Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിസിസിഐ അധ്യക്ഷസ്ഥാനം ശശാങ്ക് മനോഹർ രാജിവച്ചു; സ്ഥാനമൊഴിഞ്ഞത് ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിന്

ബിസിസിഐ അധ്യക്ഷസ്ഥാനം ശശാങ്ക് മനോഹർ രാജിവച്ചു; സ്ഥാനമൊഴിഞ്ഞത് ഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുന്നതിന്

മുംബൈ: ബിസിസിഐ അധ്യക്ഷസ്ഥാനം ശശാങ്ക് മനോഹർ രാജിവച്ചു. കഴിഞ്ഞ ഒക്ടോബറിൽ ജഗ്‌മോഹൻ ഡാൽമിയ നിര്യാതനായതിനെ തുടർന്നാണു ശശാങ്ക് മനോഹർ ബിസിസിഐ അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്.

ഐ.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാണ് മനോഹർ രാജിവച്ചത്. നിലവിൽ ഐ.സി.സി ചെയർമാനാണ് അദ്ദേഹം.

ഐ.സി.സി ഭാരവാഹികൾ ഇരട്ട പദവി വഹിക്കരുതെന്ന് അടുത്തിടെ നിർദ്ദേശം വന്നിരുന്നു. ജൂണിലാണ് ഐ.സി.സി ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്. ശശാങ്ക് മനോഹർ രാജിവച്ച ഒഴിവിൽ ശരദ് പവാർ ബി.സി.സി.ഐയുടെ പ്രസിഡന്റ് ആകുമെന്നാണ് റിപ്പോർട്ടുകൾ. ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് ഠാക്കൂർ, അജയ് ഷിർക്കെ, രാജീവ് ശുക്ല എന്നിവർക്കും സാധ്യത കൽപ്പിക്കപ്പെടുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP