Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202419Tuesday

സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌കർ; ദൈവം നൽകിയ കഴിവ് നശിപ്പിക്കുകയാണ് സഞ്ജു'; ഗവാസ്‌കറിന്റെ വിമർശനം സഞ്ജുവിന്റെ ഷോട്ട് സെലക്ഷൻ പോരായ്മ ചൂണ്ടിക്കാട്ടി

സഞ്ജുവിനെതിരെ രൂക്ഷ വിമർശനവുമായി സുനിൽ ഗവാസ്‌കർ; ദൈവം നൽകിയ കഴിവ് നശിപ്പിക്കുകയാണ് സഞ്ജു'; ഗവാസ്‌കറിന്റെ വിമർശനം സഞ്ജുവിന്റെ ഷോട്ട് സെലക്ഷൻ പോരായ്മ ചൂണ്ടിക്കാട്ടി

സ്പോർട്സ് ഡെസ്ക്

ദുബായ്: തുടർച്ചയായി പരാജയപ്പെടുന്ന ഇന്ത്യൻ താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണിനെ വിർശിച്ച് സുനിൽഗവാസ്‌കർ.സഞ്ജുവിന്റെ ഷോട്ട് സെലക്ഷൻ പോരായ്മ ചൂണ്ടിക്കാട്ടിയാണ് ഗവാസ്‌കറിന്റെ വിമർശനം.ദൈവം സഞ്ജുവിന് എല്ലാ കഴിവും നൽകി. എന്നാൽ സഞ്ജു ആ കഴിവ് നശിപ്പിച്ച് കളയുന്നു. ദേശിയ ടീമിൽ സാന്നിധ്യം ഉറപ്പിക്കണം എങ്കിൽ സഞ്ജു ഷോട്ട് സെലക്ഷനിൽ കൂടുതൽ ശ്രദ്ധ വെച്ച് മുൻപോട്ട് പോകണം എന്നാണ് ഗാവസ്‌കർ അഭിപ്രായപ്പെടുന്നത്.

'ഷോട്ട് സെലക്ഷനാണ് സഞ്ജുവിന്റെ ഏറ്റവും വലിയ പോരായ്മ. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുമ്പോഴും അത് അങ്ങനെ തന്നെയാണ്. ഓപ്പണറായല്ല സഞ്ജു കളിക്കുന്നത്. മൂന്നാമനായോ നാലാമനായോ ആണ് സഞ്ജു ക്രീസിലേക്ക് വരുന്നത്. എന്നാൽ നേരിടുന്ന ആദ്യ പന്ത് തന്നെ ഇവിടെ സിക്സ് പറത്താനാണ് സഞ്ജുവിന്റെ ശ്രമം. ഗാവസ്‌കർ പറഞ്ഞു.ഒരു ബാറ്റ്സ്മാൻ അയാളുടെ ഫോമിന്റെ പാരമ്യത്തിലാണ് എങ്കിൽ പോലും അതിന് കഴിയില്ല. തുടക്കത്തിൽ സിംഗിളോ ഡബിളോ എടുത്ത് പതിയെ ആക്രമണത്തിലേക്ക് മാറാനാണ് ശ്രമിക്കേണ്ടത്. സഞ്ജു ഇപ്പോൾ ചെയ്യുന്നത് തന്റെ കഴിവിനോട് നീതി കാണിക്കാതിരിക്കുകയാണ്'- ഗവാസ്‌കർ വിമർശിച്ചു.

ഷോട്ട് സെലക്ഷനാണ് കളിക്കാരന്റെ പ്രതിബദ്ധതയും കേളീശൈലിയും നിർണയിക്കുക. കുട്ടികളേയും പാകം വന്ന കളിക്കാരനും വ്യത്യസ്തമാക്കുന്നത് അതാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഷോട്ട് സെലക്ഷൻ വളരെ നന്നാക്കേണ്ടതുണ്ട്. അത് ഇന്ത്യൻ ടീമിൽ സ്ഥിരം ഇടം കിട്ടാൻ സഞ്ജുവിനെ സഹായിക്കും ഗാവസ്‌കർ പറഞ്ഞു.ഷോട്ട് സെലക്ഷനിൽ സഞ്ജു കൂടുതൽ ശ്രദ്ധ പുലർത്തണം. അങ്ങനെ ചെയ്താൽ മാത്രമേ മെച്ചപ്പെടൂ. വ്യത്യസ്തനായ ഉയർന്ന നിലവാരമുള്ള ബാറ്റ്സ്മാനാകാൻ സഞ്ജുവിന് ഇതുവഴി കഴിയും അദ്ദേഹം കൂട്ടിച്ചേർത്തു.സ്റ്റാർസ്പോർട്സിന്റെ കളിവിശകലനത്തിലായിരുന്നു ഗാവസ്‌കറിന്റെ പ്രതികരണം.

2015ൽ അരങ്ങേറ്റം കുറിച്ചിട്ടും ഏകദിനത്തിലും ടി ട്വന്റിയിലും വല്ലപ്പോഴും കളിച്ചത് മാത്രമാണ് കരിയറിലുള്ളത്. ഐ.പി.എലിൽ വമ്പൻ സ്‌കോർ നേടിയിട്ടുണ്ടെങ്കിലും അത് വല്ലപ്പോഴും ഒരു ഇന്നിങ്സ് മാത്രമായി ചുരുങ്ങി.പഞ്ചാബിന് എതിരായ കളിയിൽ നാല് റൺസ് മാത്രം എടുത്താണ് സഞ്ജു മടങ്ങിയത്. രാജസ്ഥാൻ റോയൽസിന്റെ നായക സ്ഥാനത്തേക്ക് എത്തിയതിന് ശേഷമുള്ള ആദ്യ കളിയിൽ സെഞ്ചുറിയോടെയാണ് സീസണിന് തുടക്കമിട്ടത്. എന്നാൽ ആ ഫോം നിലനിർത്താൻ താരത്തിനായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP