'സെഞ്ചുറി നഷ്ടത്തിൽ നിരാശയുണ്ടോ എന്ന് അജയ് ജഡേജ; അജയ് ഭായ്, നമസ്കാരം, സുഖമാണല്ലോ അല്ലേ എന്നു മലയാളത്തിൽ സഞ്ജു; സുഖമാണ് അവിടെ സുഖമല്ലെയെന്നും ജഡേജ; സുഖമാണ്, ഭക്ഷണം ഒക്കെ കഴിച്ചു എന്നും സഞ്ജു; ഇനിയും വലിയ സ്കോറുകൾ നേടണമെന്ന് ജഡേജ; ഇത്തരം വാക്കുകൾ നിശ്ചയമായും ഊർജമെന്ന് സഞ്ജു; മലയാളത്തിലെ സംഭാഷണം ഏറ്റെടുത്ത് ആരാധകർ

സ്പോർട്സ് ഡെസ്ക്
ഡബ്ലിൻ: അയർലൻഡിനെതിരായ ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യൻ ടീമിൽ ലഭിച്ച അവസരം മുതലാക്കിയ സഞ്ജു സാംസണ് പ്രശംസകൾ ഏറുകയാണ്. റൺമഴ പെയ്തിറങ്ങിയ ഡബ്ലിനിലെ പിച്ചിൽ ദീപക് ഹൂഡയും (57 പന്തിൽ 9 ഫോറും 6 സിക്സും അടക്കം 104), സഞ്ജുവും (42 പന്തിൽ 9 ഫോറും 4 സിക്സും അടക്കം 77) നടത്തിയ ബാറ്റിങ് വെടിക്കെട്ടായിരുന്നു ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. രണ്ടാം ട്വന്റി20യിൽ അയർലൻഡിനെതിരെ നാല് റൺസിനായിരുന്നു ഇന്ത്യൻ ജയം. ജയത്തോടെ പരമ്പരയും ഇന്ത്യ (2-0) സ്വന്തമാക്കിയിരുന്നു.
എന്നാൽ മത്സര ശേഷം സോണി ടിവി ചാനലിൽ മുൻ ഇന്ത്യൻ ബാറ്ററും കമന്റേറ്ററുമായ അജയ് ജഡേജ സഞ്ജുവുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. സഞ്ജു ഞാൻ അജയ് ജഡേജ ഫ്രം കേരള എന്നു പറഞ്ഞാണ് സംഭാഷണം തുടങ്ങുന്നത്. ഹൂഡയ്ക്ക് ഒപ്പമുള്ള സഞ്ജുവിന്റെ മികച്ച കൂട്ടുകെട്ട് അടക്കം പരാമർശിച്ചാണ് അജയ് ജഡേജ ചോദ്യം ഉന്നയിച്ചത്. ഹൂഡ സെഞ്ചുറി നേടി, സെഞ്ചറി നഷ്ടമായതിൽ നിരാശയുണ്ടോ എന്നും അജയ് ജഡേജ സഞ്ജുവിനോടു ചോദിച്ചു.
അജയ് ഭായ്, നമസ്കാരം, സുഖമാണല്ലോ അല്ലേ എന്നു മലയാളത്തിൽ മറുപടി പറഞ്ഞാണ് സഞ്ജു സംസാരിച്ച് തുടങ്ങിയത്. സുഖമായിരിക്കുന്നു എന്നു അമ്മ വഴി പാതി മലയാളിയായ അജയ് ജഡേജ മറുപടി നൽകി. അവിടെ സുഖമാണോ എന്നും തിരിച്ചു ചോദിച്ചു. ഇവിടെ സുഖം, ഭക്ഷണം ഒക്കെ കഴിച്ചു എന്നു മറുപടി നൽകിയാണ് ജഡേജയുടെ ചോദ്യത്തിന് സ്ഞ്ജു മറുപടി പറഞ്ഞു തുടങ്ങിയത്.
'വളരെ നല്ല കളിയായിരുന്നു ഇത്. വിക്കറ്റിൽനിന്നു ബോളർമാർക്കു നല്ല പിന്തുണ ലഭിച്ചിരുന്നു. കൃത്യമായ ലെങ്തിലാണ് ഐറിഷ് താരങ്ങൾ ബോൾ ചെയ്തിരുന്നതും. ദീപക് ഹൂഡയുടെ ബാറ്റിങ്ങാണ് എനിക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കിയത്. തുടക്കം മുതലേ ഹൂഡ തകർത്തടിച്ചു. ഞങ്ങൾ തമ്മിലുള്ള ആശയവിനിമയവും മികച്ചതായിരുന്നു. തകർത്തിടിച്ചുനിന്ന സമയത്ത് ഹൂഡയ്ക്കു സ്ട്രൈക്ക് കൈമാറുക മാത്രമേ വേണ്ടിയിരുന്നുള്ളു. സന്തോഷത്തോടെ ഞാൻ അതു ചെയ്തു.
പിന്നീട് ഞാൻ തകർത്തടിച്ചു തുടങ്ങിയപ്പോൾ ഹൂഡയും ഇതുതന്നെ ചെയ്തു. ഹൂഡയുടെ പ്രകടനത്തിൽ എനിക്കു വളരെ സന്തോഷമുണ്ട്. അടുത്ത നാളുകളിൽ എപ്പോഴെങ്കിലും അതുപോലൊരു സ്കോർ (സെഞ്ചറി) നേടണമെന്നാണ് ആഗ്രഹം. എന്റെ ബാറ്റിങ് പ്രകടനത്തിലും സന്തോഷമുണ്ട്' സഞ്ജു പറഞ്ഞു.
പിന്നാലെയുള്ള ജഡേജയുടെ പ്രതികരണം ഇങ്ങനെ, 'ഇതു കേൾക്കാനായതിൽ സന്തോഷമുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ നിരാശനാണ്. കാരണം മത്സരത്തിൽ സഞ്ജുവും സെഞ്ചറി നേടും എന്നാണു ഞാൻ പ്രതീക്ഷിച്ചിരുന്നത്. താങ്കൾക്കും അങ്ങനെതന്നെയാണ് എന്നാണു ഞാൻ കരുതുന്നത്.
ഗ്രെയിം സ്വാനും ഞാനുമെല്ലാം താങ്കളുടെ കടുത്ത ആരാധകരാണ്. താങ്കളും അതുപോലുള്ള വലിയ സ്കോറുകൾ നേടിക്കാണണം എന്നാണു ഞങ്ങളുടെ ആഗ്രഹം. താങ്കളുടെ കടുത്ത ആരാധകനായതുകൊണ്ടാണ് ഇത്തരത്തിൽ പറയുന്നത്, എന്നോടും ക്ഷമിക്കണം'.
ജഡേജയുടെ വാക്കുകൾക്കു കൃതജ്ഞത രേഖപ്പെടുത്തിയ സഞ്ജു നൽകിയ മറുപടി ഇങ്ങനെ, 'നന്ദി അജയ് ഭായ്, ഇത്തരം വാക്കുകൾ നിശ്ചയമായും എനിക്ക് ഊർജം പകരും. വരും മത്സരങ്ങളിൽ വളരെയധികം റൺസ് നേടാൻ ഞാൻ നിശ്ചയമായും ശ്രമിക്കും' സഞ്ജു പറഞ്ഞു നിർത്തി.
മത്സര ശേഷം ഇരുവരും തമ്മിൽ നടന്ന മലയാളത്തിലുള്ള സംഭാഷണം ആരാധകരും ഏറ്റെടുത്തു. നിറഞ്ഞ കൈയടിയാണ് സഞ്ജുവിന് ലഭിച്ചത്. സഹ കമന്റേറ്റേഴ്സായ ഗ്രെയിം സ്വാനും മാത്യു ഹെയ്ഡനും ഇവരുടെയും സംഭാഷണം സാകൂതം കേട്ടുകൊണ്ടിരുന്നതും കൗതുകമായി.
മലയാളിയായ അമ്മ വഴി കേരളവുമായി അഭേദ്യമായ ബന്ധം പുലർത്തുന്ന ജഡേജയ്ക്ക് അനായാസം മലയാളം വഴങ്ങും. ഇന്ത്യൻ ടീമിൽ അംഗമായിരുന്ന കാലയളവിലും കേരളത്തിൽ മത്സരങ്ങൾ നടക്കുന്ന കാലയളവിലും ജഡേജയ്ക്ക് മലയാളി ബന്ധം ചർച്ചയായിട്ടുണ്ട്.
ആലപ്പുഴക്കാരി ഷാനാണ് ജഡേജയുടെ അമ്മ. ഇന്ത്യൻ ക്രിക്കറ്റിന്റെ പിതാവ് സാക്ഷാൽ കെ.എസ്. രഞ്ജിത് സിങ്ജിയുടെ കുടുംബ പരമ്പരയിൽപ്പെട്ടയാളാണ് ജഡേജയുടെ അച്ഛൻ. ഭാര്യ വഴിയും ജഡേജ കേരളത്തിന്റെ മരുമകനാണ്. അദ്ദേഹത്തിന്റെ ഭാര്യ അദിതിയുടെ അമ്മ ജനതാദൾ നേതാവും മലയാളിയുമായ ജയ ജയ്റ്റ്ലിയാണ്.
ഇഷാൻ കിഷനൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണു ടീം മാനേജ്മെന്റ് സഞ്ജുവിനെ നിയോഗിച്ചത്. അത്ര പരിചിതമല്ലാത്ത റോളിൽ ബാറ്റിങ്ങിനിറങ്ങിയ സഞ്ജു നേരിട്ട ആദ്യ പന്തിൽത്തന്നെ ബൗണ്ടറിയടിച്ചാണു തുടങ്ങിയത്. മികച്ച സ്ട്രോക് പ്ലേയിലൂടെ ആരാധകരെ രസിപ്പിച്ച് ട്വന്റി20യിലെ ആദ്യ അർധ സെഞ്ചറി കുറിച്ച സഞ്ജു 17ാം ഓവറിൽ പുറത്താകുമ്പോൾ ഇന്ത്യൻ സ്കോർ ബോർഡിൽ 189 റൺസ് എത്തിയിരുന്നു.
ഹൂഡ സെഞ്ചുറി നേടിയെങ്കിലും ക്രിക്കറ്റ് ലോകം കൂടുതൽ സംസാരിച്ചത് സഞ്ജുവിന്റെ ഇന്നിങ്സിനെ കുറിച്ചായിരുന്നു. പക്വതയേറിയ ഇന്നിങ്സായിരുന്നു മലയാളി താരത്തിന്റേത്. മുൻ ഇന്ത്യൻ താരം അജയ് ജഡേയും സഞ്ജുവിന്റെ ആരാധകനായി. ഇക്കാര്യം അദ്ദേഹം തുറന്നുപറയുകയും ചെയ്തു. മാത്രമല്ല, സഞ്ജു സെഞ്ചുറി നേടാതെ പോയതിലുള്ള നിരാശയും ജഡേജ തുറന്നു പറഞ്ഞിരുന്നു.
നേരത്തെ, ഹൂഡയും സഞ്ജുവിനെ പ്രകീർത്തിച്ചിരുന്നു. 'സഞ്ജു എന്റെ ബാല്യകാല സുഹൃത്താണ്. സഞ്ജുവിനൊപ്പം ബാറ്റ് ചെയ്യുന്നത് എപ്പോഴും സന്തോഷം. ടീമിനെ പിന്തുണയ്ക്കാനെത്തിയ എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു' എന്നുമായിരുന്നു ഹൂഡയുടെ വാക്കുകൾ.
'മികച്ച ഐപിഎൽ സീസൺ കഴിഞ്ഞാണ് വരുന്നത്. ആ പ്രകടനം തുടരുകയായിരുന്നു ലക്ഷ്യം. ആക്രമിച്ച് കളിക്കാൻ ഇഷ്ടപ്പെടുന്നു. ബാറ്റിങ് സ്ഥാനക്കയറ്റം കിട്ടിയതിനാൽ ഏറെസമയം ക്രീസിൽ ലഭിക്കുന്നതായും' ഹൂഡ കൂട്ടിച്ചേർത്തു. ജൂലൈ 7ന് ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ ഇനിയുള്ള ട്വന്റി20 മത്സരം. ഡബ്ലിനിലെ പ്രകടനത്തിന്റെ മികവിൽ ഇംഗ്ലണ്ടിനെതിരെയും ഇരു താരങ്ങൾക്കും ഇന്ത്യൻ നിരയിൽ ഇടം ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷ്യക്ഷാമം മൂലം കൂട്ട മരണങ്ങളുണ്ടാകുമെന്ന് പ്രവചിക്കപ്പെട്ട രാജ്യം; ലോകത്തിൽ എറ്റവും കുറഞ്ഞ ആയുർ ദൈർഘ്യമുള്ള നാട്; ബ്രിട്ടീഷ് ഭരണം തകർത്തത് സാമ്പത്തിക അടിത്തറ; എന്നിട്ടും 30 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് രക്ഷിച്ച ലോക മഹാത്ഭുദം; പാക്കിസ്ഥാൻ കൊടും പട്ടിണിയിലേക്ക് നീങ്ങുമ്പോൾ ഇന്ത്യ കുതിക്കുന്നു; വളരുന്ന ഭാരതത്തിന്റെ കഥ!
- കൊല്ലപ്പെട്ടത് ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച നേതാവ്; ഷാജഹാനെ കൊല്ലാനെത്തിയ സംഘത്തിൽ പഴയ കേസിലെ കൂട്ടുപ്രതികളും; സംഘത്തിൽ പഴയ പാർട്ടിക്കാരുമുണ്ടെന്ന് ദൃക്സാക്ഷിയുടെ മൊഴി; രാഷ്ട്രീയ കൊലയ്ക്ക് തെളിവില്ലെന്ന് പൊലീസ്; വ്യക്തിവൈരാഗ്യം ഉയർത്തി എഫ് ഐ ആർ; മലമ്പുഴയിലെ 'രാഷ്ട്രീയ' വാദം പൊളിയുന്നുവോ?
- സെല്ലിലുണ്ടായിരുന്ന അന്തേവാസിയുടെ വിരലിൽ മോതിരം കുരുങ്ങി; ഇത് അഴിച്ചു മാറ്റാൻ ഫയർഫോഴ്സ് എത്തിയപ്പോൾ എല്ലാം എല്ലാവരും മറന്നു; തക്കത്തിന് പുറത്ത് ചാടിയത് കേരളത്തെ ഞെട്ടിച്ച ദൃശ്യാ കൊലക്കേസിലെ വില്ലൻ; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേത് വലിയ സുരക്ഷാ വീഴ്ച; പെരിന്തൽമണ്ണയെ നടുക്കിയ വിനീഷ് രക്ഷപ്പെടുമ്പോൾ
- 'ദേശാഭിമാനി വായനയെ ചൊല്ലിയുള്ള തർക്കം; കൊലപാതക സംഘത്തിന്റെ എന്റെ മകനും; വെറുതെ വിട്ടത് അച്ഛനെന്ന് മകൻ വിളിച്ചു പറഞ്ഞതിനാൽ'; അനീഷും ശബരിയും സിപിഎമ്മുകാരെന്ന് ചാനലുകാരോട് പറഞ്ഞതും പാർട്ടി അംഗം; പൊലീസിന് മുമ്പിൽ സുരേഷ് പറഞ്ഞത് മറ്റൊന്ന്; മരുതറോഡിലെ കൊലയിൽ രാഷ്ട്രീയമോ? ആർ എസ് എസിനെ കുറ്റപ്പെടുത്തി സിപിഎം വാദം; തള്ളി സിപിഐ; ഷാജഹാന്റെ കൊലയാളികളെ ചൊല്ലി വിവാദം
- സ്വാതന്ത്ര്യ ലഹരിയിൽ നിൽക്കുന്ന സംസ്ഥാനത്തെ നടുക്കി അരുംകൊല; പാലക്കാട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു; കൊല്ലപ്പെട്ടത് മരുത് റോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാൻ; കൊലപാതകം നടന്നത് രാത്രി 9.15 മണിയോടെ; പിന്നിൽ ആർഎസ്എസ് എന്ന് ആരോപിച്ചു സിപിഎം
- ജലീലിനെ ജയിലിൽ അടച്ചാൽ സ്വർണ്ണ കടത്തിൽ എല്ലാവരും പെടുമെന്ന ഭയം ശക്തം; 'ആസാദ് കാശ്മീരിനെ' പിണക്കി തവനൂരിലെ എംഎൽഎ രാജിവച്ചാൽ ഉപതെരഞ്ഞെടുപ്പ് പ്രതിസന്ധി വരും; സ്വതന്ത്ര നിയമസഭാ അംഗം എന്തു പറഞ്ഞാലും സിപിഎം മിണ്ടില്ല; മാധ്യമത്തിൽ ചോദിച്ചിട്ട് പറയാമെന്ന് പറഞ്ഞ അതേ നയത്തിൽ മുഖ്യമന്ത്രി; പിണറായി മൗനം തുടരും
- രാകേഷ് ജുൻജുൻവാലയുടെ വിശ്വാസം നേടിയത് രണ്ട് കേരളാ കമ്പനികൾ; ഫെഡറൽ ബാങ്കിന്റെയും ജിയോജിത്തിന്റെയും ഓഹരികൾ വാങ്ങി; ചിലവു കുറഞ്ഞ ആകാശ് വിമാന കമ്പനി തുടങ്ങി ലക്ഷ്യം വെച്ചവയിൽ കേരളത്തിലെ സർവീസുകളും; അപ്രതീക്ഷിത വിയോഗം കണ്ണൂർ വിമാനത്താവളത്തിനും തിരിച്ചടി
- കാല് മുറിച്ചു മാറ്റേണ്ടി വരുമെന്ന് വൈദ്യർ പറഞ്ഞത് വേദനയായി; അമ്മയ്ക്കൊപ്പം അവിവാഹിതനായ മകനും തൂങ്ങി മരിച്ചു; കൊടുവള്ളിയിൽ ദേവിയും അജിത്തും തൂങ്ങി നിന്നത് വീടിന് സമീപത്തെ ടവറിൽ
- സ്വാതന്ത്ര്യ ദിനത്തിൽ സർക്കാരിതര സംഘടനകൾ യൂനിഫോം ധരിച്ച് പരേഡ് നടത്തുന്നത് അനുവദിക്കാനാവില്ല എന്നാണ് 2010ൽ പോപുലർഫ്രണ്ട് പരേഡ് തടഞ്ഞ് അന്നത്തെ കോടിയേരിയുടെ ആഭ്യന്തര വകുപ്പ് പറഞ്ഞത്; ഇപ്പോൾ അർധരാത്രി ആർഎസ്എസുകാർക്ക് കാക്കി ട്രൗസറിട്ട് കവാത്ത് നടത്താം! സ്വാതന്ത്ര്യത്തിലെ എസ് ഡി പി ഐ ചർച്ച ഇങ്ങനെ
- മലയാള സിനിമയുടെ ആ നല്ലകാലം തിരിച്ചു വരുന്നോ? ഒരുമിച്ചു റിലീസായ കുഞ്ചാക്കോ, ടൊവിനോ ചിത്രങ്ങൾ ബോക്സോഫീസുകൾ കീഴടക്കുന്നു; 'ന്നാ താൻ കേസ് കൊട്' ഇന്നലെ മാത്രം നേടിയത് 2.04 കോടി രൂപ; ആകെ നേടിയത് 4.49 കോടി രൂപ; തല്ലുമാല 15 കോടി ക്ലബിൽ എത്തിയെന്നും റിപ്പോർട്ടുകൾ
- കോവിഡിനിടെ മകളുടെ ക്ലാസ് ടീച്ചർ അച്ഛന്റെ മൊബൈൽ നമ്പർ വാങ്ങി; മസ്കറ്റിൽ പോയ ഭാര്യ പിന്നീട് അറിഞ്ഞത് കരുവാറ്റയിൽ കന്യാസ്ത്രീയും ഒന്നിച്ചുള്ള ഭർത്താവിന്റെ താമസം; തിരുവസ്ത്രം ഊരി വിവാഹം കഴിച്ചെന്ന് ലിഡിയയും; ചാലക്കുടിയിലെ അടുപ്പം പ്രണയവും വിവാഹവുമായി; ഭർത്താവിനെ തട്ടിയെടുത്ത കഥ പറഞ്ഞ് അനൂപിന്റെ ഭാര്യ ജാസ്മിൻ
- സ്വപ്നയുടെ നിർണായക വെളിപ്പെടുത്തലിൽ മുഖ്യമന്ത്രിയുടെ വീട്ടുപടിക്കൽ ഇ ഡി എത്തിയപ്പോൾ ആന്റി ക്ലൈമാക്സ്; ഇ ഡി ഓഫീസർ രാധാകൃഷ്ണന്റെ കസേര തെറിപ്പിച്ചത് മുകളിൽ നിന്നുള്ള അതിവേഗ ഇടപെടലിൽ; മുഖ്യമന്ത്രിയുടെ മൊഴിയെടുക്കുമെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയുള്ള നടപടി ദുരൂഹം
- ഭർത്താവിന്റെ പരസ്ത്രീഗമനവും ലഹരി ഉപയോഗവും: ആത്മഹത്യാക്കുറിപ്പെഴുതി വച്ച് യുവതി തൂങ്ങി മരിച്ചു; ഭർത്താവ് ആത്മഹത്യാക്കുറിപ്പ് എടുത്തു മാറ്റിയപ്പോൾ കേസെടുത്തത് സ്വാഭാവിക മരണത്തിന്; ഫോണിൽ നിന്ന് കൂട്ടുകാരിക്ക് അയച്ച ശബ്ദസന്ദേശവും ആത്മഹത്യാക്കുറിപ്പും വഴിത്തിരിവായി; ദിവസങ്ങൾക്ക് ശേഷം ഭർത്താവ് അറസ്റ്റിൽ
- ഓ..നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല... ഇവിടൊക്കെ ലോക്കൽസ്; ഫോർട്ട് കൊച്ചി വരെ പോകാൻ പറ്റുവോ...കോതമംഗലം വരെ പോകാൻ പറ്റുവോ..? പ്ലസ്ടു വിദ്യാർത്ഥിനിയുമായുള്ള 'പൊകയടി' വീഡിയോയ്ക്ക് പിന്നാലെ കഞ്ചാവ് വലിക്കുന്ന വ്ളോഗറുടെ വീഡിയോയും പുറത്ത്; മട്ടാഞ്ചേരി മാർട്ടിൻ എക്സൈസ് പിടിയിൽ
- 'ഇപ്പോഴും ഉള്ളിൽ ഭയം വരുന്നുണ്ടല്ലേ...ഉറപ്പാ കേട്ടോ..വീഴത്തില്ല..പ്രസാദേ': വാഹനാപകടത്തിൽ കിടപ്പിലായ പ്രസാദിനെ സുഖപ്പെടുത്തി 'സജിത്ത് പാസ്റ്ററുടെ അദ്ഭുതം': പാസ്റ്ററുടെ ആലക്കോടൻ സൗഖ്യ കഥ മറുനാടൻ പൊളിക്കുന്നു
- ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ കൗൺസിലിങ്ങ് നടത്താനെന്ന് പറഞ്ഞ് വക്കീൽ ഗുമസ്തയെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തി; യുവതിക്ക് തണുത്ത പാനീയം നൽകി പീഡിപ്പിച്ചു; നഗ്നവീഡിയോകൾ പകർത്തി തുടർപീഡനം; ഹോട്ടലിൽ വച്ച് യുവതിയുടെ സ്വകാര്യ ഭാഗത്ത് ബിയർ കുപ്പി തള്ളിക്കയറ്റി; നെൽകോ ഹോംസ് ഡയറക്ടർ ടോണി ചെറിയൻ അറസ്റ്റിൽ
- പ്ലസ്ടു കഴിഞ്ഞു... ദാ.. ഇപ്പോ പോങ്കൊക്കെയടിച്ച് അടിച്ച് നടക്കുന്നു.. അല്ലാതെന്ത് പരിപാടി; നമുക്ക് സാധനം കിട്ടാനില്ല.. പൈസ കൊടുത്തിട്ടും സാധനം കിട്ടാനില്ല; കഞ്ചാവ് വിറ്റതിന് ജയിലിൽ കിടന്നപ്പോൾ പപ്പ ഇറക്കി; പ്ലസ്ടുകാരിയുമായി പൊകയടിയും സാധനം കിട്ടുന്ന സ്ഥലവും ചർച്ച ചെയ്ത് വ്ളോഗർ; ഇൻസ്റ്റാ വീഡിയോ പുറത്തായതോടെ അന്വേഷണം
- തല്ലുമാല, യോയോ യൂത്ത് സ്പെഷ്യൽ ആഘോഷ സിനിമ; ഇൻസ്റ്റഗ്രാമിന്റെ ടൈംലൈനിലൂടെ പോവുന്നതു പോലെയുള്ള കഥ; പാട്ടും ഡാൻസും അടിയുമായി യുവതയുടെ ആഘോഷം; പക്ഷേ കലാപരമായി നോക്കുമ്പോൾ തല്ലിപ്പൊളി മാല; ടൊവീനോ സൂപ്പർ താര പദവിയിലേക്ക്; ഇത് മുജാഹിദ് ബാലുശ്ശേരിമാരുടെ കണ്ണുതുറപ്പിക്കട്ടെ!
- നിരോധിത സാറ്റ്ലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരിയിൽ പിടിയിലായ യുഎഇ പൗരനെ വിട്ടയക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; കൊറിയൻ നിർമ്മിത തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചതിന് പരാതി നൽകിയത് സിഐ.എസ്എഫ്; മുഖ്യമന്ത്രി കൈക്കൊണ്ടത് തീവ്രവാദത്തെ സഹായിക്കുന്ന നിലപാട്; എല്ലാം ചെയ്തത് മകൾ വീണക്ക് വേണ്ടി; ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ്
- സിനിമാ പരസ്യത്തെ ആ നിലയിലെടുക്കണം; വിമർശനങ്ങൾ സ്വാഭാവികം; രാജാവിനേക്കാൽ വലിയ രാജഭക്തി കാണിച്ച സൈബർ സഖാക്കളെ തള്ളിപ്പറഞ്ഞ് മന്ത്രി മുഹമ്മദ് റിയാസ്; സിനിമാ പരസ്യത്തെപ്പോലും ഭയക്കുന്നവരെന്ന് ചീത്തപ്പേരും സിപിഎമ്മിന്; ന്നാ താൻ കേസ് കൊട് സിനിമയുടെ ലോഞ്ചിങ് സൂപ്പർഹിറ്റാക്കി കുഞ്ചാക്കോ ബോബൻ
- സംസ്ഥാനത്ത് പ്രചാരത്തിലുള്ള കറിപൗഡറുകളിലും കുടിവെള്ള പായ്ക്കറ്റുകളിലും വിഷമായ രാസവസ്തുക്കൾ; പരിശോധനയിൽ കണ്ടെത്തിയവയിൽ കരൾ, നാഡീവ്യൂഹം എന്നിവയ്ക്ക് തകരാറും കാൻസറും ഉണ്ടാക്കുന്നവ; ബ്രാഹ്മിൻ, നിറപറ, കിച്ചൺ ട്രഷേഴ്സ്, ഈസ്റ്റേൺ, വിൻകോസ് തുടങ്ങി പ്രമുഖ ബ്രാൻഡുകളിൽ രാസവസ്തുക്കൾ; പ്രോസിക്യൂഷൻ നടപടികൾ നടക്കുന്നുവെന്ന് ഭക്ഷ്യാസുരക്ഷാ വകുപ്പ്
- ചെങ്കൽചൂളയിലെ സിപിഎം പ്രവർത്തകനായ വിജയാണ് ഈ വാഹനത്തിന്റെ ഉടമ; 12 തവണ എകെജി സെന്ററിന്റെ മുന്നിൽ കൂടി കടന്നുപോയ വിജയ് പടക്കം എറിയാൻ മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയുമായി ബന്ധപ്പെടുന്ന ദൃശ്യങ്ങളും പൊലീസിന്റെ പക്കൽ; വില്ലൻ ഐപി ബിനുവെന്ന് ജനംടിവിയും
- നാളെ ഇതു പറയാൻ ഞാൻ നിങ്ങൾക്ക് മുമ്പിലുണ്ടാകണമെന്നില്ല; ശബരിനാഥനെ പോലെ എനിക്ക് ജാമ്യത്തിൽ ഇറങ്ങാൻ കഴിഞ്ഞെന്ന് വരില്ല; അതു കൊണ്ട് ഇതിനെല്ലാം കാരണഭൂതനായ പിണറായി വിജയന് നൂറു കോടി അഭിവാദ്യങ്ങൾ! അടുത്ത അറസ്റ്റ് വിനു വി ജോണിന്റേതോ? പാസ്പോർട്ട് പുതുക്കാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് അവതാരകൻ അറിഞ്ഞത് ഞെട്ടിക്കുന്ന സത്യം; പക പോക്കൽ കേരളത്തിൽ തുടരുമ്പോൾ
- കോപ്പിലെ പാപ്പൻ! ജോഷി വീണ്ടും ചതിച്ചു; തിരിച്ചുവരവ് പ്രതീക്ഷിച്ച് എത്തിയ ആരാധകർക്ക് കാണാനായത് അളിഞ്ഞ സുരേഷ് ഗോപിയെ; ഫോക്കസില്ലാത്ത തിരക്കഥയും ബോറൻ സംഭാഷണങ്ങളും; ആശ്വാസം ഗോകുൽ സുരേഷും ഷമ്മി തിലകനും; ജോഷിയും സുരേഷ് ഗോപിയുമൊക്കെ ഇനി സ്വയം വിരമിക്കണം!
- കുസാറ്റ് സിഗ്നൽ മുതൽ തൃക്കാക്കര ക്ഷേത്രം വരെ വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ച് മരണപ്പാച്ചിൽ; അമിത ലഹരിയിലുള്ള പാച്ചിൽ അവസാനിച്ചത് ടയർ പൊട്ടിയതോടെ; ചുറ്റും വളഞ്ഞ നാട്ടുകാർക്ക് നേരേ ഭീഷണിയും കൈയേറ്റശ്രമവും; സിനിമാ- സീരിയൽ താരം അശ്വതി ബാബുവും സുഹൃത്തും പിടിയിൽ
- 'അധികാരം ഉപയോഗിച്ച് ശ്രീറാമിന് എന്തും ചെയ്യാം; പക്ഷേ എനിക്കെന്താണ് സംഭവിക്കുക എന്ന് അറിയില്ല'; ഭർത്താവ് ഉപേക്ഷിച്ചു; മദ്യപാനി, അഹങ്കാരി, കാമഭ്രാന്തി തുടങ്ങിയ ചാപ്പകൾ വേറെയും; ഒറ്റരാത്രി കൊണ്ട് വിവാദനായിക; ശ്രീറാം വെങ്കിട്ടരാമൻ കളക്ടറായി അധികാരമേൽക്കുമ്പോൾ, എല്ലാം നഷ്ടപ്പെട്ട് വഫ
- പ്രണയിക്കുമ്പോൾ ലോറി ക്ലീനർ; ഓട്ടോ ഡ്രൈവറായത് കാമുകിയെ പൊന്നു പോലെ നോക്കാൻ; എട്ടു വർഷം മുമ്പത്തെ വിവാഹം തലവര മാറ്റി; ഭർത്താവിനെ 350 കോടി ആസ്തിക്കാരനാക്കി ഭാര്യയുടെ തന്ത്രങ്ങൾ; പാരമ്പര്യ വൈദ്യനെ വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞതും അത്യാർത്തിയിൽ; വയനാട്ടിൽ നിന്നും നിലമ്പൂരിലെത്തി കോടികളുണ്ടാക്കിയ ഫസ്നയുടേയും ഭർത്താവിന്റേയും കഥ
- ഒരു പ്രോട്ടോക്കോളും ഞങ്ങൾക്ക് ബാധകമല്ല എന്ന് കരുതുന്ന കമ്മ്യൂണിസ്റ്റ് ക്യാപിറ്റലിസ്റ് കുടുംബവും കാര്യസ്ഥനും കേന്ദ്ര സർക്കാർ അറിയാതെ സ്വയം തീരുമാനിച്ചു നടത്തിയ ക്ലിഫ് ഹൗസ് പ്രോഗ്രാം! ഫോട്ടോ പുറത്തു വിട്ടത് അമിത് ഷായുടെ വിശ്വസ്തൻ; നേരിട്ടിറങ്ങി പ്രതീഷ് വിശ്വനാഥ്; പിണറായിയെ വെട്ടിലാക്കുന്ന കൂടുതൽ ചിത്രങ്ങൾ സ്വപ്ന പുറത്തു വിടുമോ?
- 'എന്റെ മുന്നിൽ വച്ച് എന്റെ ഫ്രണ്ടുമായി സെക്സിൽ ഏർപ്പെട്ടു; നിർബന്ധിച്ചു മദ്യവും കഞ്ചാവും എല്ലാം അടിപ്പിക്കാൻ തുടങ്ങി; സെക്സ് വീഡിയോ കാണാൻ നിർബന്ധിക്കും, ഭർത്താവ് സഞ്ജു എന്നെ നശിപ്പിച്ചു': ഹോക്കി താരം ശ്യാമിലിയുടെ ആത്മഹത്യയിലേക്ക് വെളിച്ചം വീശുന്ന ഡയറി പുറത്ത്
- കണ്ണൂരിലെ സർവ്വീസുകൾ നിർത്തുന്നത് പരിഗണിച്ച് ഇൻഡിഗോ? സാങ്കേതിക കാരണം പറഞ്ഞ് ബംഗ്ലൂരുവിൽ നിന്നുള്ള സർവ്വീസ് റദ്ദാക്കിയത് ചർച്ചകളിൽ; പിണറായിക്കും ജയരാജനും ഇനി തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് നേരിട്ട് പറന്നിറങ്ങാൻ കഴിയുമോ? കണ്ണൂരിനെ പ്രതിസന്ധിയിലാക്കി വിമാന പ്രതിഷേധ വിവാദം; സർക്കാർ പ്രതികാരം ഭയന്ന് വിമാനക്കമ്പനി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്