Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എനിക്കു രാഷ്ട്രീയത്തിൽ വരണമെങ്കിൽ അതു വളരെ മുൻപേ ആകാമായിരുന്നു; ഇമ്രാൻ ഖാനുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനു വലിയ പ്രാധാന്യം നൽകേണ്ടതില്ല; ജനങ്ങൾ ഇമ്രാൻ ഖാനെ പിന്തുണയ്ക്കണം; പാക്കിസ്ഥാന്റെ പ്രതീക്ഷ അദ്ദേഹത്തിലാണ്; ജനങ്ങളെ സഹായിക്കുന്നത് രാഷ്ട്രീയ മോഹവുമായല്ലെന്ന് ഷാഹിദ് അഫ്രീദി; ഇന്ത്യയേയും മോദിയേയും നിരന്തരം വിമർശിക്കുന്ന മുൻ പാക് ക്രിക്കറ്റ് നായകൻ പ്രതികരിക്കുമ്പോൾ

സ്വന്തം ലേഖകൻ

ഇസ്ലാമാബാദ്: രാഷ്ട്രീയത്തിൽ ഇടപെടാൻ ആലോചനകളൊന്നും ഇല്ലെന്ന് മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി പ്രതികരിച്ചു. നിരവധി രാഷ്ട്രീയ കക്ഷികളിൽനിന്ന് ഓഫറുകൾ ലഭിച്ചിരുന്നതായും അഫ്രീദി അവകാശപ്പെട്ടു.

എനിക്കു രാഷ്ട്രീയത്തിൽ വരണമെങ്കിൽ അതു വളരെ മുൻപേ ആകാമായിരുന്നു. പല പാർട്ടികളും എനിക്ക് ഓഫറുകളുമായി വന്നതാണ്. പാവപ്പെട്ടവരെ സഹായിക്കുക ലക്ഷ്യമിട്ടാണു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് അഫ്രീദി പറയുന്നു. നിരന്തരം ഇന്ത്യയെ കടന്നാക്രമിക്കുന്ന അഫ്രീദിയുടെ മനസ്സ് രാഷ്ട്രീയത്തിനൊപ്പമാണെന്ന ചർച്ച സജീവമായിരുന്നു. ഈ സാഹചര്യത്തിലാണ് അഫ്രീദിയുടെ മനസ്സ് തുറക്കൽ.

ജനങ്ങളെ സഹായിക്കുന്നതിലൂടെ ഇപ്പോൾ തന്നെ രാഷ്ട്രീയക്കാരുടെ ജോലിയാണു ചെയ്യുന്നത്. എല്ലാ രാഷ്ട്രീയ കക്ഷികളും ജനങ്ങളും എന്നെ പിന്തുണയ്ക്കുന്നു. എന്നാൽ എനിക്കു രാഷ്ട്രീയ താൽപര്യങ്ങളൊന്നുമില്ല. ജനങ്ങളെ സഹായിക്കുക മാത്രമാണു ലക്ഷ്യം-അഫ്രീദി ഒരു പാക്കിസ്ഥാൻ മാധ്യമത്തോടു പറഞ്ഞു. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി തന്നെ താരതമ്യപ്പെടുത്തുന്നതിനു വലിയ പ്രാധാന്യം നൽകേണ്ടതില്ലെന്നാണു താരത്തിന്റെ നിലപാട്. ജനങ്ങൾ ഇമ്രാൻ ഖാനെ പിന്തുണയ്ക്കണം. പാക്കിസ്ഥാന്റെ പ്രതീക്ഷ അദ്ദേഹത്തിലാണ്. ദേശ സ്‌നേഹമുള്ള വ്യക്തിയാണ് ഇമ്രാൻ ഖാനെന്നും അഫ്രീദി വ്യക്തമാക്കി.

പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനാണ് ഷാഹിദ് അഫ്രീദി. ക്രിക്കറ്റിൽനിന്നു വിരമിക്കൽ പ്രഖ്യാപിച്ചതു മുതൽ പല തവണ ഇന്ത്യയെയും അവിടത്തെ രാഷ്ട്രീയ നേതാക്കളെയും ഉന്നമിട്ട് അഫ്രീദി വിവാദ പ്രസ്താവനകൾ നടത്തിയിരുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് പാക്ക് അധിനിവേശ കശ്മീർ സന്ദർശനത്തിനിടെ അഫ്രീദി നടത്തിയ പരാമർശങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കശ്മീരിനോടുള്ള ഇന്ത്യയുടെ സമീപനത്തെയുമാണ് അഫ്രീദി പിഒകെയിൽ വിമർശിച്ചത്. ഇതോടെയാണ് അഫ്രീദിയുടെ മനസ്സിൽ രാഷ്ട്രീയ മോഹമുണ്ടെന്ന ചർച്ച സജീവമായത്.

അഫ്രീദിയുടെ വിഡിയോ വൈറലായതോടെ താരത്തിനു മറുപടിയുമായി ഗൗതം ഗംഭീർ, യുവരാജ് സിങ്, ഹർഭജൻ സിങ്, സുരേഷ് റെയ്‌ന എന്നീ താരങ്ങളും രംഗത്തെത്തി. സ്വന്തം ഫൗണ്ടേഷൻ ആരംഭിച്ച് കോവിഡ് കാലത്തും പാക്കിസ്ഥാനിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണ് അഫ്രീദി. അഫ്രീദി ഉടൻ പാക്കിസ്ഥാൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമെന്ന് അഭ്യൂഹങ്ങൾ ഏറെയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ക്രിക്കറ്റ് താരമാണ് അഫ്രീദിയെന്നാണ് വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP