പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?

മറുനാടൻ മലയാളി ബ്യൂറോ
മുംബൈ: ഐപിഎല്ലിൽ കളിക്കാൻ അവസരം ലഭിച്ച നാൾ മുതൽ ചില അവിസ്മരണീയ ഇന്നിങ്സുകൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് മലയാളി താരം സഞ്ജു സാംസൺ. വെടിക്കെട്ട് ഇന്നിങ്സുകളിലൂടെ ആരാധകരുടെ കൈയടി നേടിയിട്ടുള്ള താരം ഒന്നിലധികം സെഞ്ച്വറികളും ഐപിഎല്ലിൽ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ മിന്നും പ്രകടനം അടക്കം കണക്കിലെടുത്തായിരുന്നു ദേശീയ ടീമിൽ അവസരം നൽകാൻ ഇന്ത്യൻ ടീം സെലക്ടർമാർ തയ്യാറായതും. അവിടെ എല്ലാം ചെറുതായി പിഴച്ചു. പക്ഷേ ഇത്തവണ ഐപിഎല്ലിന്റെ പ്ലേ ഓഫ് ബർത്ത് നേടുകയാണ് സഞ്ജുവിന്റെ ടീം. ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിൽ ശ്രീശാന്തുണ്ടായിരുന്നു. രണ്ടു തവണ. അതിന് ശേഷം മലയാളി ക്രിക്കറ്റർക്ക് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ് രാജസ്ഥാന്റെ ഐപിഎൽ ബർത്ത്. ക്യാപ്ടൻ സഞ്ജു വീണ്ടും ദേശീയ ശ്രദ്ധയില്ഡ# എത്തുകയാണ്.
ഒരു ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും സഞ്ജു തന്റെ മികച്ച പ്രകടനം പുറത്തെടുത്ത സീസൺ കൂടിയാണ് ഇത്. ക്രിക്കറ്റിലെ ആദ്യ കാലത്തെ കുറിച്ചും കളിയിലെ തന്റെ ഉയർച്ച താഴ്ചകളെ കുറിച്ചും ഇതിനിടെ സഞ്ജു സംസാരിക്കുകയും ചെയ്തു. 'എനിക്ക് പത്തൊൻപതോ ഇരുപതോ വയസുള്ളപ്പോഴാണ് ഞാൻ അരങ്ങേറ്റം കുറിച്ചത്. 25 വയസുള്ളപ്പോൾ വീണ്ടും ഇന്ത്യൻ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇതിനിടയിലെ ആ അഞ്ച് വർഷമായിരുന്നു എന്നെ സംബന്ധിച്ച് ഏറ്റവും ചാലഞ്ചിങ്ങായ വർഷങ്ങൾ. കേരളാ ടീമിൽ നിന്നുപോലും പുറത്താക്കപ്പെട്ടു. തിരിച്ചുവരാൻ സാധിക്കുമോ എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചിരുന്നു. ആ അഞ്ച് വർഷങ്ങളിൽ ഞാൻ പെട്ടന്ന് തന്നെ ഔട്ടാകുമായിരുന്നു.
അത്തരത്തിൽ ഒരിക്കൽ ഞാൻ പെട്ടന്ന് തന്നെ പുറത്തായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിയുകയും സ്റ്റേഡിയം വിട്ടുപോവുകും ചെയ്തിരുന്നു. കളി നടന്നുകൊണ്ടിരിക്കുമ്പോഴാണ് ഞാൻ സ്റ്റേഡിയം വിട്ടു പോയത്. ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നുപോലും ഞാൻ ചിന്തിച്ചിരുന്നു. ഞാൻ മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്ന് ഒരുപാട് ചിന്തിച്ചു. രണ്ടോ നാലോ മണിക്കൂർ കഴിഞ്ഞ ശേഷമാണ് ഞാൻ മടങ്ങിയത്. അപ്പോഴേക്കും മത്സരം കഴിഞ്ഞിരുന്നു. ഞാൻ എന്റെ ബാറ്റ് എടുത്ത് നോക്കിയപ്പോൾ അത് പൊട്ടിയിരുന്നു എനിക്ക് ഏറെ സങ്കടമായി,' സഞ്ജു പഴയ കാലം പറഞ്ഞത് ഇങ്ങനെയാണ്. ആ ബാറ്റ് പൊട്ടിക്കൽ വാർത്തകളിലെത്തിയത് മറുനാടനിലൂടെയാണ്. അതിന് ശേഷം സഞ്ജു ആളാകെ മാറി. ഇഗോ എടുത്ത് മാറ്റി. കളിയിൽ മാത്രമായി ശ്രദ്ധ. ഇപ്പോഴിതാ ഈ സീസണിലെ ഐപിഎല്ലിലെ മികച്ച ക്യാപ്ടനായും സഞ്ജു മാറുന്നു.
ഐപിഎല്ലിൽ സഞ്ജു രാജസ്ഥാന്റെ ക്യപ്റ്റാനായി എത്തിയതോടെ മലയാളികൾക്കിടയിൽ രാജസ്ഥാൻ റോയൽസിന് പ്രിയമേറി. നിരവധി റെക്കോർഡുകളാണ് സഞ്ജു ഇതിനോടകം തന്റെ പേരിൽ കുറിച്ചത്. സുദീർഘമായ ഇന്നിങ്ങ്സ് കളിച്ചല്ല ഇവയൊന്നും സഞ്ജു സ്വന്തമാക്കിയത് എന്നുകൂടി ഓർക്കുമ്പോഴാണ് മികവിന് കൈയടിക്കേണ്ടത്. അരങ്ങേറ്റം കുറിച്ച സീസണിലെ 10 കളിയിൽ നിന്നും 2036ഉം, 2014 സീസണിൽ 13 കളിയിൽ നിന്നും 339ഉം റൺസടിച്ച് താരം തന്റെ വരവ് ഇന്ത്യൻ ക്രിക്കറ്റിന് മുമ്പിൽ തന്നെ പ്രകടമാക്കിയിരുന്നു.ഒരു ബൗളറുടേയും സ്പീഡിനേയോ, സ്റ്റാറ്റ്സുകളേയോ അഗ്രഷനെയോ കൂസാതെ കൂളായി ബാറ്റ് വീശുന്ന, വരുന്നത് വരട്ടെ എന്ന രീതിയിൽ എല്ലാ പന്തും ആക്രമിച്ച് കളിക്കുന്ന താരമാണ് സഞ്ജു. ഒരർത്ഥത്തിൽ പറഞ്ഞാൽ സഞ്ജുവിന്റെ സ്ട്രെംഗ്തും വീക്ക്നെസ്സും അതുതന്നെയാണ്. ഇതിനെല്ലാം പുറമെ പല റെക്കോഡുകളും ആ സ്ട്രൈക്ക് റേറ്റിൽ താരം കരസ്ഥമാക്കിയിട്ടുണ്ട്. ആ കണക്കുകൾ മാത്രം മതി സഞ്ജു എത്രത്തോളം അണ്ടർറേറ്റഡ് ആയിരുന്നു എന്ന് മനസിലാക്കാൻ.2020 മുതൽ മൂന്നാം നമ്പറിൽ ഇറങ്ങി ഏറ്റവുമധികം റൺസടിച്ച താരമാണ് സഞ്ജു.
ഇതിന് പുറമെ, ഓപ്പണറല്ലാതെ ഏറ്റവുമധികം റൺസ് നേടുന്ന താരം , മിഡിൽ ഓവറുകളിൽ ഏറ്റവുമധികം റണ്ണടിച്ച താരം, സ്പിൻ ബൗളർമാർക്കെതിരെ ഏറ്റവും പ്രഹരശേഷിയുള്ള രണ്ടാമത്തെ താരം തുടങ്ങിയ നേട്ടങ്ങൾ സഞ്ജുവിന്റെ പേരിലാണ്. കളിക്കളത്തിൽ എന്നും തന്റെ സ്ഫോടനശേഷി വെളിവാക്കുന്ന സഞ്ജു, ഈ സീസണിലും തന്റെ പതിവ് തെറ്റിച്ചിട്ടില്ല. ഐ.പി.എല്ലിലെ മോസ്റ്റ് വാല്യുബിൾ താരങ്ങളിൽ ഒരാളും ഇപ്പോഴുള്ള മികച്ച ക്യാപ്റ്റന്മാരിൽ ഒരാളുമാണ് സഞ്ജു എന്നതിൽ ആർക്കും സംശയമുണ്ടാകാനും വഴിയില്ല.രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് നേടുമ്പോൾ സഞ്ജുവെന്ന ക്യാപ്റ്റൻ കൈയടി നേടുകയാണ്. ഇത് വിമർശകർക്കുള്ള മറുപടി കൂടിയാണ്. ഇത്തവണ ഐപിഎല്ലിൽ ഇടം നേടിയവരേക്കാൾ മികച്ചവർ കേരളത്തിലുണ്ടെന്ന് ഫെയ്സ് ബുക്കിൽ കുറിച്ച മുൻ പരിശീലകൻ വരെ ലക്ഷ്യമിട്ടത് സഞ്ജു സാംസണെയാണ്. ശ്രീശാന്തിനെ രാജസ്ഥാനിൽ എടുക്കാത്തിന് രാജീവ് പിള്ളയുടെ ഒളിയമ്പും എത്തി. ഇവർക്കുള്ള മറുപടിയാണ് ഐപിഎല്ലിലെ സഞ്ജുവിന്റെ ടീമിന്റെ പ്ലേ ഓഫിലെ സ്ഥാനം.
അടുത്തിടെയാണ് ഹൃദയാഘാതത്തെ തുടർന്ന് ഓസ്ട്രേലിയൻ ഇതിഹാസ സ്പിന്നർ ഷെയ്ൻ വോൺ അന്തരിച്ചത്. രാജസ്ഥാൻ റോയൽസിന്റെ മെന്ററായിരുന്നു വോൺ. അദ്ദേഹത്തോടൊപ്പമുള്ള മികച്ച ഓർമ്മകൾ പങ്കുവച്ച് ചിലത് സഞ്ജു പറഞ്ഞിരുന്നു. 'ഷെയ്ൻ വോണെക്കുറിച്ചുള്ള എല്ലാ ഓർമകളും എപ്പോഴും മനസ്സിലുണ്ടാകും. ഓരോ ദിവസവും അദ്ദേഹം ജീവിച്ചത് എങ്ങനെയാണ് എന്ന കാര്യം ഞങ്ങളെ എല്ലാം ആശ്ചര്യപ്പെടുത്തിയിരുന്നു. അദ്ദേഹത്തൊടൊപ്പം ഒരു മണിക്കൂർ മാത്രമേ ചെലവഴിച്ചിട്ടുള്ളു എങ്കിലും അത് ജീവിതകാലം മുഴുവൻ നിങ്ങൾക്കു പ്രയോജനപ്പെടും. ഒരു രാജാവിനെപ്പോലെയാണ് അദ്ദേഹം ജീവിച്ചതെന്നും സഞ്ജു പറയുന്നു. ഗൗരവ് കപൂറിന്റെ യുട്യൂബ് ഷോയായ 'ബ്രേക്ഫാസ്റ്റ് വിത്ത് ചാംപ്യൻസി'ലാണ് ഷെയ്ൻ വോണെക്കുറിച്ചു വോണിൽനിന്നു പഠിച്ച പാഠങ്ങളെക്കുറിച്ചും സഞ്ജു മനസ്സുതുറന്നത്. ഈ പാഠങ്ങളാണ് സഞ്ജു മനസ്സിൽ സൂക്ഷിച്ചത്. ആദ്യ ഐപില്ലിൽ വോൺ രാജസ്ഥാനെ കപ്പടിപ്പിച്ചു. ഇത്തവണ സഞ്ജുവും അതിനുള്ള യാത്രയിലാണ്. വോണിന് ഗുരുദക്ഷിണ ഒരുക്കുകയാണ് ലക്ഷ്യം.
ഒരാൾക്ക് ഇത്തരത്തിൽ ജീവിക്കാനാകുക എങ്ങനെയാണെന്നാണ് അദ്ദേഹത്തെ നോക്കുമ്പോൾ ഞങ്ങൾക്കു തോന്നിയിരുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽനിന്ന് എല്ലാവരും പാഠം ഉൾക്കൊള്ളണം. അദ്ദേഹത്തിനെതിരെ ബാറ്റു ചെയ്യുക എന്നത് എന്റെ സ്വപ്നമായിരുന്നു. രാജസ്ഥാൻ മെന്ററായി അദ്ദേഹം മടങ്ങിയെത്തിയപ്പോൾ, നെറ്റ്സിൽ എനിക്ക് ഏതാനും ബോളുകൾ എറിഞ്ഞു തരാമോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. എന്തു ചോദ്യമാണ് സുഹൃത്തേ എന്ന് എന്നോടു തിരിച്ചു ചോദിച്ചതിനു ശേഷം അദ്ദേഹം എനിക്കു പന്തെറിഞ്ഞു നൽകി. വോണിനൊപ്പം ഏറ്റവും മികച്ച ഓർമകളാണു ഞങ്ങൾക്കുള്ളത്'-ഇതാണ് വോണിനെ കുറിച്ച് സഞ്ജു ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞത്.
2014 അണ്ടർ 19 ലോകകപ്പിൽ ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന താരമാണ് സഞ്ജു വിശ്വനാഥ് സാംസൺ എന്ന വിഴിഞ്ഞം സ്വദേശി. വിജയ് സോൾ ആയിരുന്നു ക്യാപ്റ്റൻ. അന്ന് ഇന്ത്യ ക്വാർട്ടർ ഫൈനലിൽ പുറത്തായെങ്കിലും ടീമിനായി ലോകകപ്പിൽ ഏറ്റവുമധികം റൺസ് നേടിയ താരമായിരുന്നു സഞ്ജു സാംസൺ. 2012ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പമാണ് സഞ്ജു ഐപിഎൽ യാത്ര ആരംഭിച്ചത്. അക്കൊല്ലം സഞ്ജു കളിച്ചില്ല. അടുത്ത വർഷം രാജസ്ഥാനിൽ. വിക്കറ്റ് കീപ്പർ ദിഷാന്ത് യാഗ്നിക്ക് പരുക്കേറ്റ് പുറത്തായപ്പോൾ പഞ്ചാബിനെതിരെ സഞ്ജുവിന് അവസരം ലഭിച്ചു. അതൊരു തുടക്കമായിരുന്നു, പിന്നീട് ലോകത്തിലെ ഏറ്റവും മൂല്യമുള്ള ക്രിക്കറ്റ് ലീഗിലെ ഒരു ഫ്രാഞ്ചൈസിയുടെ നായകനായി സഞ്ജു വളർന്നു.
അശ്വിനെയും ചഹാലിനെയും ടീമിൽ എത്തിക്കുക എന്നതായിരുന്നു രാജസ്ഥാന്റെ ഈ സീസണിലെ ലേല തന്ത്രം. ടീമിലെ തുരുപ്പുചീട്ടുകളായ അശ്വിനെയും ചഹാലിനെയും അദ്ദേഹം കൃത്യമായി ഉപയോഗിച്ചു. സ്ലോഗ് ഓവറുകളിലും പവർ പ്ലേയിലും ഇത് ഗുണകരമായി. ഇതിനൊപ്പം ബാറ്റിംഗിൽ ബട്ലറും ദേവ്ദത്ത് പടിക്കലും ജയ്സ്വാളും ഹിറ്റ്മെയറും സഞ്ജുവിന്റെ തുറുപ്പു ചീട്ടായി. നോബോൾ വിവാദത്തിൽ ഡൽഹി ക്യാപിറ്റൽസ് സഹപരിശീലകൻ പ്രവീൺ ആംറെ ഗ്രൗണ്ടിലേക്കിറങ്ങിയതുൾപ്പെടെ പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സഞ്ജു ശാന്തനായിരുന്നു. അശ്വിനെ റിട്ടയർഡ് ഔട്ടാക്കിയും സഞ്ജുവിലെ ക്യാപ്ടൻ രാജസ്ഥാന് വിജയം നൽകി. ഇനി പ്ലേ ഓഫിൽ. ഗുജറാത്തിനെ ആ മത്സരത്തിൽ തോൽപ്പിച്ചാൽ കലാശ പോരാട്ടം. ആ കളിയിൽ ജയിക്കാനായാൽ ഫൈനലിലും സഞ്ജുവിന്റെ ടീമിനാകും മുൻതൂക്കം.
ആദ്യ പ്ലേ ഓഫിൽ തോറ്റാലും രണ്ടാം പ്ലേ ഓഫിൽ സഞ്ജുവിന്റെ ടീമിന് കളിക്കാം. പോയിന്റ് നിലയിൽ ആദ്യ രണ്ടിൽ എത്തിയതിന്റെ ഗുണമാണിത്. ആ കളി ജയിച്ചാലും ഫൈനലിൽ എത്താം. അങ്ങനെ വന്നാൽ രാജസ്ഥാനും ഗുജറാത്തും തമ്മിലാകും ഫൈനൽ. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ട് ടീമുകൾ തമ്മിലെ മത്സരം. ഏത് ടീം ജയിച്ചാലും അത് തെരഞ്ഞെടുപ്പിൽ പോലും ചർച്ചയാകും. അത്തരത്തിലേക്ക് ഐപിഎല്ലിലെ രാഷ്ട്രയവും മാറി കഴിഞ്ഞു. ബിസിസിഐയേയും ഗുജറാത്ത് ക്രിക്കറ്റിനേയും നയിക്കുന്നത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ മകനാണെന്നതാണ് ഇതിന് കാരണം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശ്രീമഹേഷ് പലപ്പോഴും പെരുമാറിയിരുന്നത് സൈക്കോയെ പോലെ; നക്ഷത്രയെ കാണാൻ അമ്മവീട്ടുകാർ പരാതി നൽകിയപ്പോൾ മഹേഷ് വീട്ടിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി; വിദ്യയുടെ നാലുവർഷം മുമ്പത്തെ മരണവും കൊലപാതകമോ?
- മുസ്ലിം സംവരണം ഭരണഘടനാ വിരുദ്ധം; അതുപാടില്ലെന്നാണ് ബിജെപി നിലപാട്; മതാടിസ്ഥാനത്തിൽ സംവരണം അരുത്; ഇക്കാര്യത്തിൽ ഉദ്ധവ് താക്കറെ നിലപാട് വ്യക്തമാക്കണമെന്നും അമിത്ഷാ
- നിങ്ങൾ എന്റെ ചുറ്റും വന്നു നിന്നപ്പോൾ എത്ര ലക്ഷം കൊടുത്തിട്ടാണ്? എനിക്കറിയില്ല, പക്ഷേ കേരളത്തിൽ പ്രചരിപ്പിച്ചത്, നട്ടാൽ കുരുക്കാത്ത നുണ; നമ്മുടെ നാടിനെയാണ് ഇകഴ്ത്താൻ ശ്രമിക്കുന്നതെന്ന് ലോക കേരള സഭ ന്യൂയോർക്ക് മേഖലാ സമ്മേളന വേദിയിൽ മുഖ്യമന്ത്രി
- ക്രൂവിലെയും ന്യൂപോർട്ടിലെയും മലയാളി യുവാക്കൾ ജയിലിൽ എത്തിയത് യുകെ ജീവിതം ഒരു മാസം പൂർത്തിയാക്കും മുൻപേ; ശിക്ഷ കഴിഞ്ഞ് ഇരുവരെയും നാടുകടത്തിയേക്കാം; കേരളത്തിൽ നിന്നും എത്തുന്ന അനേകം ചെറുപ്പക്കാർ വീട്ടുവഴക്കിനെ തുടർന്ന് നിയമ നടപടി നേരിടുന്ന സാഹചര്യം; ബ്രിട്ടനിലെ നിയമ വ്യവസ്ഥയെ നിസാരമായി കാണുന്ന മലയാളി ശീലം കുരുക്കാകുമ്പോൾ
- ശശി തരൂർ ജനപിന്തുണയുള്ള നേതാവാണ്; തരൂരിനെ കോൺഗ്രസ് മാറ്റി നിർത്തരുതെന്നാണ് തന്റെ അഭിപ്രായം; ഒരു ഗ്രൂപ്പിലും ഇല്ലെന്ന് പറയുന്ന മുരളീധരനും ഉയർത്തുന്നത് തരൂരിന്റെ അനിവാര്യത; ഇനി അറിയേണ്ടത് തരൂരിന്റെ പ്രതികരണം; മസ്കറ്റിലെ യോഗത്തിന് പിന്നാലെ പുതിയ ഗ്രൂപ്പ് സമവാക്യങ്ങളിലേക്ക് കോൺഗ്രസ്; ലോക്സഭയിൽ പുതിയ നേതൃത്വം വരുമോ?
- മഹാരാജാസ് മാർക്ക് ലിസ്റ്റ് വിവാദത്തിൽ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറും പ്രതി; പി എം ആർഷോയുടെ പരാതിയിൽ കേസെടുത്തത് അഖില നന്ദകുമാറിന് എതിരെ; കേസിൽ പ്രിൻസിപ്പൽ അടക്കം അഞ്ചുപേർ പ്രതികൾ; അഖിലയ്ക്ക് എതിരെ കേസെടുത്തത് വിചിത്ര നടപടി എന്ന് ചാനൽ
- മിനി ഹാൻഡ് ബോൾ ചാമ്പ്യൻഷിപ്പിനിടെ കൊല്ലം ടീമിന്റെ അഭ്യർത്ഥന മാനിച്ച് പരിശീലനം നൽകിയത് സ്വന്തം ടീമിന് അനിഷ്ടമായി; തിരുവനന്തപുരം ജില്ലാ ടീമിനെ കൊല്ലം ടീം തോൽപ്പിച്ചതോടെ കോച്ചും മാനേജർമാരും പ്രകോപിതരായി; ദേശീയ ഹാൻഡ് ബോൾ താരത്തെ നാട്ടുകാർ നോക്കി നിൽക്കെ മർദ്ദിച്ചതിന് പിന്നിൽ
- 11 മാസക്കാരനേയും നാലു വയസ്സുകാരനെയും മാറോടണക്കി കൊടുംകാട്ടിലൂടെ നടന്നത് കിലോമീറ്ററുകൾ; കാട്ടിലെ പഴ വർഗ്ഗങ്ങളും കായ്കനികളും തിന്ന് വിശപ്പടക്കി: മെലിഞ്ഞ് എല്ലും തോലുമായി നാലു കുരുന്നുകൾ: ഒരു പോറൽ പോലും ഏൽക്കാതെ കുട്ടികളെ കാത്ത് ആമസോൺ കാട്
- ലഹരി കഴിച്ച് പല്ലുപൊടിച്ച നടനെ സൂചിപ്പിച്ച് ടിനി ടോം മുന്നറിയിപ്പ് നൽകിയപ്പോൾ അധിക്ഷേപവും പരിഹാസവും; മലയാള സിനിമാമേഖലയിലെ ലഹരി ഉപയോഗത്തിൽ ആശങ്ക ഉയരുന്നതിനിടെ, അസി.ക്യാമറാമാൻ കഞ്ചാവുമായി പിടിയിൽ; അറസ്റ്റിലായത് ചതുരം, നീലവെളിച്ചം സിനിമകളിൽ ജോലി ചെയ്ത സുഹൈൽ സുലൈമാൻ
- മുൻ എഡിജിപി ഹേമചന്ദ്രന്റെ വെളിപ്പെടുത്തൽ; ശബരിമല സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- പി. ആർ ലഭിക്കാൻ അഞ്ചു വർഷത്തിന് പകരം ഇനി എട്ട് വർഷം കാത്തിരിക്കണം; രണ്ട് വർഷമെങ്കിലും ജോലി ചെയ്യുകയോ സ്കൂളിൽ പഠിക്കുകയോ ചെയ്തതിന്റെ തെളിവ് ഹാജരാക്കണം; പത്ത് വർഷം ക്രിമിനൽ കേസുകൾ ഉണ്ടാകാൻ പാടില്ല; കുടിയേറ്റ നിയമങ്ങൾ അടിമുടി പൊളിച്ചെഴുതി നിയന്ത്രണങ്ങൾക്ക് ബ്രിട്ടൻ
- സെലക്ഷൻ ട്രയൽസിന് എത്തിയ കുട്ടികളെ വലച്ച് സ്റ്റേഡിയം പൂട്ടിയിട്ടു; എംഎൽഎയെ തള്ളി കേരളാ സ്പോർട്സ് കൗൺസിലുമെത്തി; ഈ വിഷയത്തിൽ രാഷ്ട്രീയ വിമർശനം നടത്തിയ മറുനാടനെതിരെ പട്ടിക ജാതി അധിക്ഷേപ നിയമപ്രകാരം കേസ്; ഷാജൻ സ്കറിയയെ അറസ്റ്റു ചെയ്യാൻ കേസ് എടുത്തത് എളമക്കര പൊലീസ്; സൈബർ സഖാക്കളുടെ ഗൂഢാലോചന പുതിയ തലത്തിൽ
- വടകരയിൽ ചാനൽ പരിപാടി കഴിഞ്ഞുള്ള യാത്ര മരണയാത്രയായി; വാഹനം ഓടിച്ചിരുന്നത് ഉല്ലാസ് അരൂർ; അപകടസമയം മുൻ സീറ്റിൽ കൊല്ലം സുധി; പരിക്കേറ്റ ബിനു അടിമാലിയെയും മഹേഷിനെയും എറണാകുളത്തെ ആശുപത്രിയിലേക്ക് മാറ്റി; സുധിയുടെ വിയോഗ വാർത്ത അറിഞ്ഞ ഞെട്ടലിൽ സിനിമ - മിമിക്രി പ്രവർത്തകർ
- ഒന്നര വയസ്സുള്ള കുഞ്ഞിനെ എന്റെ കയ്യിൽ തന്നിട്ട് അവൾ മറ്റൊരാൾക്കൊപ്പം പോയി; ഏറെ വേദനിച്ച നാളുകൾ; എന്റെ നെഞ്ചോട് ചേർന്നു നിൽക്കുന്ന ഭാര്യ രേണുവും രണ്ടു മക്കളുമാണ് ഇന്നെന്റെ ലോകം; വെള്ളിത്തിരയിൽ ചിരിപ്പിക്കുമ്പോഴും ജീവിതത്തിലെ കണ്ണീർക്കഥ അന്ന് സുധി തുറന്നുപറഞ്ഞു; കയ്പ്പമംഗലത്തെ അപകടം ദുരന്തമാകുമ്പോൾ
- പള്ളികൾ ഡാൻസ് ബാറുകളായി മാറുന്ന മതരഹിത സമൂഹം; ലോകത്തിലെ ഏറ്റവും സന്തോഷമുള്ള ജനതകളിൽ ആദ്യ പത്തിൽ; മയക്കു മരുന്നു പോലും നിയമവിധേയമായിട്ടും കുറ്റകൃത്യങ്ങൾ കുറവ്; ജയിലുകളിലും പാട്ടും നൃത്തവുമായി സുഖവാസം; ഇപ്പോൾ സെക്സിനെ ഒരു കായിക ഇനമാക്കിയും വാർത്തകളിൽ; സ്വാതന്ത്ര്യം ആഘോഷമാക്കുന്ന സ്വീഡന്റെ കഥ!
- 11 മാസക്കാരനേയും നാലു വയസ്സുകാരനെയും മാറോടണക്കി കൊടുംകാട്ടിലൂടെ നടന്നത് കിലോമീറ്ററുകൾ; കാട്ടിലെ പഴ വർഗ്ഗങ്ങളും കായ്കനികളും തിന്ന് വിശപ്പടക്കി: മെലിഞ്ഞ് എല്ലും തോലുമായി നാലു കുരുന്നുകൾ: ഒരു പോറൽ പോലും ഏൽക്കാതെ കുട്ടികളെ കാത്ത് ആമസോൺ കാട്
- ബെംഗളൂരുവിൽ ബൈജൂസ് ആപ്പിലെ ജോലി പോയത് ആറുമാസം മുമ്പ്; വീട്ടുകാരെ വിവരം അറിയിക്കാതെ രഹസ്യമായി കൊച്ചിയിൽ വന്ന ലിൻസി ജസീലിനെ പരിചയപ്പെട്ടത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ; നാലരക്കോടിയുടെ നിക്ഷേപമുണ്ടെന്നും 10 ലക്ഷം 'പുതിയ സുഹൃത്തിന്' നൽകാമെന്നും വാഗ്ദാനം; ഇടപ്പള്ളിയിലെ അരുംകൊലയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്
- നിരവധി അന്യഗ്രഹ വാഹനങ്ങൾ അമേരിക്കയിൽ കണ്ടെത്തി; അവ പറത്തിയിരുന്ന മനുഷ്യരല്ലാത്ത പൈലറ്റുമാരുടെ മൃതദേഹവും കണ്ടെടുത്തിട്ടുണ്ട്; അന്യഗ്രഹ ജീവികളുടെ സാങ്കേതിക വിദ്യ സ്വന്താമാക്കാൻ അമേരിക്കയും സഖ്യകക്ഷികളും അതീവ രഹസ്യ ശ്രമത്തിൽ; പുതിയ വെളിപ്പെടുത്തലുകളുമായി മുൻ അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ
- ഇതാ ഈ വർഷത്തെ ഏറ്റവും വലിയ നിർഭാഗ്യവാൻ! വിഷു ബംബർ അടിച്ച ചെമ്മാട്ടെ ലോട്ടറിക്കടയിലെ ജീവനക്കാരന് 12കോടി നഷ്ടമായത് അവസാന ഒറ്റ അക്കത്തിന്; ഗിരീഷിന്റെ ടിക്കറ്റിന്റെ അവസാനം അക്കം 88ഉം അടിച്ചത് 89നും; ബംബർ ഭാഗ്യവാനെ ഇനിയും കണ്ടെത്താനായില്ല
- മറുനാടൻ ടിവിയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു; മറുനാടൻ മലയാളിക്ക് നേരെയും ഹാക്കിങ് ശ്രമം; മറുനാടൻ മലയാളിക്കും മറുനാടൻ ടിവിക്കും പുതിയ ഫേസ്ബുക്ക് പേജുകൾ; വാർത്താ ലിങ്കുകളും വീഡിയോകളും ലഭിക്കാൻ പുതിയ പേജുകളിൽ ലൈക്ക് ചെയ്യുക: ഷാജൻ സ്കറിയയുടെ വീഡിയോ കാണാം..
- ഓട്ടോ കൂലിയായ 100 രൂപ കടം പറഞ്ഞു; 30 വർഷത്തിന് ശേഷം ഡ്രൈവറെ തേടിപ്പിടിച്ച് നൂറിരട്ടിയായി തിരികെ നൽകി യാത്രക്കാരൻ
- ബ്രിട്ടണിലേക്കുള്ള മലയാളികളുടെ ഒഴുക്ക് അവസാനിച്ചേക്കും; മാസ്റ്റേഴ്സ് കോഴ്സുകൾക്ക് വരുന്നവരുടെ ആശ്രിതർക്ക് വിസ നൽകുന്നത് നിർത്താൻ ശുപാർശ; ജോലി ചെയ്യാൻ വേണ്ടി സ്റ്റുഡന്റ് വിസയിൽ ഒഴുകി എത്തുന്ന മലയാളികൾ, സഡൻ ബ്രേക്ക് ഇട്ടപോലെ നിന്നേക്കും; യുകെയിൽ ചിത്രം മാറുമ്പോൾ
- എം എ യൂസഫലിക്കെതിരെ പ്രസിദ്ധീകരിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന് ഡൽഹി ഹൈക്കോടതി; ഉത്തരവ് പാലിച്ച് മറുനാടൻ മലയാളി
- ഫോണിൽ പറഞ്ഞത് എന്തിനും റെഡിയാണെന്ന്; റൂമിലെത്തിയപ്പോൾ വിധം മാറി; അഞ്ചുലക്ഷം വേണം; പക്ഷെ വഴങ്ങിത്തരില്ലെന്നും നിലപാട് എടുത്തു; ഫർഹാനയെ മുന്നിൽ നിർത്തി കളിച്ചെതെല്ലാം ഷിബിലി; ഹണിട്രാപ്പിലുടെ ഹോട്ടൽ വ്യാപാരിയെ അരുംകൊല ചെയ്തതിന്റെ യാഥാർത്ഥ്യം ഇങ്ങനെ; ഇത് പൊലീസ് അന്വേഷണ മികവിന് ഉദാഹരണം
- വേഗതയിൽ മുമ്പോട്ട് നടക്കുമ്പോൾ ഇടതുവശത്തുനിന്നും ആരോ തെറിപറയുന്നു; ആദ്യം ശ്രദ്ധിച്ചില്ല; പിന്നീടാണ് മനസിലായത് മറ്റേ ഫ്രോഡ് തന്നെയാണെന്ന്; തിരിഞ്ഞുചെന്ന് മൊബൈൽ ഫോൺ പിടിച്ച് വാങ്ങി ഒറ്റയിടി; തെറിച്ചുപോയ മൊബൈലും എടുത്തോണ്ട് ഒറ്റ ഓട്ടമായിരുന്നു ടിയാൻ; ഗാറ്റ്വിക്കിൽ സംഭവിച്ചത് എന്ത്?
- വിദേശ രാജ്യത്തെ പൗരത്വം എടുത്ത് ഇന്ത്യക്കെതിരെ ഉറഞ്ഞു തുള്ളുന്നവർക്കൊക്കെ മുട്ടൻ പണി; ലണ്ടനിലെ ഇന്ത്യൻ വംശജയുടെ ഒ സി ഐ കാർഡ് റദ്ദ് ചെയ്ത് ഇന്ത്യ; നടപടി റദ്ദാക്കാൻ അമൃത് വിൽസൺ ഡൽഹി ഹൈക്കോടതിയിൽ
- ബിജെപി സർക്കാരിന് വേണ്ടി പണിയെടുക്കുന്ന കർണാടക പൊലീസ് മേധാവിയെ അധികാരത്തിൽ എത്തിയാൽ പൂട്ടുമെന്ന് പ്രഖ്യാപിച്ചത് ഡികെ ശിവകുമാർ; കോൺഗ്രസ് ജയിച്ചുകയറിയതിന്റെ പിറ്റേന്ന് പ്രവീൺ സൂദ് സിബിഐ ഡയറക്ടർ; നിയമനം രണ്ടുവർഷത്തേക്ക്; രാഷ്ട്രപതിയുടെ പൊലീസ് മെഡൽ അടക്കം നേടിയ പ്രവീൺ സൂദ് ആരാണ്?
- ഹീത്രൂ വിമാനത്താവളത്തിൽ ഇറങ്ങിയ സുധാ മൂർത്തി ഇമിഗ്രേഷൻ ഫോമിൽ താമസ സ്ഥലമായി എഴുതിയത് പ്രധാനമന്ത്രിയുടെ വസതി; തടഞ്ഞു നിർത്തി ചോദ്യങ്ങൾ ചോദിച്ച് ബോർഡർ പൊലീസ്; ഋഷിയുടെ അമ്മായിയമ്മക്ക് പറ്റിയത്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്