Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202116Saturday

ഇതെന്തൊരു ഹെൽമെറ്റ്; സുരക്ഷയില്ലാത്ത ഡിസൈൻ; മുഖാവരണം എവിടെ; ക്രിക്കറ്റ് ലോകത്ത് ചർച്ചയായി അഫ്രീദിയുടെ ഹെൽമറ്റ്; ചർച്ചകൾ ഇങ്ങനെ

ഇതെന്തൊരു ഹെൽമെറ്റ്; സുരക്ഷയില്ലാത്ത ഡിസൈൻ; മുഖാവരണം എവിടെ; ക്രിക്കറ്റ് ലോകത്ത് ചർച്ചയായി അഫ്രീദിയുടെ ഹെൽമറ്റ്; ചർച്ചകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കറാച്ചി: മുൾട്ടാൻ സുൽത്താൻസ് താരമായ മുഹമ്മദ് അഫ്രീദി, കറാച്ചി കിങ്‌സിനെതിരായ പ്ലേഓഫ് പോരാട്ടത്തിൽ ധരിച്ച ഹെൽമെറ്റാണ് വിമർശനവും ഏറ്റുവാങ്ങുന്നത്. ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കവർന്ന് പാക്കിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ പുതിയ ഹെൽമറ്റ് ചർച്ചയാകാൻ ഒരു കാരണമുണ്ട്. കഴിഞ്ഞ ദിവസം പുനഃരാരംഭിച്ച പാക്കിസ്ഥാൻ സൂപ്പർ ലീഗിലെ (പിഎസ്എൽ) പ്ലേഓഫ് പോരാട്ടത്തിനിടെയാണ് അഫ്രീദിയുടെ പുതിയ ഹെൽമറ്റ് ആരാധകരുടെ ശ്രദ്ധ കവർന്നത്.

മത്സരത്തിൽ ഏഴാമനായാണ് അഫ്രീദി ബാറ്റിങ്ങിനെത്തിയത്. കറാച്ചി നാഷനൽ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ശ്രദ്ധയോടെ കളിച്ചുതുടങ്ങിയ അഫ്രീദി, ഇടയ്ക്ക് സിക്‌സർ നേടി തൊട്ടടുത്ത പന്തിൽത്തന്നെ പുറത്തായി. 12 പന്തിൽ 12 റൺസെടുത്ത അഫ്രീദിയെ പേസ് ബോളർ അർഷാദ് ഇക്‌ബാലാണ് പുറത്താക്കിയത്. ഇതിനിടെയാണ് അഫ്രീദിയുടെ 'അസാധാരണ' ഹെൽമറ്റ് ശ്രദ്ധ നേടിയത്.

സാധാരണ ഹെൽമറ്റുകളിൽനിന്ന് വ്യത്യസ്തമായി തീർത്തും അപകടകരമായ ഡിസൈനാണ് ഹെൽമറ്റിന്റേത്. മുഖം സംരക്ഷിക്കുന്നതിനായി ഹെൽമറ്റിന്റെ മുൻപിൽ ഘടിപ്പിച്ചിരിക്കുന്ന ഗ്രില്ലുകളിൽ മുകളിലെ കമ്പി എടുത്തു മാറ്റിയ നിലയിലാണ് അഫ്രീദി ധരിച്ചിരുന്ന ഹെൽമറ്റ്. ബാറ്റിൽ കൊള്ളാതെ വരുന്ന പന്ത് മുഖത്തിടിക്കാനുള്ള സാധ്യത വളരെയധികമായതിനാൽ അപകടകരമെന്ന് തന്നെ പറയാം.

മത്സരത്തിൽ ഭാഗ്യവശാൽ അപകടമൊന്നും സംഭവിച്ചില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ ആരാധകരും കമന്ററി ബോക്‌സിൽ വിദഗ്ധരും ഇത്തരം ഹെൽമറ്റിന്റെ അപകടസാധ്യത ചൂണ്ടിക്കാട്ടി. ഓസ്‌ട്രേലിയൻ താരം ഫിൽ ഹ്യൂഗ്‌സ് പന്തുകൊണ്ട് മരണത്തിനു കീഴടങ്ങിയതിനുശേഷം ഹെൽമറ്റുകളുടെ കാര്യത്തിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) കടുത്ത ജാഗ്രതയാണ് പുലർത്തുന്നത്. ഐപിഎലിനിടെ സൺറൈസേഴ്‌സ് ഹൈദരാബാദ് താരം വിജയ് ശങ്കറിന് ഏറു കിട്ടിയതിനു പിന്നാലെ, എല്ലാ താരങ്ങൾക്കും ഹെൽമറ്റ് നിർബന്ധമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറും മുന്നറിയിപ്പു നൽകിയിരുന്നു

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP