Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇന്ത്യ-പാക്കിസ്ഥാൻ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വിരാട് കോഹ്‌ലിയുമായുള്ള നല്ലബന്ധത്തെ ബാധിച്ചിട്ടില്ല; വിരാട് ഒരു ഉത്തമനായ വ്യക്തിയാണ്; എന്റെ രാജ്യത്ത് ക്രിക്കറ്റിന്റെ അംബാസഡർ ഞാനെന്നിരിക്കെ ഇന്ത്യയിൽ അത് വിരാടാണ്; ഇന്ത്യൻ ആരാധകരുടെ പ്രിയതാരം ഷാഹിദ് ആഫ്രീദിയുടെ വാക്കുകൾ ഇങ്ങനെ

ഇന്ത്യ-പാക്കിസ്ഥാൻ രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ വിരാട് കോഹ്‌ലിയുമായുള്ള നല്ലബന്ധത്തെ ബാധിച്ചിട്ടില്ല; വിരാട് ഒരു ഉത്തമനായ വ്യക്തിയാണ്; എന്റെ രാജ്യത്ത് ക്രിക്കറ്റിന്റെ അംബാസഡർ ഞാനെന്നിരിക്കെ ഇന്ത്യയിൽ അത് വിരാടാണ്; ഇന്ത്യൻ ആരാധകരുടെ പ്രിയതാരം ഷാഹിദ് ആഫ്രീദിയുടെ വാക്കുകൾ ഇങ്ങനെ

സെന്റ് മോറിറ്റസ്: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫാൻസുള്ള ക്രിക്കറ്റ് താരമാണ് ഷാഹിദ് അഫ്രീദി. പാക്കിസ്ഥാനുമായി ഇന്ത്യക്ക് രാഷ്ട്രീയ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും വിരാട് കോഹ്‌ലിയുമായുള്ള നല്ലബന്ധത്തെ ബാധിച്ചിട്ടില്ലെന്ന് അഫ്രീദി പറഞ്ഞു.

വിരാട് ഒരു ഉത്തമനായ വ്യക്തിയാണ്. എന്റെ രാജ്യത്ത് ക്രിക്കറ്റിന്റെ അംബാസഡർ ഞാനെന്നിരിക്കെ ഇന്ത്യയിൽ അത് വിരാടാണ്. ഏറെ ബഹുമാനവും സ്‌നേഹവും കാണിക്കുന്നയാളാണ് അദ്ദേഹം. ഒരു വ്യക്തിയെന്ന നിലയിൽ രണ്ട് രാജ്യത്തുള്ളവർ തമ്മിലുള്ള ബന്ധത്തെ ഏങ്ങനെ മുന്നോട്ട് കൊണ്ടുപോവാം എന്ന് കോഹ്ലിക്ക് മനോഹരമായി അറിയാം. പാക്കിസ്ഥാന് ശേഷം എനിക്ക് ഏറ്റവും കൂടുതൽ സ്‌നേഹം കിട്ടിയത് ഇന്ത്യയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നുമാണ് അഫ്രീദി പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ അംബാസഡറാണ് വിരാട് കോഹ്‌ലി. അതിലുപരി മനുഷ്യത്വപരമായ സമീപനം കൈക്കൊള്ളുന്നയാളാണ്. എപ്പോഴും സംസാരിക്കാറില്ലെങ്കിലും സമയം കിട്ടുമേ്ബാൾ പരസ്പരം മെസേജ് അയക്കാറുണ്ട്.

സ്വിറ്റ്‌സർലൻഡിലെ ആൽപ്‌സ് പർവത നിരകളിൽ നടക്കുന്ന ഐസ് ക്രിക്കറ്റ് ടൂർണമെന്റിനിടയിൽ ഇന്ത്യൻ ആരാധികയോടുള്ള അദ്ധേഹത്തിന്റെ പെരുമാറ്റം വലിയ കയ്യടി നേടിയിരുന്നു. അഫ്രീദിക്കൊപ്പം ഫോട്ടോയെടുക്കാൻ ആ ആരാധികയും തിരക്കുകൂട്ടി. അഫ്രീദി അടുത്തെത്തിയപ്പോൾ ആരാധിക ഫോട്ടോ എടുക്കാനായി അനുവാദം ചോദിക്കുകയും ചെയ്തു. ആരാധികയുടെ ആഗ്രഹം പോലെ അഫ്രീദി ഫോട്ടോയ്ക്ക് പോസ് ചെയ്തു. എന്നാൽ അതിനിടയിലാണ് ആരാധികയുടെ കൈയിലുണ്ടായിരുന്ന ഇന്ത്യൻ പതാക അഫ്രീദി കണ്ടത്. തുടർന്ന് ആരാധികയോട് പതാക നിവർത്തിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യാൻ അഫ്രീദി ആവശ്യപ്പെടുകയായിരുന്നു. താരത്തിന്റെ ഈ കരുതൽ ക്രിക്കറ്റ് പ്രേമികൾ വാനോളം പ്രശംസിക്കുകയാണിപ്പോൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP