Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീട്ടിലേക്ക് മടങ്ങുന്നു..വേഗം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ; ന്യൂസിലാന്റ് പര്യടനം പൂർത്തിയായതിന് പിന്നാലെ കുറിപ്പുമായി സഞ്ജു സാംസൺ; ഉടൻ തന്നെ തിരിച്ചു വരൂ; നാളെ എല്ലാവരും നിങ്ങൾക്കായി കയ്യടിക്കുമെന്ന് ആരാധകരും

വീട്ടിലേക്ക് മടങ്ങുന്നു..വേഗം വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ; ന്യൂസിലാന്റ് പര്യടനം പൂർത്തിയായതിന് പിന്നാലെ കുറിപ്പുമായി സഞ്ജു സാംസൺ; ഉടൻ തന്നെ തിരിച്ചു വരൂ; നാളെ എല്ലാവരും നിങ്ങൾക്കായി കയ്യടിക്കുമെന്ന് ആരാധകരും

സ്പോർട്സ് ഡെസ്ക്

കേപ്ടൗൺ: തന്റെ കാലത്ത് സഹതാരങ്ങളോടും ആ കാലഘട്ടത്തിനോടും ഇതുപോലെ മത്സരിക്കേണ്ടി വന്ന ഒരു താരം സഞ്ജു സാംസൺ അല്ലാതെ ഒരു പക്ഷെ ഇന്ത്യൻ ക്രിക്കറ്റിൽ തന്നെ മറ്റൊരാൾ കാണില്ല.മികച്ച ഫോമിൽ നിന്നും ലഭിച്ച അവസരങ്ങളെ മനോഹരമായി ഉപയോഗപ്പെടുത്തിയിട്ടും മിക്ക മത്സരങ്ങളിലും പുറത്തിരിക്കേണ്ടി വരുന്ന താരം.ഇതൊക്കെ കൊണ്ട് തന്നെ ഇന്ത്യൻ ക്രിക്കറ്റിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്നതും സഞ്ജു സാംസൺ ആണ്.

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലുള്ള ടീമിൽ താരം ഇടം നേടിയപ്പോൾ സഞ്ജുവിന് എല്ലാ മത്സരവും കളിക്കാൻ സാധിക്കുമെന്ന് ആരാധകരെല്ലാവരും തന്നെ പ്രതീക്ഷയർപ്പിച്ചിരുന്നു. എന്നാൽ രണ്ട് പരമ്പരകളിലുമായി നടന്ന ആറ് മത്സരത്തിൽ ഒറ്റ ഒരു മത്സരത്തിൽ മാത്രമാണ് സഞ്ജു പ്ലെയിങ് ഇലവനിൽ ഉൾപ്പെട്ടത്.

സ്ഥിരമായി മോശം പ്രകടനം കാഴ്ചവെക്കുന്ന റിഷബ് പന്തിനെയായിരുന്നു ക്യാപ്റ്റന്മാരും സെലക്ടർമാരും ഒരുപോലെ പിന്തുണച്ചത്. സഞ്ജുവിന് വേണ്ടി പലരും വാദിച്ചെങ്കിലും മാനേജ്മെന്റ് പന്തിനെ പിന്തുണക്കുന്നത് തുടർന്നുകൊണ്ടിരുന്നു.ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പര പൂർത്തിയായതോടെ ഇന്ത്യൻ ടീം നാട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ നടക്കുന്ന പരമ്പരയിൽ റിഷബ് പന്ത് അടക്കമുള്ള താരങ്ങൾ ഉൾപ്പെട്ടതിനാൽ തന്നെ അവർ ആ പരമ്പരക്കുള്ള തയ്യാറെടുപ്പിലുമാണ്.

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിൽ സഞ്ജു ഉൾപ്പെട്ടിരുന്നില്ല.ഇതിന് പിന്നാലെ താൻ സ്വന്തം നാട്ടിലേക്ക് മടങ്ങുകയാണെന്ന് വ്യക്തമാക്കുകയാണ് താരം. സമൂഹമാധ്യമങ്ങൾ വഴി താരം പങ്കുവെച്ച പോസ്റ്റിന് നിറഞ്ഞ പിന്തുണയാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്.
ഉടൻ തന്നെ തിരിച്ചു വരൂ എന്നും നാളെ എല്ലാവരും നിങ്ങൾക്കായി കയ്യടിക്കുമെന്നും ആരാധകർ പറയുന്നു.

      View this post on Instagram

A post shared by Sanju V Samson (@imsanjusamson)

 

അതേസമയം, , ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലെ ഏകദിന പരമ്പരയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു. പരമ്പരയിലെ മൂന്നാം മത്സരവും മഴ കൊണ്ടുപോയതോടെ 1-0നായിരുന്നു കിവീസിന്റെ വിജയം.

പരമ്പരയിലുടനീളം വിക്കറ്റ് കീപ്പർ ബാറ്ററുടെ റോളിൽ റിഷബ് പന്തിനെയായിരുന്നു ഇന്ത്യ പരീക്ഷിച്ചിരുന്നത്. ഈ സമയമെല്ലാം തന്നെ പുറത്ത് പന്ത് - സഞ്ജു സംവാദവും കൊടുമ്പിരി കൊള്ളുകയായിരുന്നു.മുൻ ഇന്ത്യൻ ചീഫ് സെലക്ടർ ക്രിസ് ശ്രീകാന്തും മുൻ താരങ്ങളായ ആശിഷ് നെഹ്‌റ, മുരളി കാർത്തിക് തുടങ്ങി പല സൂപ്പർ താരങ്ങളും സഞ്ജുവിനായി വാദിച്ചപ്പോൾ ബോർഡും സെലക്ടർമാരും പന്തിനൊപ്പം നിൽക്കുകയായിരുന്നു.

ഇന്ത്യയുടെ ന്യൂസിലാൻഡ് പര്യടനത്തിലെ എല്ലാ മത്സരത്തിലും ഒന്നൊഴിയാതെ പരാജയമായ പന്ത് താൻ ലിമിറ്റഡ് ഓവർ ഫോർമാറ്റിന് പറ്റിയവനല്ല എന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയായിരുന്നു.പരമ്പരയിലെ ഒറ്റ മത്സരത്തിൽ മാത്രമായിരുന്നു സഞ്ജുവിന് അവസരം ലഭിച്ചത്. ആ അവസരം കൃത്യമായി വിനിയോഗിച്ച സഞ്ജു മികച്ച പ്രകടനം കാഴ്ചവെക്കുകയും ശ്രേയസ് അയ്യർക്കൊപ്പം മികച്ച കൂട്ടുകെട്ട് പടുത്തുയർത്തുകയും ചെയ്തിരുന്നു.

മികച്ച പ്രകടനം പുറത്തെടുത്തതിന് ശേഷവും സഞ്ജുവിനെ ബെഞ്ചിലിരുത്തുകയും ഫ്‌ളോപ്പായ പന്തിന് വീണ്ടും അവസരം നൽകുകയുമാണ് ടീം ചെയ്തത്.സഞ്ജു ഒരു മികച്ച താരമാണെന്നും എന്നാൽ പന്തിനെയാണ് തങ്ങൾ പിന്തുണക്കാൻ ഉദ്ദേശിക്കുന്നതെന്നുമായിരുന്നു ക്യാപ്റ്റൻ ശിഖർ ധവാൻ പറഞ്ഞത്.

'ഒരു മാച്ച് വിന്നർ ആരാണെന്ന് അറിയണമെങ്കിൽ നിങ്ങൾ ഒരു ലാർജർ ക്യാൻവാസിലേക്ക് നോക്കുകയും ആ ചിത്രം മനസിലാക്കുകയും വേണം. നിങ്ങൾ വിശകലനം നടത്തണം. നിങ്ങളുടെ തീരുമാനം അതിനെ അടിസ്ഥാനമാക്കിയാകണം.സഞ്ജു തീർച്ചയായും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ലഭിച്ച അവസരങ്ങളിലെല്ലാം തന്നെ മികച്ച രീതിയിലാണ് സഞ്ജു കളിക്കുന്നത്.

എന്നാൽ അവസരങ്ങൾക്കായി നിങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും. കാരണം അവൻ (റിഷബ് പന്ത്) മികച്ച പ്രകടനം നടത്തിയിരുന്നു. ഒരു മാച്ച് വിന്നർ എന്ന നിലയിൽ അവന്റെ സ്‌കില്ലുകൾ എന്താണെന്ന് ഞങ്ങൾക്കറിയാം. അതുകൊണ്ടുതന്നെ അവൻ മോശം പ്രകടനം പുറത്തെടുക്കുമ്പോൾ അവനെ പിന്തുണക്കുകയാണ് വേണ്ടത്,' ധവാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP