Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

'പ്രിയപ്പെട്ടവനേ നീയെനിക്ക് സഹോദരനെപ്പോലെയായിരുന്നു; രാജ്യം നിന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു'; ഇന്ത്യയുടെ സ്വന്തം യുവിക്ക് ആശംസയുമായി ഗാംഗുലിയെത്തിയപ്പോൾ ഹൃദയം നിറഞ്ഞ നന്ദിക്കൊപ്പം നിങ്ങൾ എനിക്ക് സ്‌പെഷ്യലായിരിക്കുമെന്നും ദാദയ്ക്ക് യുവി വക ട്വീറ്റ്; പ്രിയതാരങ്ങളുടെ സ്‌നേഹ പ്രകടനത്തിനിടെ ട്വീറ്റിന് താഴെ പഴയ ഓർമ്മകൾ പങ്കുവെച്ച് ആരാധകർ

'പ്രിയപ്പെട്ടവനേ നീയെനിക്ക് സഹോദരനെപ്പോലെയായിരുന്നു; രാജ്യം നിന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു'; ഇന്ത്യയുടെ സ്വന്തം യുവിക്ക് ആശംസയുമായി ഗാംഗുലിയെത്തിയപ്പോൾ ഹൃദയം നിറഞ്ഞ നന്ദിക്കൊപ്പം നിങ്ങൾ എനിക്ക് സ്‌പെഷ്യലായിരിക്കുമെന്നും ദാദയ്ക്ക് യുവി വക ട്വീറ്റ്; പ്രിയതാരങ്ങളുടെ സ്‌നേഹ പ്രകടനത്തിനിടെ ട്വീറ്റിന് താഴെ പഴയ ഓർമ്മകൾ പങ്കുവെച്ച് ആരാധകർ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ഏറെ സന്തോഷവും വിഷമവുമുണ്ടാകുന്ന ദിനങ്ങളാണ് കടന്നു പോയത്. ലോകകപ്പ് ക്രിക്കറ്റിൽ ഓസ്‌ട്രേലിയയുപമായുള് മത്സരത്തിൽ വിജയം കൊയ്ത വേളയിൽ തന്നെ ഇന്ത്യൻ ക്രിക്കറ്റിന്റെ രോമാഞ്ചമായിരുന്ന യുവരാജ് സിങ് പടിയിറങ്ങിയത് ആരാധകരെ നിരാശയിലാക്കിയിരുന്നു. സമൂഹ മാധ്യമത്തിലടക്കം പ്രിയപ്പെട്ട യുവിക്ക് ആശംസകൾ ഒഴുകിയെത്തുന്ന വേളയിലാണ് ആശംസയുമായി ഇന്ത്യൻ ക്രിക്കറ്റിന്റെ 'ദാദ' മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി രംഗത്തെത്തിയത്.

യുവിക്കായി സൗരവ് നടത്തിയ ട്വീറ്റ് ആശംസയും പിന്നാലെ യുവി നൽകിയ നന്ദി പ്രകടനവുമാണ് ആരാധകർ നെഞ്ചേറ്റിയിരിക്കുന്നത്. ഇതിനു പിന്നാലെ ഇരുവരും ട്വീറ്റിലൂടെ നടത്തിയ സംഭാഷണങ്ങൾക്ക് താഴെ പഴയ ഓർമ്മകൾ പങ്കുവെക്കുന്ന ചിത്രങ്ങളുമായി ആരാധകരും എത്തി.

യുവിക്കായി ഗാംഗുലിയുടെ ട്വീറ്റ് ഇങ്ങനെ:

'പ്രിയപ്പെട്ട യുവി, എല്ലാ നല്ല കാര്യങ്ങൾക്കും ഒരു അന്ത്യമുണ്ട്. ഇതൊരു മനോഹരമായ സംഗതിയായിരുന്നുവെന്ന് ഞാൻ നിന്നോട് പറയട്ടെ. പ്രിയപ്പെട്ടവനേ, നീയെനിക്ക് എന്റെ സഹോദരനെപ്പോലെയായിരുന്നു. ഇപ്പോൾ (കരിയർ) അവസാനിച്ചപ്പോൾ അതിലേറെ പ്രിയപ്പെട്ടവനായി. ഈ രാജ്യം മുഴുവൻ നിന്നെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു. ഒരുപാട് ഇഷ്ടം. വളരെ മികച്ച കരിയർ'.

ദാദയുടെ ട്വീറ്റ് വന്നതിന് പിന്നാലെ നന്ദിയുമായി യുവിയും രംഗത്തെത്തിയിരുന്നു. 'ഇന്ത്യക്കു വേണ്ടി കളിക്കാനും എന്റെ സ്വപ്നങ്ങളിൽ ജീവിക്കാനും അവസരം നൽകിയതിന് നന്ദി ദാദി. നിങ്ങൾ എപ്പോഴും എനിക്ക് സ്‌പെഷ്യൽ ആയിരിക്കും.'- ഈ വാക്കുകൾ ആരാധകരെ പഴയ ഓർമ്മകളിലേക്ക് കൊണ്ടു പോയതിന് പിന്നാലെ പഴക കാല ഓർമ്മകൾ പങ്കുവെച്ച് ആരാധകർ ട്വീറ്റിന് താഴെ കമന്റുകളുമായെത്തി.

സൗരവ് ഗാംഗുലി ഇന്ത്യൻ ക്യാപ്റ്റനായിരുന്ന വേളയിലാണ് ഇന്ത്യൻ ടീമിൽ യുവരാജിന്റെ അരങ്ങേറ്റം. യുവി പടിയിറങ്ങിയതോടെ 2003 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി കളിച്ച താരങ്ങളിൽ ഒരേയൊരാൾ കൂടിയാണ് ഇനി വിരമിക്കൽ പ്രഖ്യാപനം നടത്താൻ ബാക്കിയുള്ളത്. ഒരു തലമുറയെ ടെലിവിഷനു മുന്നിൽ പിടിച്ചിരുത്തിയ ഒരുപറ്റം കളിക്കാർ ഇനി ഇന്ത്യൻ ജേഴ്‌സിയിലില്ല എന്ന തിരിച്ചറിവാണ് ആരാധകർ പങ്കു വെക്കുന്നത്.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിലൊരാളായ യുവ്രാജ് സിങ് . 2000 മുതൽ 2017 വരെ നീണ്ട 17 വർഷക്കാലം ഇന്ത്യയ്ക്കായി കളിച്ച താരമാണ് യുവി. ഈയിടെ അവസാനിച്ച ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ് താരത്തെ ടീമിലെടുത്തെങ്കിലും വെറും നാലു മത്സരങ്ങളിൽ മാത്രമാണ് കളിപ്പിച്ചത്. ഫോം അലട്ടിയതു കൊണ്ടായിരുന്നു ഇത്. വിരമിക്കൽ സംബന്ധിച്ച തീരുമാനമെടുക്കാൻ യുവി ബി.സി.സിഐയെ സമീപിച്ചതായി നേരത്തെ വാർത്തകളുണ്ടായിരുന്നു. അർഹമായ വിരമിക്കൽ മത്സരത്തിനായിരുന്നു ഇത്.

എന്നാൽ എന്തുകൊണ്ടോ ബിസിസിഐ അതിന് തയ്യാറായില്ല. ഇതോടെ യുവി വിടവാങ്ങി. ഇന്ത്യ ജേതാക്കളായ 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പിലും 2011-ലെ ഏകദിന ലോകകപ്പിലും നിർണായ സാന്നിധ്യമായത് യുവിയായിരുന്നു. ഇന്ത്യയ്ക്കായി 304 ഏകദിനങ്ങൾ കളിച്ച യുവി 8701 റൺസെടുത്തിട്ടുണ്ട്. 40 ടെസ്റ്റുകൾ ഇന്ത്യയ്ക്കായി കളിച്ച താരം 1900 റൺസ് നേടി. 58 ട്വന്റി 20 മത്സരങ്ങളിൽ നിന്ന് 1177 റൺസാണ് സമ്പാദ്യം. ഇത്തരത്തിലൊരു താരമാണ് അർഹിക്കുന്ന വിടവാങ്ങൽ മത്സരമില്ലാതെ വിരമിക്കുന്നത്. ചിലർക്ക് യുവിയോട് താൽപ്പര്യക്കുറവുണ്ട്. ഇന്ത്യയുടെ നായകനായി യുവി മാറാത്തതും ഇതുകൊണ്ട് മാത്രമാണ്.

വികാരത്തോടെ കളിയേയും കളിക്ക് പുറത്തെ കാര്യങ്ങളേയും നോക്കി കാണുന്നതാണ് യുവിയെ പലർക്കും പിടിക്കാത്തതിന് കാരണം. അതു തന്നെയാണ് വാർത്താ സമ്മേളനത്തിലേക്ക് യുവിയുടെ വിരമിക്കൽ ഒതുങ്ങിയതും. 2017-ലാണ് യുവരാജ് അവസാനമായി ഇന്ത്യയുടെ ജഴ്‌സി അണിഞ്ഞത്. ഇന്ത്യയുടെ വെസ്റ്റിൻഡീസ് പര്യടനത്തിലായിരുന്നു ഇത്. ഫോം പുലർത്താൻ കഴിയാത്തതു കൊണ്ട് കളിക്കാനായില്ല. ഏകദിന-ട്വന്റി ട്വന്റി ലോകകപ്പുകൾ ഇന്ത്യയ്ക്ക് നൽകിയ താരമാണ് യുവരാജ്. അത്തരത്തിലൊരു പ്രതിഭയ്ക്കാണ് വിരമിക്കൽ മത്സരം കിട്ടാതെ പോകുന്നത്.

അതുകൊണ്ട് തന്നെ ഇത് ഏറെ ചർച്ചയാകുന്നുമുണ്ട്. അതേസമയം വിടവാങ്ങൽ മത്സരം ലഭിക്കാത്തിലുള്ള വേദന എത്രത്തോളമുണ്ടാകുമെന്ന് വീരേന്ദർ സെവാഗ് പങ്കുവെച്ചു.എന്നാൽ അങ്ങനെ ഒരു മത്സരം വേണമെന്ന് യുവി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇതിഹാസ താരങ്ങളായ വിവി എസ് ലക്ഷ്മണും രാഹുൽ ദ്രിവിഡിനും അർഹിച്ച വിടവാങ്ങൽ ലഭിച്ചിട്ടില്ലെന്നും സെവാഗ് ചൂണ്ടിക്കാട്ടി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP