Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫോമിലായിട്ടും സഞ്ജു പുറത്ത്, ഫോമിലല്ലാത്ത പന്ത് അകത്ത് ; ട്വിറ്റർ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി ആരാധകർ; ബിസിസിഐ ബോധപൂർവം സഞ്ജുവിനെ തഴയുകയാണെന്നും ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ട്വീറ്റ്; ട്വിറ്ററിൽ ട്രെൻഡിങ്ങായി സഞ്ജു സാംസൺ ഹാഷ്ടാഗ്

ഫോമിലായിട്ടും സഞ്ജു പുറത്ത്, ഫോമിലല്ലാത്ത പന്ത് അകത്ത് ; ട്വിറ്റർ ഉൾപ്പടെ സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനവുമായി ആരാധകർ; ബിസിസിഐ ബോധപൂർവം സഞ്ജുവിനെ തഴയുകയാണെന്നും ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ട്വീറ്റ്; ട്വിറ്ററിൽ ട്രെൻഡിങ്ങായി സഞ്ജു സാംസൺ ഹാഷ്ടാഗ്

സ്പോർട്സ് ഡെസ്ക്

ഹാമിൽട്ടൻ: മികച്ച ഫോമിൽ ബാറ്റ് വീശിയിട്ടും ന്യൂസിലൻഡിനെതിരെയുള്ള രണ്ടാം ഏകദിനത്തിൽ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ സഞ്ജു സാംസണെ പുറത്തിരുത്തിയതിൽ കടുത്ത വിമർശനവുമായി ക്രിക്കറ്റ് ആരാധകർ.

ബിസിസിഐക്കും ക്യാപ്റ്റൻ ശിഖർ ധവാനുമെതിരെയാണ് കൂടുതൽ വിമർശനമുയർന്നത്. തുടർച്ചയായി അവസരങ്ങൾ നൽകിയിട്ടും റിഷഭ് പന്തിനെ ഉൾപ്പെടുത്തി സഞ്ജുവിനെ പുറത്തിരുത്തിയതിനെതിരെയും രൂക്ഷമായ ആരാധക പ്രതികരണമുണ്ടായി.പിന്നാലെ # SanjuSamson ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ്ങായി.

 ഇന്ത്യൻ ടീമിൽ നിന്ന് വിരമിച്ച് മറ്റേതെങ്കിലും രാജ്യത്തിനായി സഞ്ജു കളിക്കണമെന്നുവരെ ആരാധകർ പറഞ്ഞു. ബിസിസിഐ ബോധപൂർവം സഞ്ജുവിനെ തഴയുകയാണെന്നും ഇതെല്ലാം രാഷ്ട്രീയത്തിന്റെ ഭാഗമാണെന്നും ആരാധകർ ട്വീറ്റ് ചെയ്തു.തുടർച്ചയായി പരാജയപ്പെട്ടിട്ടും എന്തിനാണ് പന്തിന് വീണ്ടും അവസരം നൽകുന്നതെന്നും സഞ്ജുവിനെ പുറത്തിരുത്താനുള്ള കാരണം എന്താണെന്നും ആരാധകർ ചോദിച്ചു.

 

ബിസിസിഐക്ക് ചിറ്റമ്മ നയമാണെന്നും വിമർശനമുയർന്നു. സഞ്ജുവിനെപ്പോലുള്ള മികച്ച താരങ്ങളെ കളിപ്പിക്കാത്തതുകൊണ്ടാണ് ഇന്ത്യക്ക് ടൂർണമെന്റുകളിൽ ജയിക്കാനാകാത്തതെന്നും ആരാധകർ പറഞ്ഞു. നിരവധി ആരാധകരാണ് ബിസിസിഐയുടെ ട്വീറ്റിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. സഞ്ജുവിന് അവസരം നൽകാത്തതിനെതിരെ നേരത്തെയും വിമർശനമുയർന്നിരുന്നു.

 

ബി.സി.സിഐ സഞ്ജുവിനോട് കാണിക്കുന്നത് കടുത്ത അനീതിയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. സഞ്ജുവിന്റെ ബാറ്റിങ് പ്രകടനങ്ങളുടെ സ്റ്റാറ്റിസ്റ്റിക്‌സ് സഹിതമാണ് വിമർശനമുന്നയിക്കുന്നത്.തുടർച്ചയായി മോശം പ്രകടനം കാഴ്ചവെക്കുന്ന റിഷഭ് പന്തിന് ആവശ്യത്തിലേറെ അവസരം നൽകുന്നതും സഞ്ജുവിനെ പിന്തുണക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഹൂഡയെ ടീമിൽ ഉൾപ്പെടുത്താനാണെങ്കിൽ ഏകദിനത്തിൽ മോശം ഫോമിലുള്ള സൂര്യകുമാർ യാദവിനെ പുറത്തിരുത്തിയാൽ മതിയായിരുന്നല്ലോയെന്നും ചിലർ ചോദിക്കുന്നു

 

സഞ്ജു സാംസൺ ഇല്ലാതെയാണ് ടീം ഇന്ത്യ രണ്ടാം ഏകദിനത്തിനിറങ്ങിയത്. സഞ്ജുവിനെയും ഷാർദുൽ ഠാക്കൂറിനെയുമാണ് ഇന്ത്യ പുറത്തിരുത്തിയത്. ഇവർക്ക് പകരം ദീപക് ഹൂഡ, ദീപക് ചാഹർ എന്നിവർ ഇടംപിടിച്ചു. കഴിഞ്ഞ മത്സരത്തിൽ 38 പന്തിൽ 36 റൺസ് സഞ്ജു നേടിയിരുന്നു. ശ്രേയസ് അയ്യരുമായി ചേർന്ന് ഉയർത്തിയ 94 റൺസിന്റെ കൂട്ടുകെട്ട് മത്സരത്തിൽ നിർണായകമായി.

 നേരത്തെ ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പര ടീമിലും സഞ്ജു സാംസണെ ഉൾപ്പെടുത്തിയിരുന്നില്ല. 17 അംഗ ടീമിൽ റിഷഭ് പന്തും ഇഷാൻ കിഷനും ഇടം പിടിച്ചെങ്കിലും സഞ്ജു പുറത്തായി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ടാണ് ടീമിനെ പ്രഖ്യാപിച്ചത്. രണ്ട് ചതുർദിന മത്സരങ്ങൾക്കുള്ള എ ടീമിനെയും പ്രഖ്യാപിച്ചു. മലയാളി താരം രോഹൻ കുന്നുമ്മൽ എ ടീമിൽ ഇടംപിടിച്ചു. ന്യൂസിലാൻഡിനെതിരെയുള്ള ടി20 പരമ്പരക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP