Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ബിസിസിഐ അധ്യക്ഷനായി ശശാങ്ക് മനോഹർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ക്രിക്കറ്റ് ഭരണസമിതി തലപ്പത്ത് എത്തുന്നത് രണ്ടാം തവണ

ബിസിസിഐ അധ്യക്ഷനായി ശശാങ്ക് മനോഹർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; ക്രിക്കറ്റ് ഭരണസമിതി തലപ്പത്ത് എത്തുന്നത് രണ്ടാം തവണ

മുംബൈ: ശശാങ്ക് മനോഹറിനെ ബിസിസിഐ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയാണ് ശശാങ്ക് ബിസിസിഐ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.

ഇതു രണ്ടാം തവണയാണു ബിസിസിഐയുടെ അധ്യക്ഷസ്ഥാനത്തേക്കു ശശാങ്ക് മനോഹർ തെരഞ്ഞെടുക്കപ്പെടുന്നത്. അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനായുള്ള ബിസിസിഐ ജനറൽ ബോഡി പ്രത്യേക യോഗം ചേർന്നാണ് ശശാങ്ക് മനോഹറിനെ തെരഞ്ഞെടുത്തത്.

ജഗ്‌മോഹൻ ഡാൽമിയയുടെ മരണത്തെ തുടർന്നാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 2008-10 കാലയളവിൽ ബിസിസിഐ അധ്യക്ഷ സ്ഥാനത്തിരുന്ന ശശാങ്ക് മനോഹറിന് ഇത് രണ്ടാം ഊഴമാണ്. വിദർഭയിൽ നിന്നുള്ള അഭിഭാഷകനായ ശശാങ്ക് മനോഹറിന് ബിസിസിഐ ഈസ്റ്റ് സോണിലെ ആറ് യൂണിറ്റുകളുടെ പിന്തുണയാണുള്ളത്. എതിരാളികൾ ഇല്ലാത്തുകൊണ്ട് തന്നെ ഏകപക്ഷീയമായ പ്രഖ്യാപനം മാത്രമാണ് ഇന്നത്തെ ജനറൽ ബോഡി യോഗത്തിൽ ഉണ്ടായത്.

എൻ ശ്രീനിവാസ പക്ഷത്തുനിന്ന് സ്ഥാനാർത്ഥിയായി ശരത് പവാർ ഉണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനെ തുടർന്ന് പിന്മാറുകയായിരുന്നു. ഐപിഎൽ വാതുവെപ്പുകേസുമായി ബന്ധപ്പെട്ട് സ്ഥാനമൊഴിഞ്ഞ എൻ ശ്രീനിവാസന് പകരമായിരുന്നു ജഗ്മോഹൻ ഡാൽമിയയെ നിയമിച്ചത്. ഡാൽമിയയുടെ വിയോഗത്തെ തുടർന്ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സ്ഥാനം നിലനിർത്താനുള്ള ശ്രമങ്ങൾ ശ്രീനിവാസൻ നടത്തിയിരുന്നു എങ്കിലും വിജയം കണ്ടില്ല.

ശശാങ്കിനെ നാമനിർദ്ദേശം ചെയ്തത് ബംഗാൾ ക്രിക്കറ്റ് അസോസിയേഷന്റെ നേതൃത്വത്തിലുള്ള ഈസ്റ്റ് സോൺ ആണ്. ശ്രീനിവാസൻ ഗ്രൂപ്പ് സ്ഥാനാർത്ഥിയെ നിർത്താത്തതിനാൽ ശശാങ്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2010 ൽ ഐ.പി.എൽ വാതുവെപ്പ് കേസിൽ പ്രതിയായ ലളിത് മോദിക്കെതിരെ ശക്തമായ നടപടിയെടുക്കാനും ശശാങ്ക് മുൻകൈയെടുത്തു. അഴിമതിക്കെതിരെ ശക്തമായ നിലപാടെടുക്കുന്ന ശശാങ്ക് ഐ.പി.എൽ കോഴ വിവാദം സമിതിയെ പ്രതിസന്ധിയിലാക്കിയ കാലഘട്ടത്തിലാണ് വീണ്ടും ഇതേ പദവിയിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP