ്ട് തവണ ബിസിസിഐ പ്രസിഡന്റായും (20082011, 2015 ഒക്ടോബർ-2016 മെയ്‌) ശശാങ്ക് മനോഹർ പ്രവർത്തിച്ചിട്ടുണ്ട്.

പുതിയ ചെയർമാനെ തിരഞ്ഞെടുക്കാനുള്ള നടപടികൾ അടുത്ത ആഴ്ചയോടെ ഐസിസി ബോർഡ് അംഗീകരിക്കുമെന്നാണ് സൂചന. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ കോളിൻ ഗ്രേവ്സ്, മുൻ ഇന്ത്യൻ താരവും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി എന്നിവരുടെ പേരുകളാണ് പ്രധാനമായും ചെയർമാൻ സ്ഥാനത്തേക്ക് ഉയർന്ന് കേൾക്കുന്നത്.

അതേസമയം ബിസിസിഐ പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കാര്യത്തിൽ സുപ്രിംകോടതി വിധി കാത്തിരിക്കുന്നതിനാൽ ഗാംഗുലി മത്സരിക്കുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP