Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെ; ലിസ്റ്റ് എ ക്രിക്കറ്റിൽ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം; സഞ്ജുവിന്റേത് അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ; ദേശീയ സെലക്ടർമാർക്ക് കണ്ണ് തുറക്കാൻ ഒരു പ്രകടനം കൂടി നടത്തി തിരുവനന്തപുരത്തുകാരൻ; സച്ചിൻ ബേബിയും സെഞ്ച്വരി കുറിച്ച മത്സരത്തിൽ കേരളത്തിന് കൂറ്റൻ സ്‌കോർ

സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി; നേട്ടം വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്ക്ക് എതിരെ; ലിസ്റ്റ് എ ക്രിക്കറ്റിൽ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ താരം; സഞ്ജുവിന്റേത് അഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ; ദേശീയ സെലക്ടർമാർക്ക് കണ്ണ് തുറക്കാൻ ഒരു പ്രകടനം കൂടി നടത്തി തിരുവനന്തപുരത്തുകാരൻ; സച്ചിൻ ബേബിയും സെഞ്ച്വരി കുറിച്ച മത്സരത്തിൽ കേരളത്തിന് കൂറ്റൻ സ്‌കോർ

സ്പോർട്സ് ഡെസ്‌ക്

ചെന്നൈ: വിജയ് ഹസാരെ ട്രോഫിയിൽ മലയാളി താരം സഞ്ജു സാംസണ് ഇരട്ട സെഞ്ച്വറി. ഗോവയ്ക്ക് എതിരായ മത്സരത്തിൽ 125 പന്തിൽ നിന്നാണ് താരം ഇരട്ട സെഞ്ച്വറി നേടിയത്. ഇന്ത്യയിലെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഇത് രണ്ടാം തവണയാണ് ഒരു താരം ഇരട്ട സെഞ്ച്വറി നേടുന്നത്. 129 പന്തിൽ 21 ഫോറും 10 സിക്സും അടക്കമുള്ളതാണ് താരത്തിന്റെ ഇന്നിങ്സ്. 212 റൺസ് നേടിയ താരം ഇന്ത്യൻ ഡൊമസ്റ്റിക് ക്രിക്കറ്റിലെ ഏറ്റവും വലിയ സ്‌കോറും സഞ്ജുവിന്റെ പേരിലായി. 2018ൽ ഉത്തരാഖണ്ഡ് താരം കരൺ കൗശൽ (202) ഈ നേട്ടം സ്വന്തമാക്കിയിരുന്നു. 66 പന്തിൽ നിന്നായിരുന്നു സഞ്ജു സെഞ്ച്വറി തികച്ചത്. മൂന്നാം വിക്കറ്റിൽ സച്ചിൻ ബേബി 127(135)ക്ക് ഒപ്പം 337 റൺസ് കൂട്ടുകെട്ടും സഞ്ജു തീർത്തു.

ഒൻപത് സിക്സറുകളുടെ സഹായത്തോടെയാണ് സഞ്ജു ഇരട്ട സെഞ്ച്വറി നേടിയത്. രണ്ടാമത്തെ സെഞ്ച്വറി തികയ്ക്കാൻ വെറും 59 പന്തുകളാണ് സഞ്ചുവിന് വേണ്ടി വന്നത്. ആഭ്യന്തര ക്രിക്കറ്റിൽ ലോകത്തിലെ തന്നെ ഒരു വിക്കറ്റ് കീപ്പറുടെ ഉയർന്ന സ്‌കോർ എന്ന റെക്കോഡും സഞ്ജു സ്വന്തം പേരിലാക്കി. പാക് താരം ആബിദ് അലിയുടെ റെക്കോഡാണ് താരം മറികടന്നത്. സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും മികവിൽ ഗോവയ്‌ക്കെതിരെ കേരളം 50 ഓവറിൽ 3 വി്ക്കറ്റിന് 377 രൺസ് എന്ന നിലയിലേക്ക് എത്തുകയും ചെയ്തു.

ടോസ് നേടിയ കേരള നായകൻ റോബിൻ ഉത്തപ്പ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒാപ്പണർമാരായ റോബിൻ ഉത്തപ്പ 10(15) കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറി വീരൻ വിഷ്ണു വിനോദ് 7(20) എന്നിവർ പുറത്തായപ്പോൾ സ്‌കോർ 31ന് രണ്ട് എന്ന നിലയിലേക്ക് വീണു. പിന്നീടാണ് മത്സരത്തിൽ കേരളത്തിന്റെ ഗതി മാറ്റിയ സഞ്ചു സാംസൺ സച്ചിൻ ബേബി കൂട്ടുകെട്ട് പിറന്നത്. മൂന്നാം വിക്കറ്റിൽ 338 റൺസ് ആണ് സഖ്യം അടിച്ചെടുത്തത്. 135 പന്തുകളിൽ 7 ഫോറും 4 സിക്‌സും പറത്തിയാണ് സച്ചിൻ ബേബി സെഞ്ച്വറി തികച്ചത്. മുഹമ്മദ് അസ്ഹറുദ്ദീൻ 2*(2) പുറത്താകാതെ നിന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP