Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ടൊയോട്ടയുടെ 60 ലക്ഷത്തിന്റെ ആഡംബര കറായ സെഡാനിൽ ഭാര്യയുമായി തിരുവനന്തപുരത്തെ റോഡിലൂടെ പറക്കുന്ന സഞ്ജു സാംസൺ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ സ്വന്തമാക്കിയോ? ക്രിക്കറ്ററുടെ വൈറലാകുന്ന ഫോട്ടോയ്ക്ക് പിന്നിലെ വസ്തുത

ടൊയോട്ടയുടെ 60 ലക്ഷത്തിന്റെ ആഡംബര കറായ സെഡാനിൽ ഭാര്യയുമായി തിരുവനന്തപുരത്തെ റോഡിലൂടെ പറക്കുന്ന സഞ്ജു സാംസൺ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ സ്വന്തമാക്കിയോ? ക്രിക്കറ്ററുടെ വൈറലാകുന്ന ഫോട്ടോയ്ക്ക് പിന്നിലെ വസ്തുത

സ്വന്തം ലേഖകൻ

കൊച്ചി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ റോയൽ എൻഫീൽഡ് ഇന്റർസെപ്റ്റർ 650-യുടെ മുകളിൽ കയറി ഇരിക്കുന്ന ഫോട്ടോ വൈറലാകുന്നു. എന്നാൽ ഇത് സഞ്ജുവിന്റേതല്ല. തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് ആരംഭിച്ച പുതിയ റോയൽ എൻഫീൽഡ് ഡീലർഷിപ്പിന്റെ ഉദ്ഘാടന സമയത്ത് എടുത്ത ചിത്രം ആണ് ക്രിക്കറ്റ് താരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. പുതിയ ഷോറൂമായ എംപയർ മോട്ടോഴ്സ് സഞ്ജു ആണ് ഉദ്ഘാടനം ചെയ്തത്.

റോയൽ എൻഫീൽഡിന്റെ പുതിയ സ്റ്റോർ ഫോർമാറ്റ് അനുസരിച്ച് തയ്യാറാക്കിയ ഡീലർഷിപ്പ് ആണ് കഴക്കൂട്ടത് ആരംഭിച്ചിരിക്കുന്നത്. ജാപ്പനീസ് കാർ നിർമ്മാതാക്കളായ ടൊയോട്ടയുടെ ആഡംബര കാർ ബ്രാൻഡായ ലെക്സസിന്റെ ഇഎസ് 300എച്ച് സെഡാൻ ആണ് സഞ്ജുവിന്റെ കാർ. കഴിഞ്ഞ വർഷം ആണ് സഞ്ജു ഈ ആഡംബര സെഡാൻ സ്വന്തമാക്കിയത്. 60 ലക്ഷം രൂപയാണ് ഈ കാറിന്റെ ഏകദേശ വില.

മണിക്കൂറിൽ 180 കിലോമീറ്റർ പരമാവധി വേഗമുള്ള ഈ സെഡാന് പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ കേവലം 8.9 സെക്കന്റുകൾ മാത്രം മതി. Rs 59.95 ലക്ഷം ആണ് ലെക്സസ് ഇഎസ് 300എച്ച്-ന്റെ എക്സ്ഷോറൂം വില.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP