Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗ്രൗണ്ട് മത്സര സജ്ജമാക്കിയവർക്ക് മാച്ച് ഫീ സമ്മാനിച്ച് സഞ്ജു; ഗ്രൗണ്ട്‌സ്മാന്മാരുടെ അക്ഷീണ പ്രയത്‌നം വില കൽപ്പിക്കേണ്ടത്; ഒന്നര ലക്ഷം ജീവനക്കാർക്ക് നൽകിയ താരത്തിന് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി

ഗ്രൗണ്ട് മത്സര സജ്ജമാക്കിയവർക്ക് മാച്ച് ഫീ സമ്മാനിച്ച് സഞ്ജു; ഗ്രൗണ്ട്‌സ്മാന്മാരുടെ അക്ഷീണ പ്രയത്‌നം വില കൽപ്പിക്കേണ്ടത്; ഒന്നര ലക്ഷം ജീവനക്കാർക്ക് നൽകിയ താരത്തിന് ക്രിക്കറ്റ് ലോകത്തിന്റെ കൈയടി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം;ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിൽ മാച്ച് ഫീയായി ലഭിച്ച തുക ഗ്രൗണ്ട് സജ്ജമാക്കിയ ഗ്രൗണ്ട് ജീവനക്കാർക്ക് സമ്മാനിച്ച് മലയാളി താരം സഞ്ജു സാംസൺ. ഒന്നര ലക്ഷം രൂപയാണ് മത്സരത്തിനായി ലഭിച്ചത്. തുടർച്ചയായ മഴയിൽ മത്സരം നടത്താൻ കഴിയില്ലെന്ന് കരുതിയ ഘട്ടത്തിലും 20 ഓവർ വീതമുള്ള മത്സരം സാധ്യമാക്കിയ ഗ്രൗണ്ട് ജീവനക്കാരുടെ അർപ്പണ മനോഭാവത്തിനുള്ള പ്രതിഫലമായാണ് സഞ്ജു മാച്ച് ഫീ സമ്മാനമായി നൽകിയത്.

നനഞ്ഞ ഔട്ട് ഫീൽഡ് മൂലം മത്സരം നടത്താൻ കഴിയില്ലെന്ന് കരുതിയ ഘട്ടത്തിലാണ് ഗ്രൗണ്ട്‌സ്മാന്മാരുടെ അക്ഷീണ പ്രയത്‌നം മൂലം ഗ്രൗണ്ട് മത്സര സജ്ജമാക്കിയത്. ഇതിന് ഗ്രൗണ്ട്‌സ്മാന്മാർക്ക് ക്രെഡിറ്റ് നൽകിയേ മതിയാവു എന്ന് സഞ്ജു പറഞ്ഞു.ഗ്രൗണ്ടിൽ കുറച്ചെങ്കിലും നനവുണ്ടെങ്കിൽ മത്സരം നടത്താൻ അനുമതി ലഭിക്കില്ലായിരുന്നു.

അതുകൊണ്ട് ശരിക്കും നന്ദി പറയേണ്ടത് ഗ്രൗണ്ട് ജീവനക്കാരോടാണ്. അതിനാലാണ് മാച്ച് ഫീ അവർക്ക് സമ്മാനമായി നൽകിയതെന്നും സഞ്ജു പറഞ്ഞു. ഗ്രൗണ്ട്‌സ്മാന്മാരുടെ അർപ്പണ മനോഭാവത്തെ ഇന്ത്യൻ താരമായ ശിഖർ ധവാനും അഭിനന്ദിച്ചിരുന്നു. മത്സരത്തിൽ 48 പന്തിൽ 91 റൺസടിച്ച് ഇന്ത്യയുടെ വിജയശിൽപിയായ സഞ്ജുവിനെ ഗൗതം ഗംഭീറം ഹർഭജൻ സിംഗും അടക്കമുള്ള താരങ്ങൾ പ്രശംസിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP